17.1 C
New York
Saturday, September 18, 2021
Home US News ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

(രാജു ശങ്കരത്തിൽ, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പി.ആർ.ഓ)

ന്യൂജേഴ്‌സി: ഫോമാ എന്ന അഭിമാന പ്രസ്ഥാനത്തിന്റെ നെടുംതൂണായി എന്നും നിലകൊള്ളുന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ജൂലൈ 18 നു ഞായറാഴ്ച (നാളെ) ന്യൂജേഴ്‌സിയിൽ അരങ്ങേറും.

ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് 243 ഓക്ക് ട്രീ അവന്യുവിലുള്ള അമേരിക്കൻ ലെഗിയോൺ ഹാളിൽ ചേരുന്ന യോഗത്തിൽ ( American Legion – 243 Oak Tree Ave, South Plain Field , New Jersey 07080) ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഉൾപ്പടെയുള്ള ഫോമയുടെ സമുന്നതരായ സാരഥികളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമൻസ് ഫോറം, യൂത്ത് ഫോറം, ബിസ്സിനസ്സ് ഫോറം സ്‌കോളർഷിപ്പ് പ്രോഗ്രാം, ചാരിറ്റി & ഹെൽപ്പിംഗ് ഹാൻഡ് എന്നിവയുടെ കിക്കോഫും തദവസരത്തിൽ നടക്കും. ഒപ്പം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി രാത്രി 8 മണിക്ക് പരിപാടികൾ അവസാനിക്കും .

കൂടുതൽ വിവരങ്ങൾക്ക്: ബൈജു വർഗീസ് (റീജിയണൽ വൈസ് പ്രസിഡന്റ്) – 9143491559, അനു സ്കറിയ (നാഷണൽ കമ്മറ്റി മെമ്പർ) – 2674962423 , മനോജ് വർഗീസ് (നാഷണൽ കമ്മറ്റി മെമ്പർ) – 3023392871 , ഡോ. ജയ്മോൾ ശ്രീധർ (സെക്രട്ടറി) -4845351555, കുരുവിള ജെയിംസ് (യൂത്ത് കോർഡിനേറ്റർ) – 2153014540.

(രാജു ശങ്കരത്തിൽ, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പി.ആർ.ഓ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: