17.1 C
New York
Tuesday, May 17, 2022
Home US News ഫോമാ കേരള കൺവെൻഷൻ മെയ് 13 മുതൽ തിരുവനതപുരത്ത്: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ...

ഫോമാ കേരള കൺവെൻഷൻ മെയ് 13 മുതൽ തിരുവനതപുരത്ത്: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സലിം അയിഷ (പി.ആർ.ഓ. ഫോമാ)

ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ, മെയ് 13-14 തീയതികളിൽ തിരുവനനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. ബഹുമാന്യ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രമുഖ എഴുത്തുകാരനും, എംപിയുമായ ശശി തരൂർ, മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പ്രമുഖ മാധ്യമ പ്രവർത്തകനും, എംപിയുമായ ജോൺ ബ്രിട്ടാസ്, എം.പി.പ്രേമചന്ദ്രൻ, മുൻമന്ത്രിയും, നടനും എം.എൽ.എയുമായ കെ.ബി.ഗണേഷ് കുമാർ, എം.എൽ.എ പ്രതിഭാ ഹരി, മുൻ എം.എൽ.എ രാജു എബ്രഹാം, പ്രമുഖ സാമൂഹ്യ പ്രവർത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ സിസ്റ്റർ ജെസി കുര്യൻ എന്നിവർ പങ്കെടുക്കും.

ഫോമാ വനിതാ ഫോറം നിർദ്ധനരായ വിദ്യാർഥിനികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് ചടങ്ങിൽ വെച്ച് കേരളാ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നൽകും. നിർദ്ധനരും , സമർത്ഥരുമായ നഴ്‌സിംഗ്, മറ്റു സാങ്കേതിക മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ എന്നിവരെ അപേക്ഷ ക്ഷണിച്ചു സൂക്ഷ്മ പരിശോധനയിലൂടെ കണ്ടെത്തിയ നാൽപ്പതു പേർക്കാണ് ആദ്യ ഘട്ടത്തിൽ സ്‌കോളർഷിപ്പ് നൽകുക , മറ്റുള്ള വിദ്യാർഥികൾക്ക് പിന്നീട് നൽകും . കൂടാതെ വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വനിതാശാക്തീകരണവും, കുടുംബ മൂല്യങ്ങളെയും, കുറിച്ച് അഭിഭാഷക സിസ്റ്റർ ജെസി കുര്യൻ പ്രഭാഷണം നടത്തും.

മെയ് പതിനാലിന്, കൊല്ലത്ത് വെച്ച് നടക്കുന്ന ഭക്ഷ്യ വിരുന്നിൽ കൊല്ലം മേയർ പ്രസന്ന ഏണസ്‌റ്റ്, മന്ത്രി ചിഞ്ചുറാണി, എം .പി.പ്രേമചന്ദ്രൻ, പി.സി.വിഷ്ണുനാഥ് എം.എൽ.എ എം.എൽ.എ കെ.ബി.ഗണേഷ് കുമാർ, എം.എൽ.എ പ്രതിഭാ ഹരി തുടങ്ങിയവരും, മറ്റു സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

കൺവെൻഷനിൽ പങ്കെടുക്കുന്നതിന് അമേരിക്കയിൽ നിന്നുള്ള ഫോമയുടെയും അംഗസംഘടനകളുടെയും പ്രമുഖരും സജീവ പ്രവർത്തകരും കേരളത്തിൽ എത്തിച്ചേരും.

സമ്മേളനത്തോടനുബന്ധിച്ചു എത്തിച്ചേരുന്ന പ്രതിനിധികൾക്കായി കൊല്ലത്ത് ബോട്ടു സവാരിയും ഒരുക്കിയിട്ടുണ്ട്.

കേരളാ കൺവെൻഷന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൺവെൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ് അറിയിച്ചു. ഫോമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കേരള കൺവെൻഷനുള്ള തയ്യാറെടുപ്പാണ് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും അദേഹം പറഞ്ഞു.

കേരളത്തിൽ വെച്ച് നടക്കുന്ന ഏഴാമത് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനും, വിജയത്തിനും എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങളും, പങ്കാളിത്തവും ഉണ്ടാകണെമന്നു ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

സലിം അയിഷ

(പി.ആർ.ഓ. ഫോമാ)

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: