ന്യൂ ജേഴ്‌സി : കേരളാ അസോഷിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെമ്പറും മിഡ് അറ്റ്ലാന്റിക് റീജിയൻ ബിസിനെസ്സ് ഫോറം ചെയറുമായ ജെയിംസ് ജോർജ് ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള എക്സിക്യുട്ടിവ് കമ്മറ്റിയുടെ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു, കാൻജ് പ്രസിഡന്റ് ജോൺ ജോർജിന്റെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിലാണ് നാമനിർദേശം കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ചത്.
ഫോമയുടെ അംഗസംഘടനകളിലൊന്നായ കാൻജ് വളരെ അഭിമാനത്തോടെയാണ് മുൻ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് മെമ്പറുമായ ജെയിംസ് ജോർജിനെ ഫോമാ നാഷണൽ എക്സിക്യൂട്ടീവിലേക്ക് നാമനിർദേശം ചെയ്യുന്നതെന്ന് കാൻജ് പ്രസിഡന്റ് ജോൺ ജോർജ് അറിയിച്ചു, കാൻജ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ മലയാളികൾക്ക് സഹായമെത്തിക്കുന്നതിൽ ജെയിംസ് ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി വളരെ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവയ്ച്ചത് ഫോമയുടെ കഴിഞ്ഞ രണ്ട് അഡ്മിനിസ്ട്രേഷനുകളുടെ കാലഘട്ടത്തിലും മിഡ് അറ്റലാന്റിക് റീജിയന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച രീതിയിൽ മീറ്റ് ദി കാൻഡിഡേറ്റ് ന് ചുക്കാൻ പിടിച്ചത് ജെയിംസ് ജോർജിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു.
കാൻജ് കെയർ എന്ന കൺസെപ്റ്റും അതിനു കീഴിൽ നടപ്പിലാക്കിയ കാൻജ് കെയർ ഭവന പദ്ധതിയ്ക്കും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണയായി കൂടെ നിലകൊണ്ട കാൻജ് അംഗങ്ങളും ഫോമയുടെ വിവിധ റീജിയനുകളിലുള്ള സുഹൃത്തുക്കളും നൽകിയ ആത്മവിശ്വാസമാണ് മത്സരരംഗത്തേക്കു വരുവാനുള്ള പ്രചോദനമായതെന്ന് ജെയിംസ് ജോർജ് പറഞ്ഞു.
ഇക്കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്ത് ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ പ്രൊഫെഷണൽ ആയി ആതുര സേവനരംഗത്തു മുൻപന്തിയിൽ ഉണ്ടായിരുന്ന ജെയിംസ് ജോർജ് ആഴ്ചകളോളം രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്,
വീണ്ടും പൂർവാധികം സജീവമായി ജോലിയിലേക്ക് തിരികെയെത്തുവാൻ സാധിച്ചത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അനേകം വ്യക്തികളുടെ നിരന്തരമായ പ്രാർത്ഥന കൊണ്ടാണെന്ന് ജെയിംസ് നന്ദിയോടെ ഓർമിച്ചു, കാൻജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ കാലഘട്ടമായിരുന്നു ജെയിംസ് പ്രസിഡന്റ് ആയിരുന്ന വർഷമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അഭിപ്രായപ്പെട്ടു,
ജെയിംസ് ജോർജിനെ വിജയിപ്പിക്കുന്നതിന് വേണ്ടി ഫോമയുടെ എല്ലാ അംഗസംഘടനകളുടെയും ഡെലിഗേറ്റുകളുടെയും സമ്പൂർണ പിന്തുണ ഉണ്ടാവണമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജയ് കുളമ്പിൽ, കാൻജ് സെക്രട്ടറി സഞ്ജീവ് കുമാർ, ട്രഷറർ അലക്സ് ജോൺ എന്നിവർ അഭ്യർഥിച്ചു,
ജെയിംസിനെപ്പോലെ സംഘടനയ്ക്ക് വേണ്ടിയും മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടിയും നിലകൊള്ളുന്ന പ്രൊഫെഷണൽസ് ഫോമയുടെ നേതൃത്വ നിരയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് മോളൊപ്പറമ്പിൽ അഭിപ്രായപ്പെട്ടു,
മാലിനി നായരും ജിബി തോമസും ജോ പണിക്കരും സ്വപ്‌ന രാജേഷുമൊക്കെ കാൻജ് പ്രസിഡന്റുമാരായിരുന്ന കാലഘട്ടങ്ങളിൽ സെക്രട്ടറിയായും ട്രഷറർ ആയും ഒക്കെ സേവനമനുഷ്ടിച്ചിട്ടുള്ള ജെയിംസ് ജോർജ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ട്രൈ സ്റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണെന്ന് മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ വി പി ബൈജു വർഗീസ് പറഞ്ഞു,
ഫോമയുടെ എക്സികുട്ടീവ്ര് കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ജെയിംസ് ജോർജിന് എല്ലാവിധ പിന്തുണയും വിജയവും ആശംസിക്കുന്നുവെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജയ് കുളമ്പിൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ റെജിമോൻ എബ്രഹാം, ജോൺ വർഗീസ്, സണ്ണി വാളിപ്ലാക്കൽ, സോഫി വിത്സൺ, ജയൻ ജോസഫ് കാൻജ് എക്സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ജോൺ ജോർജ്, ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ, ട്രഷറർ അലക്സ് ജോൺ, വൈസ് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, സണ്ണി കുരിശുംമൂട്ടിൽ (ചാരിറ്റി അഫയേഴ്സ്), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് ), ടോം നെറ്റിക്കാടൻ (യൂത്ത് അഫയേഴ്സ്), വിജയ് കൈപ്ര പുത്തൻവീട്ടിൽ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), സോഫിയ മാത്യു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ദീപ്തി നായർ (എക്സ് ഒഫീഷ്യോ ) തുടങ്ങിയവർ അറിയിച്ചു.
ഫാർമസിസ്റ്റായ ജെയിംസ് ജോർജ് ഭാര്യ ഷീബ ജോർജ്, മക്കൾ അലീന ജോർജ്, ഇസബെല്ല ജോർജ് എന്നിവരൊപ്പം ന്യൂ ജേഴ്‌സിയിൽ ലിവിങ്‌സ്റ്റണിൽ താമസിയ്ക്കുന്നു.
വാർത്ത : ജോസഫ് ഇടിക്കുള.