17.1 C
New York
Sunday, June 13, 2021
Home US News ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയർന്നു

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയർന്നു

(സലിം : ഫോമാ ന്യൂസ് ടീം)

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ മേഖലാ തല മത്സരങ്ങളുടെ യവനികയുയർന്നു. പ്രശസ്ത ചലച്ചിത്രം താരം പ്രയാഗ മാർട്ടിൻ മേഖല തല മത്സരങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചു. ഫോമയും അനുബന്ധ ഫോറങ്ങളും നടത്തുന്ന പ്രവർത്തങ്ങൾ കേരളത്തിലെ അശരണരായ ഒരുപാട് പേർക്ക് ഗുണകരമാകുന്നതിൽ പ്രയാഗ മാർട്ടിൻ തന്റെ സന്തോഷം പങ്കുവെച്ചു. താനും ഇതുപോലെ ഒരു മത്സരത്തിലൂടെയാണ് പൊതുവേദിയിലേക്ക് വന്നതെന്നും, ഇത്തരം മത്സരങ്ങൾ കഴിവും, കരുത്തും, യോഗ്യതയുമുള്ള പ്രതിഭകളെ കണ്ടെത്താൻ ഉപകരിക്കട്ടെയെന്നും പ്രയാഗ മാർട്ടിൻ ആശംസിച്ചു. നമ്മുടെ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, നമ്മുടെ ശരികളെ ബോധ്യപ്പെടുത്താനും, കിട്ടുന്ന ഇത്തരം വേദികൾ നമ്മൾ വിവേകപൂർവം ഉപയോഗിക്കാൻ , ധൈര്യത്തോടെ സ്വീകരിക്കണമെന്നും നടി അഭ്യർത്ഥിച്ചു.

മത്സരങ്ങളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ്സൈറ്റ് സുപ്രസിദ്ധ ചലച്ചിത്ര നിർമാതാവും, നടിയുമായ സാന്ദ്ര തോമസ് ഉദ്ഘാടനം ചെയ്തു. ഫോമയുടെ കീഴിലുള്ള വനിതാ വേദി കേരളത്തിലെ നിർദ്ധനരായ നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാനുള്ള ശ്രമങ്ങളെ സാന്ദ്ര തോമസ് അഭിനന്ദിച്ചു. അമേരിക്കയിൽ ജീവിക്കുമ്പോഴും കേരളത്തിന്റെ പുരോഗതിക്കായി ,ഈ കോവിഡ് കാലയളവിലും ഇത്തരം പുണ്യ പ്രവൃത്തികൾ ചെയ്‌യുന്നത്‌ പ്രവാസിമലയാളികളുടെ സംഘടനയായ ഫോമയുടെയും വനിതാ വേദിയുടെയും മഹത്തായ സത്കർമ്മമായി കാണുന്നുവെന്നും സാന്ദ്ര പറഞ്ഞു.

നമ്മുടെ സംസ്കാരത്തിന്റെ ദൈനം ദിന പരിവർത്തനങ്ങൾ അതിവഗം പ്രത്യക്ഷപ്പെടുന്ന കലയാണ് വസ്ത്രാലങ്കാരം. അതുകൊണ്ടു തന്നെ ഫോമാ വനിതാ വേദി സംഘടിപ്പിക്കുന്ന ഈ വേഷ വിധാന മത്സരത്തിനും സാംസ്കാരിക ചരിത്രത്തിൽ സ്ഥാനമുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രവാസിമലയാളികളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് സാന്ദ്ര ആശംസിച്ചു.

സഞ്ചിയിനിയുടെ ധന സഹായ നിധിയിലേക്കുള്ള ആദ്യ സംഭാവന തുക കുസുമം ടൈറ്റസിൽ നിന്ന് സുപ്രസിദ്ധ ടെലിവിഷൻ-സിനിമ താരം രചനാ നാരായണൻ കുട്ടി ഏറ്റുവാങ്ങിക്കൊണ്ട് സഞ്ചയിനിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശീർവാദം അറിയിച്ചു. സഞ്ചിയിനിയിലേക്ക് തുകകൾ സംഭാവന ചെയ്ത എല്ലാവരെയും പ്രത്യേകം അനുസ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ചടങ്ങിൽ നടിയും നർത്തകിയുമായ രേണുക മേനോൻ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ , ഫ്ളവർസ് ടി.വി. യു.എസ് എ പ്രതിനിധിയും ഷോ ഡയറക്ടറുമായ ബിജു സക്കറിയ, കുസുമം ടൈറ്റസ്, എന്നിവർ ആശംസകൾ അറിയിച്ചു.

വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ സ്വാഗതവും, , സെക്രട്ടറി ഷൈനി അബൂബക്കർ, നന്ദിയും രേഖപ്പെടുത്തി. വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളവും ട്രഷറർ ജാസ്മിൻ പരോളും പരിപാടികൾ ഏകോപിപ്പിച്ചു. പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന മേഖലാ തല മത്സരങ്ങളിൽ വിജയിക്കുന്നവർ ദേശീയ തലത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടും. വിജയികളെ വളരെ ആകർഷകങ്ങളായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ഫോമാ വനിതാ വേദിയും ഫ്ളവർസ് ടി.വി. യു.എസ് .ഏയും ഒരുമിച്ചു സംഘടിപ്പിക്കുന്ന മത്സരങ്ങൾ ഫ്ളവർസ് ടി.വി. യു.എസ് .ഏ തത്സമയം കാണികളിലേക്ക് എത്തിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ പേര് ചേർക്കണം.

ലിങ്ക്: Mayookham.fomaa.com

ഫോമയുടെ 2020-2022 വർഷത്തെ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ നേത്യത്വം , പ്രവാസി മലയാളികൾക്കും, കേരളത്തിലെ പൊതു സമൂഹത്തിനും ഉതകുന്ന നിരവധി കാരുണ്യ പ്രവൃത്തികളും, സാമൂഹ്യ-സാംസ്കാരിക ഇടപെടലുകളും നടത്തുന്നതിലൂടെ ഇതിനകം വളരെയേറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫോമാ വനിതാ വേദിയും ഫ്ളവർസ് ടി.വി. യു.എസ് .ഏയും ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ,വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു, ഒരു വയസ്സുള്ള കുഞ്ഞു ആശുപത്രിയിൽ

കണ്ണൂർ: ഒരു വയസ്സുകാരിയെ രണ്ടാനച്ചൻ ക്രൂരമായി മർദ്ദിച്ചു. സംഭവം നടന്നത്. കേളകം കണിച്ചാർ അംശം ചെങ്ങോത്ത്. കുഞ്ഞിൻ്റെ തലയ്ക്കും മുഖത്തും പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച...

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം . പാലാ:കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെ.എസ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂ...

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ശനിയാഴ്ച്ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത്...

കനത്ത മഴയിൽ വീടു തകർന്നു

കനത്ത മഴയിൽ വീടു തകർന്നുശനിയാഴ്ച്ച രാത്രിയിലെ കനത്ത മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വീടു തകർന്നു . പുതുപ്പള്ളി പഞ്ചായത്ത് 8- വാർഡ് എറികാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുര യുടെ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap