17.1 C
New York
Wednesday, January 19, 2022
Home US News ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ എണ്ണായിരം ഡോളർ സംഭാവന ചെയ്തു

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ എണ്ണായിരം ഡോളർ സംഭാവന ചെയ്തു

( ഫോമാ ന്യൂസ് ടീം )

“ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ” എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങൾക്ക് പിന്തുണയായി ശ്രീ.സൈമൺ കോട്ടൂർ എണ്ണായിരം ഡോളർ സംഭാവന ചെയ്തു.  അരിസോണയിലെ സൺഷൈൻ റെസിഡൻഷ്യൽ ഹോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഉടമസ്ഥനുമാണ് ശ്രീ സൈമൺ കോട്ടൂർ.

1999 ൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവ്വീസിന്റെ എക്സപ്ഷനൽ സർവീസ് അവാർഡും, 2013 ൽ ഡിഫൻസ് സെക്രട്ടറിയുടെ പാട്രിയോട്ടിക് എംപ്ലോയർ അവാർഡും കരസ്ഥമാക്കിയിട്ടുള്ള ശ്രീ സൈമൺ കോട്ടൂർ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

ഫോമയുടെ ജനസേവന പ്രവർത്തനങ്ങൾ ലോക മലയാളികളുടെ ഇടയിൽ പ്രശംസനീയമാണെന്നും ഫോമയുടെ പ്രവർത്തനങ്ങളോട് സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സൈമൺ കോട്ടൂർ അറിയിച്ചു.

ഫോമയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാനുള്ള രണ്ടാം ഘട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ് .കൂടുതൽ പേർ വെന്റിലേറ്ററുകളും, മറ്റു അനുബന്ധ ജീവൻ രക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂൺ 30 നകം ആവശ്യമായത്ര ഉപകരണങ്ങൾ നാട്ടിൽ ആവശ്യമായവർക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് ഫോമാ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഫോമയുടെ പ്രവർത്തങ്ങളോട് സഹകരിച്ച സൈമൺ കോട്ടൂരിനും, മറ്റുള്ളവരോടും ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ നന്ദി അറിയിച്ചു.

( ഫോമാ ന്യൂസ് ടീം )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: