17.1 C
New York
Monday, August 2, 2021
Home US News ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാൻ ഫോമാ ആർ.വി.പി.മാരുടെ സംയുക്ത അഭ്യർത്ഥന

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാൻ ഫോമാ ആർ.വി.പി.മാരുടെ സംയുക്ത അഭ്യർത്ഥന

(ഫോമാ ന്യൂസ് ടീം )

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് കേരളത്തിലെ ജനങ്ങൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിൽ കേരളത്തെ കോവിഡ് മുക്തമാക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളിയായി, ഫോമായുടെ നേതൃത്വത്തിൽ വെന്റിലേറ്ററുകളും, ഓക്സിജൻ കോണ്സെന്ട്രേറ്ററുകളും ഉൾപ്പടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള നടപടികൾ നടത്തി വരികയാണ്. ഫോമയുടെ ജീവ കാരുണ്യ പ്രവർത്തികളിൽ അമേരിക്കയിലെയും, കാനഡയിലെയും നിരവധി മലയാളി സംഘടനകളും, തോളോട് തോൾ ചേർന്ന് ഫോമയുടെ ജീവൻ രക്ഷാ ശ്രമങ്ങൾക്ക് കരൂത്ത് പകരുന്നതിന് പണവും, ജീവൻ രക്ഷാ ഉപകരണങ്ങളും സംഭാവന ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്.

അത്ഭുതപൂർവ്വമായ സഹകരണമാണ് അംഗസംഘടനകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലകളിലുമുള്ള ഗവണ്മെന്റ് ഹോസ്പിറ്റലുകൾക്കാണ് ഈ ഉപകരണങ്ങൾ ലഭിക്കുക. നൂറു ശതമാനവും സൗജന്യ ചികിത്സയായിരിക്കും ഇതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമാകുക.

കേരളത്തെ സഹായിക്കാനുള്ള ഫോമയുടെയും, അംഗസംഘടനകളുടെയും ശ്രമങ്ങളിൽ എല്ലാ മലയാളികളും ഭാഗഭാക്കാവുകയും, ഉദാരമായ സംഭാവനകളും, ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും, ഫോമ റീജിയണൽ വൈസ് പ്രസിഡന്റ്മാരായ സുജനൻ പുത്തൻ പുരയിൽ ( ന്യൂ ഇംഗ്ലണ്ട് റീജിയൻ ), ഷോബി ഐസക്(ന്യൂയോർക്ക് എംപയർ റീജിയൻ), ബിനോയ് തോമസ്

(ന്യൂയോർക്ക് മെട്രോ റീജിയൻ), ബൈജു വർഗ്ഗീസ്,(മിഡ് -അറ്റലാന്റിക് റീജിയൻ),തോമസ് ജോസ് (കാപിറ്റൽ റീജിയൻ), ബിജു ജോസഫ് (സൗത്ത് ഈസ്റ്റ് റീജിയൻ), വിത്സൺ ഉഴത്തിൽ (സൺഷൈൻ റീജിയൻ), ബിനോയ് ഏലിയാസ് ( ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ) ,ജോൺ പാട്ടപതി (സെൻട്രൽ റീജിയൻ), ഡോക്ടർ സാം ജോസഫ് (സതേൺ റീജിയൻ), ജോസ വടകര (വെസ്റ്റേൺ റീജിയൻ), ബിജു കട്ടത്തറ (അറ്റ് ലാർജ് റീജിയൻ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com