17.1 C
New York
Wednesday, August 4, 2021
Home US News ഫോമാ നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി ശ്രീ കുഞ്ഞാലിക്കുട്ടി എം.പി.സമർപ്പിച്ചു.

ഫോമാ നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി ശ്രീ കുഞ്ഞാലിക്കുട്ടി എം.പി.സമർപ്പിച്ചു.

(ഫോമാ ന്യൂസ് ടീം )

ഫോമാ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളും മറ്റു സഹായ പദ്ധതികളും, മറ്റു സംഘടനകൾക്ക് മാതൃകയും , മലയാളികൾക്ക് ഏറെ അഭിമാനകാരവുമാണെന്ന് ശ്രീ.കുഞ്ഞാലിക്കുട്ടി. ഫോമാ ഏറ്റെടുത്ത നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതി ഔദ്യോഗികമായി സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് ഫോമാ നൽകിയ കൈത്താങ്ങു അവിസ്മരണീയവും, അതിലുപരി ആഹ്ലാദകരവുമാണ്. ഒരു മലയാളി എന്ന നിലയിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും, ഫോമയുടെ ജനസേവന പദ്ധതികളെ നോക്കിക്കാണുവാനും, വരുംകാല പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഏറെ സന്തോഷമുണ്ട്. ലോക ജനത കോവിഡ് എന്ന മഹാമാരിയുടെ ദുരിതങ്ങളിൽ കൂടി കടന്നുപോകുമ്പോഴും, വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകുക എന്ന ക്ലേശകരമായ പ്രവർത്തനം സമയ ബന്ധിതമായി തീർക്കാൻ ഫോമയുടെ പ്രവർത്തകർക്ക് കഴിഞ്ഞത് അവരുടെ നിശ്ചയദാർഢ്യവും സന്നദ്ധതയും വെളിവെക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി 40 വീടുകളാണ് 2018 -2020 ഫോമാ ദേശീയ നിർവ്വാഹക സമിതി കേരളത്തിൽ നിർമ്മിച്ചത്. ഫോമയിലെ അംഗങ്ങളായ വിവിധ അസോസിയേഷനുകളുടെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് പാർപ്പിട പദ്ധതികൾ പൂർത്തീകരിച്ചിട്ടുള്ളത്. നിലമ്പൂർ-കക്കാടംപൊയിൽ പാർപ്പിട പദ്ധതികൾക്കാവശ്യമായ സാമ്പത്തിക സഹായവും, പിന്തുണയും നൽകിയത് മയാമി മലയാളി അസോസിയേഷൻ, മലായാളി അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ, 2016- 2018 കാലത്തെ ഫോമയുടെ ദേശീയ സമിതി എന്നിവരാണ്.

ജനുവരി 19 നു നടന്ന പാർപ്പിട പദ്ധതി സമർപ്പണം പദ്ധതിയിൽ ഫോമയുടെ പ്രവർത്തകരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഉൾപ്പടെ നിരവധി പേര് പങ്കെടുത്തു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് അദ്ധക്ഷത വഹിച്ച സമർപ്പണ ചടങ്ങിൽ, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ സ്വാഗതവും, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ നന്ദിയും രേഖപ്പെടുത്തി. ഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ ശ്രീ കുഞ്ഞാലിക്കുട്ടിയെ സദസ്സിലേക്ക് ക്ഷണിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ ,മുൻപ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ , മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, മുൻകാല ഭാരവാഹികളായ ഷിനു ജോസഫ്, വിൻസന്റ് ബോസ്, ജെയിൻ മാത്യുസ് കണ്ണച്ചാൻ പറമ്പിൽ, ജോസഫ് ഔസോ, ബെന്നി വാച്ചാച്ചിറ, ഔസെഫ് വർക്കി, ബോബൻ എബ്രഹാം ,വിൽ‌സൺ ഉഴത്തിൽ ഫോമയുടെ വൈസ് പ്രസിഡന്റ്, പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ

ആശംസകൾ നേരുകയും , കക്കാടംപൊയിൽ പദ്ധതിക്ക് സ്ഥലം ദാനം നൽകിയ നോയൽ മാത്യുവിനു അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. നോയൽ മാത്യു നന്ദി പ്രസംഗം നടത്തി.

ചടങ്ങിൽ ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണനും, ട്രഷറർ തോമസ് ടി.ഉമ്മനും കക്കാടംപൊയിലിൽ ഡിസംബർ 21 ന് നേരിട്ട് ചെന്ന് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറിയ ചടങ്ങിന്റെ വീഡിയോയും പ്രദർശിപ്പിച്ചു.

ഫോമയുടെ 2020-2022ലേക്കുള്ള ദേശീയ നിർവാഹക സമിതി നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. കേരളത്തിലെ നിർദ്ധനരായ മലയാളികൾക്ക് ഏറെ പ്രയോജനം നൽകാനുദ്ദേശിക്കുന്ന, വരുംകാലങ്ങളിൽ നടക്കുന്ന ഫോമയുടെ കാരുണ്യ പ്രവർത്തനങ്ങളിലും, പാർപ്പിട പദ്ധതികളിലും എല്ലാവരും ഭാഗഭാക്കാകണമെന്നുഫോമാ ദേശീയ നിർവ്വാഹക കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍...

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ആമിർ ശബീഹ്

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ഒരു കൊച്ചു കലാകാരനായി വളരുകയാണ് ആമിർ ശബീഹ് എന്ന അഞ്ചാം ക്ലാസുകാരൻ. തൻറെ പ്രായത്തെ വെല്ലുന്ന കരവിരുതാണ് ലിറ്റിൽ ഇൻഡ്യാ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിയായ ഈ കുരുന്നു...

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ...

അൺ ലോക്ക്ഡൗൺ ഡേ വൺ

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി...
WP2Social Auto Publish Powered By : XYZScripts.com