17.1 C
New York
Tuesday, August 3, 2021
Home US News ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢ ഗംഭീരമായി

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢ ഗംഭീരമായി

(സലിം ആയിഷ ഫോമാ പി ആർ ഓ)

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന്  കണക്റ്റികട്ട് വെതർസ്ഫീൽഡിൽ  നടന്നു. കോവിഡ് ലോക്കഡൗണിന് ശേഷം  ന്യൂ ഇംഗ്ലണ്ട് മേഖലയിൽ നടന്ന ആദ്യ കൂടിക്കാഴ്ച വളരെ ശ്രദ്ധേയമായി. ഭാവി പ്രവർത്തന പരിപാടികൾ യോഗം ചർച്ച ചെയ്തു. സംഘടനാ വിപുലീകരണവും,  അതിനായുള്ള തീരുമാനങ്ങളും യോഗം  കൈക്കൊണ്ടു..കൂടുതൽ ജന സമ്പർക്ക പരിപാടികളും, ഫോമയുടെ മേഖല പരിപാടികളും ഊർജ്ജിതമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു,

യോഗത്തിൽ ഫോമാ പ്രസിഡന്റ്, അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, , വൈസ് പ്രസിഡന്റ് പ്രദീപ് നായർ, മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്,  ആർ.വി.പി. സുജനൻ പുത്തൻപുരയിൽ, ദേശീയ സമിതി അംഗങ്ങളായ,  അനു  സ്കറിയ,  ജോർജ്ജ്  ഗീവർഗ്ഗീസ്, ഗിരീഷ് പോറ്റി, ഫോമാ പി.ആർ.ഓ. സലിം അയിഷ , ക്രിഡൻഷിയൽ കമ്മിറ്റി ചെയർ  ചെറിയാൻ കോശി, കേരള അസ്സോസിയഷൻ ഓഫ് ന്യൂജേഴ്സിയുടെ മുൻ പ്രസിഡണ്ട് ജെയിംസ് ജോർജ്ജ്, ഹെല്പിങ് ഹാൻഡ് മെട്രോ റീജിയൻ ചെയർ  ഡോ: ജേക്കബ് തോമസ്, ഫോമാ മുൻ ജോയിന്റ് ട്രഷറർ ജോഫ്രിൻ ജോസ്, മുൻ ദേശീയ സമിതി അംഗം, സുരേഷ് നായർ,  എന്നിവരും, ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട് പ്രതിനിധി സുരേഷ് ജയപ്രസാദ്, , ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ,  മലയാളി അസോസിയേഷൻ  ഓഫ് സതേൺ  കണക്റ്റിക്കട്ട് പ്രതിനിധിയും,  വാണിജ്യ സമിതി അംഗവുമായ  ടിജോ ജോഷി ,യുവജന വിഭാഗം ദേശീയ സമിതി ജോയിന്റ് ട്രഷറർ കെവിൻ പൊട്ടക്കൽ, ഹെൽപ്പിംഗ് ഹാൻറ് മേഖലാ പ്രതിനിധി ഉണ്ണി തോയക്കാട്ട് വനിതാ ഫോറം മേഖല ചെയർപേഴ്സൺ അനിതാ നായർ, ഫോമാ ഇമ്മിഗ്രന്റ് സെൽ മെമ്പർ മഞ്ജു സുരേഷ്, മേഖല വനിതാ വിഭാഗം  കമ്മറ്റി സെക്രട്ടറി സബിത സന്ദീപ്, ഷൈനി പുരുഷോത്തമൻ ,  മമത ശ്രീജയൻ , തങ്കച്ചൻ എന്നിവരും പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...
WP2Social Auto Publish Powered By : XYZScripts.com