17.1 C
New York
Wednesday, September 22, 2021
Home US News ഫോമയുടെ 2022 -2024 കാലയളവിലേക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ്...

ഫോമയുടെ 2022 -2024 കാലയളവിലേക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു.

രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ  ഫോമയുടെ 2022 -2024  കാലയളവിലേക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ബിനു ജോസഫിന്റെ  തീരുമാനത്തെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ [MAP] പിന്തുണച്ചു.   പ്രസിഡന്റ്, ശ്രീ ഷാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റീ – എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയുടെ  സംയുക്ത യോഗത്തിലാണ് ഐക്യകണ്ഡേനയുള്ള   ഈ തീരുമാനം കൈക്കൊണ്ടത്.

സാഹോദര്യ പട്ടണമായ  ഫിലാഡൽഫിയയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ് ബിനു ജോസഫ് .

 2012 -2014 കാലഘട്ടത്തിൽ, ഫോമായുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ യംഗ് പ്രൊഫെഷണൽ സമ്മിറ്റ് -ന്റെ  നേതൃത്വ നിരയിൽ പ്രവർത്തിക്കുകയും സമ്മിറ്റിന്റെ വിജയശില്പികളിലെ പ്രധാനികളിൽ ഒരാളാകുവാനും  സാധിച്ചു. 2014   ൽ  ഫിലാഡൽഫിയാൽ വച്ച് നടന്ന  ഫോമാ കൺവെൻഷനിൽ  വിവിധ കമ്മിറ്റികളിലും, പ്രോഗ്രാം കോർഡിനേറ്റർ ആയും മികച്ച  പ്രവർത്തനം കാഴ്ചവച്ചു.

2014-2016 കാലഘട്ടത്തിൽ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ ആയിരുന്നു. 2016-2018 ൽ  ഫോമായുടെ ഔദ്യോഗീക വെബ്‌സൈറ്റ്   അഡ്‌മിനിസ്ട്രേറ്റർ ആയി പ്രവർത്തിച്ചുകൊണ്ട്  സൈറ്റിന് പുതിയ രൂപവും ഭാവവും നൽകി.   2018  ൽ നടന്ന  ഷിക്കാഗോ കൺവെൻഷനിൽ ഓൺലൈൻ റെജിസ്ട്രേഷൻറെ കാര്യങ്ങൾ ക്രമപ്പെടുത്തിയതിനും ചുക്കാൻപിടിച്ചു.. അങ്ങനെ കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിൽ എക്സിക്യൂട്ടീവ് ബോഡിയോടൊപ്പം സജീവമായി നിലകൊണ്ടു.

വിവിധ  കലാ, സാമൂഹിക സംഘടനകളുടെ ജീവകാരുണ്യ, ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ. പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമയുടെ അംഗ സംഘടനകിൽ  ഏറ്റവും  പ്രമുഖവും,  പ്രവർത്തന മേഖലയിൽ ഏറ്റവും മികച്ചതുമായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ  ആജീവനാന്ത അംഗമാണ്.

 കോവിഡ് മഹാമാരി താണ്ഡവമാടിയ 2019 മുതൽ  
“കരുതൽ ആണ്കരുത്ത്, നമുക്ക് ഒന്നിച്ചു നേരിടാം ” എന്ന ആപ്തവാക്യത്തിൽ നടത്തിവരുന്ന മാപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.  
അമേരിക്കയിലെ മലയാളി സംഘടനകളിൽ ആദ്യമായി കോവിഡു  വാക്‌സിനേഷൻ ക്ലിനിക്ക് നടത്തി  വിജയിപ്പിച്ചതിനു  മുൻപന്തിയിൽ നിന്ന ബിനു, കോവിഡ് കാലത്തു നടന്ന ഫോമയുടെ   സുപ്രധാനമായ പല സൂം  മീറ്റിങ്ങുകളുടെയും ഫോമാ ഇലക്ഷന്റെയും വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു .  മാപ്പ് കമ്മറ്റി  മെമ്പർ, തുടർച്ചയായി നാല് വർഷം പ്രോഗ്രാം കോർഡിനേറ്റർ, എന്നീ നിലകളിൽ സ്‌തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ബിനു,  2020 മുതൽ മാപ്പ്  ജനറൽ സെക്രട്ടറിയായി തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ നന്മയുടെ വഴിയേ  തന്റെ ജൈത്രയാത്ര തുടരുന്നു  

ഐ.റ്റി രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ സാന്നിധ്യം  ഫോമയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന്  മാപ്പ് പ്രസിഡന്റ് ഷാലു പുന്നൂസിന്റെ നേതൃത്വത്തിലുള്ള മാപ്പ് പ്രവർത്തക സമതി വിലയിരുത്തി.

COMMENTS

1 COMMENT

  1. One of the best dedicated man to work for FOMAA’s next generation. As I know he is the most apt gentleman for the post of Jt. Secretary.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: