17.1 C
New York
Monday, September 20, 2021
Home US News ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും,ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും കോവിഡ് ബാധിതരെ സഹായിക്കാൻ...

ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും,ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു.

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം)

കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ട് കേരളവും, മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളും ശ്വാസം മുട്ടി, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ആതുരാലയങ്ങളിൽ , കിടക്കകളും, ശ്വസന സഹായോപകരണങ്ങളും, വായുവും ലഭ്യമല്ലാതെ കോവിഡ് ബാധിതർ പിടഞ്ഞ് മരിക്കുന്ന ദയനീയ കാഴ്ചയുമായാണ് ദിനപത്രങ്ങൾ പുറത്തിറങ്ങുന്നത്. മാനവികതയുടെയും, കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മനുഷ്യനും സഹിക്കാൻ കഴിയുന്ന കാഴ്ച്ചകളല്ല നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് കാരുണ്യത്തിന്റെയും, ജന സേവനത്തിന്റെയും മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള, ഉയർത്തിപ്പിടിക്കുന്ന ഫോമയും, ആതുര സേവന രംഗത്ത് മഹത്തായ മാതൃകകൾ സൃഷ്ടിച്ച ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും ,കൈകോർത്ത് കേരളത്തിലെയും, മറ്റിതര സംസ്ഥാനങ്ങളിലെയും, കോവിഡ് ബാധിതർക്കായി സംസ്ഥാന-ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. ഫോമയുടെ കൂട്ടായ്മയിലുള്ള എഴുപത്തഞ്ചോളം അസോസിയേഷനുകൾ സമാഹരിക്കുന്ന തുകയും, മറ്റു സാമഗ്രികളും, ആവശ്യമായവർക്ക് നേരിട്ട് എത്തിക്കാൻ സംസ്ഥാന ജില്ലാ കലക്ടർമാരുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. വിശദമായ നടപടിക്രമങ്ങൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ നൽകാൻ കഴിയുമെന്ന് ഫോമാ നേതൃത്വം പ്രതീക്ഷിക്കുന്നു.

ജീവശ്വാസത്തിനും, പ്രതിരോധ മരുന്നുകൾക്കും, ഉപകരണങ്ങൾക്കുമായി, കാത്തിരിക്കുന്ന അർഹതപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഫോമയോടൊത്ത് കൈകോർക്കാൻ സന്നദ്ധരായ ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനോടും, ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റിനോടുമുള്ള പ്രത്യക നന്ദി ഫോമ അറിയിക്കുന്നു.

ഫോമയുടെ കൂട്ടായ്മയിലുള്ള എല്ലാ അംഗ സംഘടനകളായ അസോസിയേഷനുകളും സമാഹരിക്കുന്ന തുകയും, സാധന സാമഗ്രികളും, ഫോമയുമായി ബന്ധപ്പെട്ട് ആവശ്യമായ ആശുപത്രികൾക്കും, രോഗികൾക്കും നേരിട്ട് എത്തിക്കാനുള്ള ബൃഹത്തായ കർമ്മ പദ്ധതിയിൽ എല്ലാ മനുഷ്യ സ്നേഹികളും, ഒത്തൊരുമിക്കണമെന്നും, കോവിഡിനെതിരായ പോരാട്ടത്തിൽ ഊർജം നൽകണമെന്നും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: