17.1 C
New York
Monday, September 27, 2021
Home US News ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു.

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു.

(സലിം ആയിഷ : ഫോമാ പി ആർ ഓ)

ഫോമാ യൂത്ത് ഫോറത്തിന്റെ  നേതൃത്വത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ  12 നും 17 വയസ്സിനുമിടയിലുള്ള  മലയാളി കുട്ടികൾക്കായുള്ള യൂത്ത് ഫോറം രൂപം കൊള്ളുന്നു.

തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും,  ജന സേവനത്തിന്റെയും കാരുണ്യത്തിന്റെയും നല്ല മാതൃകകളായി സ്വയം രൂപപ്പെടാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഉതകുന്ന ഒരു വേദിയാണ് ജൂനിയർ യൂത്ത് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. കൗമാരത്തിന്റെ വിഹ്വലതകളിൽ നിന്നും, തെറ്റായ അഭിവാഞ്ഛകളിൽ നിന്ന് മോചിതരാകാനും,  കുടുംബത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടാകാനും ഒരു നല്ല തലമുറയെ വാർത്തെടുക്കുക എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ് ജൂനിയർ യൂത്ത് ഫോറം. 

വിശാലമായ സൗഹൃദം വളർത്തുന്നതിലൂടെ നല്ല അനുഭവങ്ങൾ പങ്കുവെക്കാനും സന്ദേശങ്ങൾ കൈമാറാനും, കാലാഭിരുചികളെ വളർത്തുന്ന സെമിനാറുകൾ,  വർക്ക് ഷോപ്പുകൾ, ലഹരി വിരുദ്ധ കാമ്പയിനുകൾ,  പഠനനിലവാരാമുയർത്താനുള്ള പരിശീലനക്കളരികൾ, എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ ഉടൻ നടപ്പിലാക്കി തുടങ്ങും.     

ജൂനിയർ യൂത്ത് ഫോറം അംഗങ്ങളെ നയിക്കുന്നതിനും, ഉപദേശങ്ങൾ നൽകുന്നതിനും മാർഗ്ഗ നിർദ്ദേശകർ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ   മാർഗനിർദ്ദേശം, കഴിവുകളെ പ്രചോദിപ്പിക്കുക , വൈകാരിക പിന്തുണ നൽകി ആത്മവിശ്വാസവും കഴിവും വളർത്തുക, നല്ല മാതൃകകൾ തീർക്കുക ,സ്വന്തം മേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ദൃഢനിശ്ചയം വളർത്തിയെടുക്കുക തുടങ്ങിയവയ്ക്കു മാർഗ്ഗ നിർദ്ദേശകർ പിന്തുണയും പ്രോത്സാഹനവും നൽകും.

മാതാപിതാക്കളുടെ അനുവാദപ്രകാരം പന്ത്രണ്ടിനും, പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് ജൂനിയർ യൂത്ത് ഫോറത്തിൽ അംഗങ്ങളാകാം. മാതാപിതാക്കളുമായിട്ടായിരിക്കും ആശയവിനിമയത്തിനായി നേരിട്ട് ബന്ധപ്പെടുക.പതിനെട്ട് വയസ്സ് തികയുന്നവരെ യൂത്ത് ഫോറത്തിലേക്ക് മാറ്റും.

ജൂനിയർ യൂത്ത് ഫോറത്തിന്റ സംരംഭങ്ങളും ദൈനംദിന പ്രവർത്തനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിനായി അധികാരപ്പെടുത്തിയ   ജൂനിയർ യൂത്ത് ഫോറം ബോർഡ് ആയിരിക്കും.. 

ജൂനിയർ യൂത്ത് ഫോറത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും പ്രവർത്തന ചുമതലകൾക്കുമായി പത്ത് പേരടങ്ങുന്ന ഒരു സമിതിയെ തീരുമാനിച്ചു. ഉപദേശക സമിതിയിലേക്ക് യുവജന സമിതി ദേശീയ കോർഡിനേറ്റർ  അനു സ്കറിയ, യുവജന ദേശീയ സമിതി  പ്രതിനിധികളായ കുരുവിള   ജെയിംസ് ,  മസൂദ്  അൽ അൻസാർ ,കാൽവിൻ കവലക്കൽ എന്നിവരും, അജിത് കൊച്ചൂസ് (ഉപദേശക സമിതി ചെയർ), രാജ് മാർഗ്ഗശ്ശേരി,  ജഗതി നായർ  ഡോ.മെർലിൻ അബ്രഹാം, ജെയിൻ മാത്യൂസ് കണ്ണച്ചാൻ പറമ്പിൽ, അഷിത കോമത്ത് (അംഗങ്ങൾ) എന്നിവരെയും തീരുമാനിച്ചു.

വിശദവിവരങ്ങൾക്കും അംഗത്വത്തിനായി യൂത്ത് ഫോറം പ്രതിനിധികളെ ബന്ധപ്പെടുക:

മസൂദ് അൽ അൻസാർ: (ഫോമ ദേശീയ യുവജന  പ്രതിനിധി) (470) 301-5095

കുരുവിള  ജെയിംസ്: (ഫോമ ദേശീയ യുവജന പ്രതിനിധി) (215) 301-4540

കാൽവിൻ കവലക്കൽ:(ഫോമ ദേശീയ യുവജന  പ്രതിനിധി) (630) 649-8545

അനു സ്കറിയ:(ഫോമ നാഷണൽ യൂത്ത് കോർഡിനേറ്റർ) (267-496-2423)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: