17.1 C
New York
Monday, November 29, 2021
Home US News ഫോമാ തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു.

ഫോമാ തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു.

സലിം അയിഷ ( ഫോമാ പി.ആർ.ഓ)

ഫോമ കേരളത്തിന് നൽകിയ വെന്റിലേറ്ററുകളിൽ ഒന്ന് ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിൽ പെട്ട തുറവൂർ താലൂക്ക് ആശുപത്രിക്ക് സംഭാവന ചെയ്തു. ഫിലാഡൽഫിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ കലയാണ് ഈ വെന്റിലേറ്റർ സ്പോൺസർ ചെയ്തിരിക്കുന്നത്.

ചടങ്ങിൽആലപ്പുഴ എം.പി. എ.എം. ആരിഫ്, അരൂർ എം.എൽ.എ ദലീമ ജോജോ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജോയിന്റ് ട്രഷറർ, ബിജു തോണിക്കടവിൽ, കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ്, കേരള ഫോമാ വില്ലേജ് പ്രോജക്ട് കോർഡിനേറ്റർ ജോസഫ് ഔസോ, ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് -പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴ ദേശീയ പാതയോട് ചേർന്നുള്ള ആശുപത്രിയിൽ പുതുതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലായിരിക്കും പുതിയ വെന്റിലേറ്റർ ഉപയോഗിക്കുക. ദേശീയ പാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പെട്ട് ആശുപത്രിയിൽ എത്തുന്ന ഗുരുതരമായ രോഗികൾക്ക് ഉപകാരപ്രദമായിരിക്കും പുതുതായി നൽകിയ വെന്റിലേറ്റർ എന്ന് ശ്രീമതി ദലീമ ജോജോ എം ൽ എ പറഞ്ഞു. തീരദേശ പ്രദേശമായ തുറവൂരും ചുറ്റുപാടുമുള്ളവരുടെയും ആശ്രയകേന്ദ്രമാണ് തുറവൂരിലെ താലൂക്ക് ആശുപത്രി.

സലിം അയിഷ ( ഫോമാ പി.ആർ.ഓ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: