17.1 C
New York
Wednesday, November 30, 2022
Home US News ഫോമാ മലപ്പുറം-നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി: ജനുവരി 19 നു ശ്രീ കുഞ്ഞാലിക്കുട്ടി.എം.പി,...

ഫോമാ മലപ്പുറം-നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി: ജനുവരി 19 നു ശ്രീ കുഞ്ഞാലിക്കുട്ടി.എം.പി, സമർപ്പിക്കും

Bootstrap Example

(ഫോമാ ന്യൂസ് ടീം)

പ്രളയദുരിതങ്ങളിൽ പെട്ട് ഉലഞ്ഞുപോയ കേരളത്തിന്റെ പുനർജീവന പ്രക്രിയയിൽ പങ്കാളിയായി കൊണ്ട്, അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഏറ്റെടുത്ത  നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി  മുൻ മന്ത്രിയും ,ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും, എംപി.യുമായ ശ്രീ.കുഞ്ഞാലിക്കുട്ടി ജനുവരി 19നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സമർപ്പിക്കും.

കേരളത്തിന്റെ നവനിർമ്മിതിയുടെ ഭാഗമായി 40 വീടുകളാണ് 2018-2020  ലെ ഫോമാ ദേശീയ നിർവ്വാഹക സമിതി കേരളത്തിൽ നിർമ്മിച്ചത്. ഫോമയിലെ അംഗങ്ങളായ വിവിധ അസോസിയേഷനുകളുടെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് പാർപ്പിട പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെ പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയത് ഫ്‌ലോറിഡയിൽ നിന്നുള്ള നോയൽ മാത്യുവാണ്. നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായവും, ഊർജ്ജവും നൽകി അതിന്റെ പ്രായോജകരായത്   മയാമി മലയാളി അസോസിയേഷൻ, മലായാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ, 2016- 2018 കാലത്തെ ഫോമയുടെ ദേശീയ സമിതി എന്നിവരാണ്. ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം അനിയൻ ജോർജ് ചെയർമാനായും ടി ഉണ്ണികൃഷ്ണൻ കോ ഓർഡിനേറ്ററായും ജോസഫ് ഔസോ , നോയൽ മാത്യു , ബിജു തോണിക്കടവിൽ തുടങ്ങിയവർ അംഗങ്ങളായുമുള്ള കമ്മിറ്റയാണ് വില്ലജ് പ്രോജക്ടിന്റെ മേൽനോട്ടം വഹിച്ചത്.

സുരക്ഷിതവും,വാസയോഗ്യവുമായ പാര്‍പ്പിടങ്ങള്‍ ഒരു സാമൂഹ്യജീവിയായ മനുഷ്യന് അത്യന്താപേക്ഷിതമാണ്. പ്രളയം കേരളത്തിലെ ജനതയുടെ പാർപ്പിട സൗകര്യങ്ങളെയും, സുരക്ഷിത ജീവിതത്തെയുമാണ് തകർത്തുകളഞ്ഞത്. സാമ്പത്തിക-ആരോഗ്യമേഖലകളെയുൾപ്പടെ ബാധിച്ച പ്രളയത്തെ അതിജീവിക്കാനും, ആത്മവിശ്വാസത്തോടെ ജീവിക്കാനും ജീവിതം കെട്ടിപ്പെടുക്കാനുമുള്ള പ്രയത്‌നങ്ങളുടെ നാന്ദികുറിച്ച നവ കേരള നിർമ്മിതിയിൽ സജീവ പങ്കാളികളാകാൻ ഫോമക്ക് കഴിഞ്ഞതിന്റെ ഫലമാണ് നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതിയും, കടപ്ര ഫോമാ വില്ലേജ് പദ്ധതിയും. നിലമ്പൂർ പാർപ്പിട പദ്ധതിയും സമർപ്പിക്കുന്നതോടെ ഫോമയുടെ ഒരു വലിയ പദ്ധതിയുടെ സാക്ഷാൽക്കാരമാകും.

ജനുവരി 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 30 നു സൂം മീറ്റിംഗിലൂടെ ശ്രീ കുഞ്ഞാലിക്കുട്ടി സമർപ്പിക്കുന്ന പരിപാടിയിൽ എല്ലാ നല്ലവരായ മലയാളികളും, ഭാഗഭാക്കാകണമെന്നുഫോമാ ദേശീയ നിർവ്വാഹക കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്ഥിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാം; ബിരുദമോ പിജിയോ ഉള്ളവർക്ക് അവസരം; ഏപ്രിൽ ബാച്ച് ഡിസംബറില്‍.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. Applications are invited for selection to the 2022 December – 2023...

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍...

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു.

സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: