17.1 C
New York
Saturday, July 31, 2021
Home US News ഫോമയുടെ പുതിയ പദ്ധതിയായ ഫോമാ ഹെല്പിങ് ഹാൻഡ്‌സിന്റെ കമ്മിറ്റി രൂപീകൃതമായി

ഫോമയുടെ പുതിയ പദ്ധതിയായ ഫോമാ ഹെല്പിങ് ഹാൻഡ്‌സിന്റെ കമ്മിറ്റി രൂപീകൃതമായി

(ഫോമാ ന്യൂസ് ടീം അജു വാരിക്കാട്)

അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമാ ക്രിയാത്മകമായ സാമൂഹിക മാറ്റം സൃഷ്ടിക്കുന്നതിന് ഫോമാ ഹെൽപിംഗ് ഹാൻഡ്സ് എന്ന പദ്ധതിക്ക് രൂപം നൽകി. സാബു ലൂക്കോസ് (ന്യൂയോർക്ക്) ചെയർമാനായി നേതൃത്വം നൽകുന്ന ഹെൽപിംഗ് ഹാൻഡ്സിൽ ഡിട്രോയിറ്റ് നിന്നുള്ള ജയിൻ മാത്യു വൈസ് ചെയർമാനായും ന്യൂയോർക്കിൽ നിന്നുള്ള ബിജു ചാക്കോ സെക്രട്ടറിയായും നോമിനേറ്റ് ചെയ്തു. മെമ്പറന്മാരായി ഡോ. ജഗതി നായർ (ഫ്ലോറിഡ) ,നിഷ എറിക് (ചിക്കാഗോ) ,മാത്യു ചാക്കോ (കാലിഫോർണിയ) എന്നിവരും ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നിന്ന് പ്രദീപ് നായർ , ഗിരീഷ് പോറ്റി എന്നിവരും ഹെൽപിംഗ് ഹാൻഡ്സിന്റെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നു.

മെഡിക്കൽ സഹായം, വിദ്യാഭ്യാസ സഹായം, അപകടങ്ങൾ , പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ ജീവിതം വഴിമുട്ടിയവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുകയാണ് ഫോമാ ഇവിടെ.ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുവാൻ എല്ലാവരെയും ഫോമാ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .നമുക്കൊരുമിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ അകപ്പെടുന്ന മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താം.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ഫോമാ ഹെല്പിങ് ഹാൻഡ്‌സ്‌ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എഴുത്തച്ഛനെ നായർ ആക്കാനുള്ള ശ്രമം (ലേഖനം)

എഴുത്തച്ഛൻ മലയാള ഭാഷ പിതാവിനെ സവർണ്ണൻ ആക്കാനുള്ള ശ്രമത്തിന് ചരിത്രധിത കാലത്തോളം പഴക്കം ഉണ്ട്. കേരളത്തിൽ എഴുത്തച്ഛൻ വിഭാഗം ഒരു പ്രബല വിഭാഗമാണ്. ഹിന്ദു മതത്തിലെ, അത് നായർ ജാതിയെക്കാൾ മേൽക്കോയ്മ ഉണ്ടായിരുന്നു....

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. 'വെളുക്കാൻ തേച്ചതു പാണ്ഡായി' എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം...

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍...

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

മാസച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ നാസാ ദ്വാരത്തിലാണ് കൂടുതൽ വൈറസ്...
WP2Social Auto Publish Powered By : XYZScripts.com