17.1 C
New York
Tuesday, May 17, 2022
Home US News ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

(സലിം - ഫോമാ ന്യൂസ് ടീം)

ഫോമാ 2020 -2022 വർഷത്തേക്കുള്ള ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ചെയർമാനായി ചെറിയാൻ കോശി, വൈസ് ചെയർമാനായി എം.ജി.മാത്യു , സെക്രട്ടറിയായി ബിനു മാമ്പിള്ളി , എന്നിവരെയും, കമ്മറ്റി അംഗങ്ങളായി ജോസി കുരിശിങ്കൽ, അലക്സ് മാത്യു, ബേബി ജോസ് എന്നിവരെയും തെരെഞ്ഞെടുത്തു. ജോൺസൺ കണ്ണൂകാടനാണ് കോർഡിനേറ്റർ.

ചെയർമാനായി തെരെഞ്ഞെടുത്ത ചെറിയാൻ കോശി ഫോമായുടെ മുൻ നാഷണൽ കമ്മറ്റി അംഗവും, ഫിലാഡൽഫിയയിലെ മാപ്പ് എന്ന മലയാളീ സംഘടനയുടെ മുൻ പ്രസിഡന്റുമാണ്. ഫോമയുടെ ആദ്യത്തെ ട്രഷററും ,മാഗ് എന്ന ഹൂസ്റ്റണിലെ മലയാളി സംഘടനയുടെ മുൻ പ്രസിഡന്റുമാണ് വൈസ് ചെയർമാനായി തെരെഞ്ഞെടുത്ത എം.ജി.മാത്യു. ഫ്ലോറിഡ സൺഷൈൻ റീജിയൻ മുൻ ആർ.വി.പിയും, റ്റാമ്പാ മലയാളി അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ്, സെക്രട്ടട്റിയായി തെരെഞ്ഞെടുത്ത ബിനു മാമ്പിള്ളി.

ഫോമയുടെ ആദ്യകാല നേതാക്കളിൽ ഒരാളും, ഫോമയുടെ മുൻ ട്രെഷററും, ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ് ജോസി കുരിശിങ്കൽ. ന്യൂജേഴ്‌സിയിൽ നിന്നുള്ള അലക്സ് മാത്യു, കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റാണ്.

ന്യൂയോർക്ക് മെട്രോ റീജിയനിൽ നിന്നുള്ള ബേബി ജോസ് ഇന്ത്യൻ മലയാളി സമാജം ഓഫ് ന്യൂയോർക്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റും , കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ മുൻ സെക്രെട്ടറിയുമാണ്

കോർഡിനേറ്റർ ആയി തെരെഞ്ഞെടുത്ത ജോൺസൻ കണ്ണോകാടൻ ഫോമയുടെ നാഷനൽ കമ്മറ്റി അംഗവും നിലവിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമാണ്‌.

ക്രിഡൻഷ്യൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി, ചിട്ടയോടെ നടത്താനും, സൂഷ്മ പരിശോധനകൾ പഴുതില്ലാതെയും പരാതികളില്ലാതെയും ഏകോപിപ്പിക്കാനും, ക്രിഡൻഷ്യൽ കമ്മറ്റിക്കും ഭാരവാഹികൾക്കും കഴിയട്ടെയെന്ന് ഫോമയുടെ പ്രസിഡന്റ് പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തൃശൂർ പൂരം : വെടിക്കെട്ട് നടക്കാത്തതിൽ പൂര പ്രേമികൾക്കു നിരാശ.

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വലിയ ആവേശത്തോടെയാണ് പൂരപ്രേമികള്‍ തൃശൂര്‍ നഗരിയില്‍ എത്തിയത്. എന്നാല്‍ പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ അവര്‍ മടങ്ങിയത്. മഴ...

‘അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും’; ഭീഷണിയുമായി എട്ടാം ക്ലാസുകാരൻ

വടക്കാഞ്ചേരി: ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ...

കോട്ടയ്ക്കലിലെ താൽക്കാലിക സ്‌റ്റാൻഡ് ചെളിക്കുളം

കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു. രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...

മലപ്പുറത്ത് മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജീവനക്കാരില്ല.

കോട്ടയ്ക്കൽ. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. അസിസ്‌റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവു മൂലം വാഹന പരിശോധന നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. റോഡിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: