17.1 C
New York
Monday, February 6, 2023
Home US News ഫോമയുടെ വിഷു ആശംസകൾ

ഫോമയുടെ വിഷു ആശംസകൾ

(ഫോമാ ന്യൂസ് ടീം )

Bootstrap Example

സമൃദ്ധിയുടെയും ഐശ്യര്യത്തിന്റെയും, സ്നേഹത്തിന്റെയും, നന്മയുടെയും സന്ദേശവുമായും, വസന്തത്തിന്റെ വരവറിയിച്ചും ,സമ്പന്നമായ വിളവെടുപ്പുമായി വീണ്ടുമൊരു വിഷു വന്നെത്തിയിരിക്കുന്നു. മഹാമാരിയുടെ കെടുതിയിലും ബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിച്ചും, പരസ്പര സ്നേഹവും, സമാധാനവും, പങ്കുവെച്ചും, എല്ലാ മലയാളികൾക്കും വിഷു ആഘോഷിക്കാൻ കഴിയട്ടെ എന്ന ഫോമാ ആശംസിക്കുന്നു.

ആഘോഷങ്ങളിലും, ഒത്തുചേരലുകളിലും, ആഹ്ലാദകരമായ നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ, മഹാമാരിക്കെതിരായ പോരാട്ടത്തിൽ നാമോരുരുത്തരും പങ്കാളികളാകണമെന്നു കൂടി ഫോമാ അഭ്യർത്ഥിക്കുന്നു.

സുരഭിലവും, വർണ്ണാഭവുമായ മേടമാസപ്പുലരിയുടെ ഐശ്വര്യം ഈ വർഷം മുഴുവൻ എല്ലാ മലയാളികളുടെ ജീവിതത്തിലുമുണ്ടാകട്ടെ എന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു.

ഫോമയുടെ ഈസ്റ്റർ-വിഷു-റമദാൻ ആഘോഷങ്ങൾക്കായി ഏപ്രിൽ 17 ശനിയാഴ്ച്ച വൈകുന്നേരം 8.30 നു സൂമിൽ ഒത്തുകൂടുന്നു. എല്ലാവരുടെയും സാന്നിധ്യം ഫോമ ക്ഷണിച്ചുകൊള്ളുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ 

സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: