17.1 C
New York
Monday, November 29, 2021
Home US News ഫോമയുടെ നേതൃത്വത്തിൽ പരിശുദ്ധ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ അനുസ്മരണ സമ്മേളനം ജൂലൈ 19...

ഫോമയുടെ നേതൃത്വത്തിൽ പരിശുദ്ധ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

(സലിം ആയിഷ : ഫോമാ പി ആർ ഓ )

നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും, അവരുടെ ഉന്നമനത്തിനായി കാരുണ്യ സേവന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ കാലം ചെയ്ത വാർത്ത വളരെ ദുഃഖത്തോടും മനസ്താപത്തോടൂമാണ് ലോകം സ്രവിക്കൊണ്ടത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.

സഭയുടെ ദൈനംദിന ചുമതലകളിലും, പള്ളിയുടെ കാര്യക്ഷമമായ നടത്തിപ്പിലും വനിതകൾക്ക് പ്രാതിനിധ്യം നൽകിയ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ ചുവട് വെയ്പ്പ് അദ്ദേഹത്തിന്റെ തിരുമാനമായിരുന്നു. മാത്രമല്ല, സ്ത്രീകൾക്ക് ഇടവകകളിൽ വോട്ടവകാശം നൽകിയതും അദ്ദേഹമെടുത്ത ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു.

പുരോഗമന വാദിയും, അശരണരുടെ കൂടെപ്പിറപ്പും അവരുടെ അപ്പോസ്തലനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫോമയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും ജൂലൈ 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി 9 മണിക്ക് അനുസ്മരണ സമ്മേളനം ചേരുന്നു. അമേരിക്കയിലും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കു ചേരും.

എല്ലാ സുമനസ്സുകളും ഫോമായുടെ നേതൃത്വത്തിൽ നടത്തുന്ന അനുസ്മരണ സമ്മേളത്തിൽ പങ്കു ചേരാൻ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: