17.1 C
New York
Tuesday, August 3, 2021
Home US News ഫോമാ മിഡ് അറ്റ്ലാന്റിക് മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി.

ഫോമാ മിഡ് അറ്റ്ലാന്റിക് മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി.

(ഫോമാ ന്യൂസ് ടീം)

ഫോമാ മിഡ് അറ്റ്ലാന്റിക് മേഖല സമ്മേളനം പ്രതിനിധികളുടെ എണ്ണം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഗംഭീരമായി. ജൂലൈ 18 നു  ന്യൂ ജേഴ്‌സി എഡിസണിൽ വച്ച് നടന്ന സമ്മേളത്തിൽ ഫോമയുടെ ദേശീയ പ്രതിനിധികളും, മേഖല കമ്മറ്റികളുടെ ഭാരവാഹികളും പ്രവർത്തകരും, അസോസിയേഷൻ ഭാരവാഹികളും  പങ്കെടുത്തു.

മേഖല വൈസ് പ്രസിഡന്റ് ബൈജു വര്ഗീസ് പരിപാടികൾക്ക് നേത്യത്വം നൽകി. ഫോമാ മേഖല കമ്മറ്റി തുടങ്ങിവെച്ച പ്രവർത്തനങ്ങളെ കുറിച്ചും, പരിപാടികളുടെ ഭാവി നടത്തിപ്പുകളെ കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ഭാവി പ്രവർത്തന[ പരിപാടികളും, മേഖല വാണിജ്യ സമിതിയുടെ വരും കാല ലക്ഷ്യങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.

  ഫോമാ ദേശീയ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്, ട്രഷറർ തോമസ് ടി ഉമ്മൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ദേശീയ സമിതി അംഗങ്ങളായ  അനു സ്കറിയ, മനോജ് വര്ഗീസ്, കുരുവിള ജെയിംസ്, ഉപദേശക സമിതി ചെയർമാൻ  ജോൺ സി വര്ഗീസ്, ജുഡീഷ്യറി വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, ഫോമാ  പി .ആർ.ഓ  സലിം അയിഷ , മിഡ് അറ്റ്ലാന്റിക് കൺവെൻഷൻ ചെയർമാൻ  ബോബി കുര്യാക്കോസ് മുൻ നാഷണൽ ജനറൽ സെക്രട്ടറി ജിബി തോമസ് ഫോമാ വിമൻസ് ഫോറം ചെയർപേഴ്സൺ ലാലി കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. 

ന്യൂ യോർക്ക് മെട്രോ റീജിയൻ RVP – ബിനോയ് തോമസ് , എമ്പയർ റീജിയൻ ദേശീയ സമിതി അംഗം ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ,  ക്യാപിറ്റൽ റീജിയണൽ RVP തോമസ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ വലിയ വിഭാഗം  പ്രവർത്തകർ സമ്മേളനത്തിൽ ആദ്യന്തം പങ്കെടുത്തു.

മേഖല സാംസ്കാരിക വിഭാഗം  കോഓർഡിനേറ്റർ ശ്രീദേവി അജിത്കുമാർ,  സെക്രട്ടറി Dr. ജെയ്‌മോൾ ശ്രീധർ, എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും, നൃത്ത നൃത്യങ്ങളും അരങ്ങേറി. അപ്പുവിന്റെ സത്യാന്വേഷണങ്ങൾ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള  അവാർഡ് നേടിയ റിഥുൻ ഗുജ്ജ യുടെ ശാസ്ത്രീയ നൃത്തം വ്യത്യസ്തമായ ഒരു കലാവിരുന്നായി. ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിൽ സൗപർണിക ഡാൻസ് അക്കാഡമി വിവിധ വിഷയങ്ങളെ അധികരിച്ചു നാട്യ കലാരൂപങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. ജിത്തു ജോബ് (or Jacob?) കൊട്ടാരക്കര (ട്രൈ സ്റ്റേറ്റ് ഡാൻസ് കമ്പനി ) ഡാൻസ് ഫ്ലോർ വർണാഭമാക്കി.  ജെംസൺ കുര്യാക്കോസ്, ശ്രീദേവി അജിത്കുമാർ, റോഷൻ മാമ്മൻ, ഗൗരി ഗിരീഷ്, സന്തോഷ് ഫിലിപ്പ് തുടങ്ങിയവരുടെ സംഗീത വിരുന്നും സമ്മേളനത്തെ ശ്രദ്ധേയമാക്കി.

വാഷിംഗ്‌ടൺ DC, ഫിലാഡൽഫിയ, ഡെലവയർ , ന്യൂ ജേഴ്‌സി, ന്യൂ യോർക്ക് സംസ്ഥാനങ്ങളിലെ വിവിധ മലയാളീ അസോസിയേഷനുകളുടെ   ഭാരവാഹികളും, പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ അസോസിയഷനുകളെ പ്രതിനിധീകരിച്ചു  പ്രസിഡന്റ് മാരായ ജോൺ ജോർജ് (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ ), ജോജോ കോട്ടൂർ  (കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക – KALAA ), ജിയോ ജോസഫ് (കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി (KSNJ ), ശാലു പുന്നൂസ് ( മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (MAP), പോൾ മത്തായി -(സൗത്ത് ജേഴ്‌സി മലയാളീ അസോസിയേഷൻ), അജിത് ചാണ്ടി -(ഡെലവയർ മലയാളി അസോസിയേഷൻ, DELMA) — എന്നിവരും മേഖല പ്രവർത്തനങ്ങൾക്ക്  ആശംസകൾ  നേർന്നു.  

IPNCA ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് ട്രെഷറർ ഷിജോ പൗലോസ്, രാജു പള്ളത്തു (ASIANET), ജോസഫ് ഇടിക്കുള (ഫ്ലവർസ് TV റീജിയണൽ ചെയർമാൻ  ) എന്നിവരും പങ്കെടുത്തു. വിവിധ ഫോറങ്ങളുടെ മേഖല ഉദ്ഘാടനവും നടന്നു. വിവിധ ഫോറങ്ങളുടെ പ്രതിനിധികളായ – വിമൻസ് ഫോറം – ദീപ്‌തി നായരെ പ്രധിനിധീകരിച്ചു സെക്രട്ടറി സിമി സൈമൺ,   ജെയിംസ് ജോർജ്ജ്  (ബിസിനസ് ഫോറം), ലിജോ ജോർജ് (ഹെൽപ്പിങ് ഹാൻഡ്‌സ് ), കുരുവിള ജെയിംസ്  (യൂത്ത് ഫോറം) എന്നിവർ ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി .

ഫോമാ മിഡ് അറ്റലാന്റിക് മേഖല സമ്മേളനം പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവുകൊണ്ടും ഗംഭീരമാക്കിയ എല്ലാ പ്രതിനിധികൾക്കും പ്രവർത്തകർക്കും Dr  ജെയ്‌മോൾ ശ്രീധർ  നന്ദി രേഖപ്പെടുത്തി.തുടർന്നും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും റീജിയണൽ വൈസ് പ്രസിഡന്റ്  ബൈജു വർഗ്ഗീസ് അഭ്യർത്ഥിച്ചു.   

      

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com