17.1 C
New York
Wednesday, September 22, 2021
Home US News ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ആറായിരം ഡോളർ നൽകും

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ആറായിരം ഡോളർ നൽകും

(സലിം ആയിഷ : ഫോമാ പി ആർ ഓ )

“ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ” പദ്ധതിയുടെ ഭാഗമായി ഫോമ സംഭാവന ചെയ്യുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്  ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ആറായിരം ഡോളർ സംഭാവന ചെയ്യും.

ഫോമയുടെ ജീവ കാരുണ്യ പ്രവർത്തികളിൽ  ഭാഗമാവാനും, കേരളത്തെ കോവിഡ് മുക്തമാക്കാനുള്ള യത്നത്തിൽ പങ്കു ചേരാനും ഡിട്രോയിറ്റ് മലയാളി അസോസിയേഷനു അഭിമാനമുണ്ട്. ഡിട്രോയിറ്റ് മലയാളി അസോസിയേഷനു സംഭാവനകൾ  നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും  ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് നോബിൾ തോമസ്, , സെക്രട്ടറി റോജൻ തോമസ് ട്രഷറർ സഞ്ജു കൊയ്തതാര, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, , ജോയിന്റ് സെക്രട്ടറി പ്രവീൺ നായർ, , ജോയിന്റ് ട്രഷറർ മധു നായർ , എന്നിവർ അറിയിച്ചു.

ഫോമായുടെ നാഷണൽ കമ്മിറ്റി മെമ്പർ സൈജൻ  കണിയോടിക്കൽ , ഫോമാ ജുഡീഷ്യൽ കമ്മിറ്റി ചെയർപേഴ്സൺ മാത്യൂസ് ചെരുവിൽ തുടങ്ങിയവരും ഡി എം എ യുടെ ഭാഗമാണ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: