17.1 C
New York
Saturday, June 25, 2022
Home US News ഫോമാ പാർപ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികൾ

ഫോമാ പാർപ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികൾ

(സലിം : ഫോമാ ന്യൂസ് ടീം )

ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയർ നേതാവ് ജോസഫ് ഔസോ കോർഡിനേറ്റർ ആയി ഫോമാ പാർപ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.

ചെയർമാനായി ജോസ് പുന്നൂസ് , വൈസ് ചെയർമാനായി ടോമി മ്യാൽക്കരപ്പുറത്ത്, സെക്രട്ടറിയായി ഫിലിപ്പ് മടത്തിൽ, സമിതി അംഗങ്ങളായി തോമസ് കർത്തനാൽ , പീറ്റർ കുളങ്ങര, ജോസഫ് കുരുവിള എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരെഞ്ഞെടുത്തു.

2008 -2010 ൽ ഫോമ ട്രഷറർ, പിന്നീട് ബൈലോ കമ്മറ്റി ചെയർമാൻ, അഡ്വൈസറി കമ്മറ്റി വൈസ് ചെയർമാൻ, വെസ്റ്റേൺ റീജിയണൽ വൈസ് പ്രസിഡന്റ്, ഹൗസിങ് പ്രൊജക്റ്റ് വൈസ് ചെയർമാൻ, എന്നിങ്ങനെ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തനമികവുള്ള വ്യക്തിയാണ് ശ്രീ ജോസഫ് ഔസോ.

2018 – 2020 കാലഘട്ടത്തിൽ ഏറ്റവുമധികം വീടുകൾ ഫോമാ വില്ലേജിനായി കൊണ്ടുവന്നത് ജോസഫ് ഔസോ ആയിരുന്നു

ചെയർമാനായ ശ്രീ ജോസ് പുന്നൂസ്, ഹൂസ്റ്റണിലെ സ്ഥിരതാമസക്കാരനും, മാഗിന്റെ സജീവ പ്രവർത്തകനുമാണ്. ജോസ് പുന്നൂസും, അദ്ദേഹത്തിന്റെ ഭാര്യ ആലീസും, സ്വപ്രയത്നത്താൽ സ്വായത്തമാക്കിയ പത്തനാപുരത്തുള്ള കോടികൾ വിലമതിക്കുന്ന ഒരേക്കർ സ്ഥലം ഫോമാ പാർപ്പിട പദ്ധതിക്ക് സംഭാവനയായി നൽകിയിരുന്നു. അവിടെയാണ് ഇപ്പോൾ ആദ്യത്തെ പ്രൊജക്റ്റ് ആരംഭിക്കുന്നത് .

വൈസ് ചെയർമാനായി തെരെഞ്ഞെടുത്ത ടോമി മ്യാൽക്കരപ്പുറത്ത് മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ മുൻ പ്രസിഡന്റും ക്നാനായ കാത്തലിക് കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റുമാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.

സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ഫിലിപ്പ് മടത്തിൽ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കെ.സി.എ. എൻ.എ യുടെ സെക്രട്ടറിയും,ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബിന്റെ ചെയർമാനും ആണ്. അമേരിക്കൻ കർഷക ശ്രീയുടെ ചീഫ് കോർഡിനേറ്റർ ആയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ന്യൂയോർക്ക് ചാപ്റ്ററിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

പാർപ്പിട പദ്ധതിയുടെ സമതിയംഗമായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ തോമസ് കർത്താനാൽ മിഷിഗണിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി, മിഷിഗൺ മലയാളീ ലിറ്റിററി അസോസിയേഷൻ, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകാംഗവുമാണ്. ഫോകാനയുടെയും, ഫോമയുടെയും പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

ഷിക്കാഗോയിൽ മലയാളികൾക്കിടയിൽ, സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സമിതിയംഗമായി നിയോഗിക്കപ്പെട്ട പീറ്റർ കുളങ്ങര. മിഡ്‌വെസ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഫോമ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ്, ദേശീയ സമിതിയംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ പ്രവർത്തന പാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

മറ്റൊരു സമിതിയംഗമായ ജോസഫ് കുരുവിള, ഫിലാഡൽഫിയയിലെ മലയാളികൾക്ക് സാജൻ എന്നപേരിൽ വളരെ സുപരിചിതനായ വ്യക്തിയാണ്. ഫിലാഡൽഫിയയിലെ മലയാളി അസോസിയേഷൻ ((MAP) ന്റെ സജീവ പ്രവർത്തകനാണ്. 2019 ൽ നിർവ്വാഹക സമിതിയംഗമായിരുന്നു അദ്ദേഹം ഇപ്പോൾ മെമ്പർഷിപ് സമിതിയുടെ ചെയർപേഴ്‌സനാണ്.

ഫോമയുടെ യശസ്സ് വാനോളമുയർത്തിയ പദ്ധതിയാണ് ഫോമാ പാർപ്പിട പദ്ധതി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും, തല ചായ്ക്കാൻ ഇടമില്ലാത്ത നിർദ്ധനർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നാൽപ്പത് വീടുകൾ പ്രളയത്തിന് ശേഷം നൽകിയിട്ടുണ്ട് . 2008 -2010 കാലഘട്ടത്തിലും ഫോമായുടെ നേതൃത്വത്തിൽ കേരളത്തിൽ നാല്പതോളം വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഫോമയുടെ വരുംകാല പാർപ്പിട പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പുതിയ സമിതിക്ക് കഴിയട്ടെയെന്നു

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: