2022 ജനുവരി പതിനാറിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കുന്ന മിഡ് ടേം പൊതുയോഗത്തിൽ വിവിധ കൗൺസിലുകളിൽ ഒന്നായ കംപ്ലയൻസ് കമ്മറ്റിയുടെ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഏകോപിക്കുന്നതിനും സുതാര്യമായും നിഷ്പക്ഷമായും നടത്തുന്നതിനുമായി മൂന്നംഗ തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു. ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ജിബി തോമസ് ചെയർപേഴ്സൺ ആയും , ഷിക്കാഗോയിൽ നിന്നുള്ള സ്റ്റാൻലി കളരിക്കാമുറി, ഫ്‌ലോറിഡയിൽ നിന്നുള്ള ടോമി മ്യാൽക്കരപ്പുറത്ത് എന്നിവർ മെമ്പറന്മാരുമായുള്ള തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ നവംബർ ആദ്യവാരം കൂടിയ ഫോമാ എക്സിക്യട്ടീവ് ഐക്യകണ്ഠേന തെരെഞ്ഞെടുത്തത്.
ഫോമയുടെ മുൻ ജനറൽ സെക്രട്ടറി, ആർ വി പി , കേരള അസോസിയേഷൻ ന്യു ജേഴ്‌സിയുടെ മുൻ പ്രസിഡന്റ്, കേരളം ചേംബർ ഓഫ് കൊമേഴ്‌സ്, നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ തന്റെ സംഘടനാ വൈഭവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീ ജിബി തോമസ്
ഫോമാ മുൻ വൈസ് പ്രസിഡന്റ്, ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ഇനീ നിലകളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റാൻലി കളരിക്കാമുറി
മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെമുൻ പ്രസിഡന്റ്, കെ.സി.സി.എൻ.എ നാഷണൽ പ്രസിഡന്റ് എന്നി നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചിട്ടുള്ള ടോമി മ്യാൽക്കരപ്പുറത്ത് ഫോമയിലും അംഗസംഘടനകളിലും വളരെ സുപരിചിതനാണ്.
കംപ്ലയൻസ് കമ്മറ്റിയുടെ കാലാവധി നാല് വർഷമാണ്. അഞ്ചു അംഗങ്ങളെയാണ് തെരെഞ്ഞടുക്കുക. ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, രണ്ടു അംഗങ്ങൾ എന്നിവരെയാണ് തെരഞ്ഞെടുക്കുക. ഫോമയുടെ വാർഷിക നികുതി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന വിഷയങ്ങൾ, ഫോമയുടെ സ്ഥാപനവുമായിട്ടുണ്ടാകാവുന്ന വിഷയങ്ങൾ, ഫോമയുടെ ബൗദ്ധിക സ്വത്തുക്കളുടെ സൂക്ഷിപ്പുകാർ, ഫോമയുടെ ഔദ്യോഗിക രേഖകൾ കമ്മറ്റി മിനിട്ട്കൾ , തുടങ്ങിയവയുടെ സൂക്ഷിപ്പുകാർ, എന്നീ നിലകളിൽ വളരെ ഭരിച്ച ഉത്തരവാദിത്തമാണ് കംപ്ലയൻസ് കമ്മറ്റിയിൽ നിക്ഷിപ്‌തമായിട്ടുള്ളത്.
തെരെഞ്ഞെടുപ്പ് കമ്മീഷണർമാരായി തെരെഞ്ഞെടുക്കപ്പെട്ട ജിബി തോമസിനും, സ്റ്റാൻലി കളരിക്കാമുറിക്കും , ടോമി മ്യാൽക്കരപുറത്തിനും തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ എന്ന് ഫോമാ പ്രസിഡന്റ് , അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.
( ടി ഉണ്ണികൃഷ്ണൻ , ഫോമാ ജനറൽ സെക്രട്ടറി )