17.1 C
New York
Saturday, August 13, 2022
Home US News ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകൾ കേരള സർക്കാർ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകൾ കേരള സർക്കാർ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി

( സലിം ആയിഷ : ഫോമാ പി ആർ ഓ )

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പെട്ട് പ്രതിസന്ധിയിലായ കേരളത്തെ സഹായിക്കാൻ ഫോമാ ആരംഭിച്ച “ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ” എന്ന സന്ദേശവുമായി, ഫോമയും അംഗസംഘടനകളും, പ്രമുഖ വ്യക്തികളും ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളും , പൾസ് ഓക്സീമീറ്ററുകളും, കേരള സർക്കാരിന് വേണ്ടി, നോർക്ക റൂട്സിന്റെ ഭാരവാഹികളും, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ജനറൽ മാനേജർ ശ്രീ ഡോക്ടർ ദിലീപ് കുമാറും ചേർന്ന് ഏറ്റുവാങ്ങി.

.ടി.എസ് .എ യുടെ അംഗീക്യത ഷിപ്പർ എന്ന അംഗീകാരം ലഭിച്ചതിനാൽ രണ്ടു ദിവസങ്ങൾ കൊണ്ട് ജീവൻ രക്ഷാ ഉപകരണങ്ങൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞുവെന്നത് വളരെ വലിയ നേട്ടമായി. യാതൊരു വിധ സാങ്കേതിക-നിയമ തടസ്സങ്ങളുമില്ലാതെ നാട്ടിലെത്തിയ ജീവൻ രക്ഷാ ഉപകരണങ്ങൾ അർഹതപ്പെട്ട ജില്ലാ താലൂക്ക് ആശുപത്രികളിലേക്കും, മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കും ഉടൻ കൈമാറുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

വൈദ്യതി വ്യതിയാനമുണ്ടാകുമ്പോൾ ഉണ്ടാകുന്ന തകരാറുകളില്ലാതെ ദീർഘകാലം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങൾ കേരള സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ജീവൻ രക്ഷാ ഉപകാരണങ്ങളാണ് ആദ്യ ഘട്ടവുമായി കയറ്റി അയച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി പത്ത് വെന്റിലേറ്ററുകളും, അൻപത് ഓക്സിജൻ കോണ്സെന്ട്രേറ്ററുകളും, സർജിക്കൽ ഗ്ലൗസുകളും , ബ്ലാൿ ഫങ്സിനുള്ള മരുന്നുകളും കയറ്റി അയക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

ഫോമയുടെ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കു താങ്ങും തണലുമായി കൂടെ നിൽക്കുന്ന എല്ലാ അംഗസംഘടനകൾക്കും, വ്യക്തികൾക്കും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: