17.1 C
New York
Sunday, April 2, 2023
Home US News ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം...

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

വാർത്ത:സന്തോഷ് ഏബ്രഹാം

ഫിലഡെൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ഡലവേർ വാലി ജോജോ കോട്ടൂരിനെ നാമനിർദേശം ചെയ്തു. ഫോമ മിഡ് അറ്റ്ലാന്റിക് റീജിയനിൽ ന്യൂജേഴ്സി, പെൻസിൽവാനിയ ,ഡെലിവയർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനകളാണ്പ്രവർത്തിക്കുന്നത് .

ജോജോ കോട്ടൂർ ഫിലാഡൽഫിയയിലെ മലയാളികളുടെ ഇടയിൽ ഏറെ സുപരിചിതനാണ്. കലയുടെ പ്രസിഡന്റ്, എസ് എം സി സി നാഷണൽ പി ആർ ഓ, മിഡ് അറ്റ്ലാന്റിക് റീജിയണൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച മികവുമായാണ് ആർ വി പി സ്ഥാനത്തേക്ക് എത്തുവാൻ ആഗ്രഹിക്കുന്നത്. ജോജോ കോട്ടൂർ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ്. കേരളത്തിൽ ബാലജനസഖ്യത്തിലൂടെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും സംഘടനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ജോജോ. ചങ്ങനാശേരി എസ് ബി കോളേജിൽനിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും എൻ. ഐ. ഐ. ടി യിൽ നിന്നും സിസ്റ്റം അനലറ്റിക്സിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്

വാർത്ത: സന്തോഷ് ഏബ്രഹാം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: