ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും കൈകോർക്കുന്ന ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ടിന്റെ സ്പെഷ്യൽ കോർഡിനേറ്റർമാരായി സുനിത പിള്ള, സിമി സൈമൺ, രേഷ്മ രഞ്ജൻ എന്നിവരെ തെരെഞ്ഞെടുത്തു. ഒരു പ്രോജെക്ടിലൂടെ രണ്ടു വിഭാഗത്തെ സഹായിക്കുക എന്നതാണ് ഫോമാ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പരമ്പാഗത കുടിൽ വ്യവസായത്തെ സംരക്ഷിക്കുവാനുള്ള എളിയ ശ്രമം , ഗാന്ധി ഭവനിലെ അശരണരായ വയോധികർക്ക് ഓണ സമയത്തു ചെറിയ ഒരു സന്തോഷമെങ്കിലും നൽകുക.
മിനസോട്ട മലയാളി അസോസിയേഷൻ മുൻ ബോർഡ് അംഗവും, ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണിലെ വനിതാ സമിതി പ്രതിനിധിയുമാണ് സുനിത പിള്ള. മികച്ച നർത്തകിയായ സുനിത സ്ത്രീകളുടെയും, ശിശുക്കളുടെയും ക്ഷേമത്തിനുമായുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.
ഫോമാ മിഡ് അറ്റ്ലാന്റിക് വനിതാ വിഭാഗം സെക്രട്ടറിയും ഡെലവയർ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ് സിമി സൈമൺ. നൃത്തത്തിലും, അഭിനയത്തിലും താല്പര്യവും അഭിരുചിയുമുള്ള സിമി ഫോമയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവർത്തനങ്ങളിൽ 2010 മുതൽ സജീവമായുണ്ട്.
അറിയപ്പെടുന്ന ഇംഗ്ളീഷ് എഴുത്തുകാരിയും, കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ സജീവ പ്രവർത്തകയുമാണ് രേഷ്മ രഞ്ജൻ. ആംഗലേയ ഭാഷയിൽ പത്തോളം നോവുലുകൾ എഴിതിയിട്ടുള്ള രേഷ്മ രഞ്ജൻ, ഡെൻവറിലെ ഐക്യം ഫൗണ്ടേഷൻന്റെ സംരംഭമായ കലാധ്രിതിയുടെ ഭാഗമായി ഓൺലൈൻ വർക്ക് ഷോപ്പുകളും സെഷനുകളും സംഘടിപ്പിക്കുകയും ചെയ്ത് കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.. നിലവിൽ ഫോമാ വനിതാ വെസ്റ്റേൺ റീജിയൻ പ്രവർത്തകയാണ്.
ബാലരാമപുരം-ഗാന്ധി ഭവൻ ഹെല്പിങ് പ്രൊജക്ട് വിജയിപ്പിക്കാൻ സ്പെഷ്യൽ കോർഡിനേറ്റർമാർക്ക് എല്ലാ ഭാവുകങ്ങളും നേരുകയും, പ്രോജക്ടിന്റെ വിജയത്തിനായി ഫോമയുടെയും അംഗംസംഘടനകളുടെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഫോമാ എക്സിക്യുട്ടീവ് കമ്മറ്റി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അറിയിച്ചു.
ഓണത്തിന് നമ്മുടെ മാതാപിതാക്കൾക്ക് ആഹാരവും ഓണക്കോടിയും നൽകുന്നു എന്ന് കണക്കാക്കി ഗാന്ധിഭവനിലെ ഒരാൾക്കെങ്കിലുമുള്ള തുക സംഭാവന നൽകുവാൻ എല്ലാവരോടും ഫോമാ അഭ്യർത്ഥിക്കുന്നു. നാട്ടിലുള്ള ബന്ധുക്കൾക്കും ബാലരാമപുരം കൈത്തറി നിങ്ങള്‍ക്ക് ഓർഡർ ചെയ്യാവുന്നതാണ് . സഹായിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഗോ ഫണ്ട് വഴി ഒരാൾക്കുള്ള ഓണക്കോടിക്കും ഓണസന്ധ്യക്കുമായ് $ 25 എങ്കിലും സംഭാവന ചെയ്യണമെന്ന് ഫോമാ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു