പ്രശസ്ത നടനും, എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയുടെ മുഖ്യ പത്രാധിപത്യത്തിൽ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഫോമയുടെ നേത്യത്വത്തിലുള്ള ദ്വൈമാസികയിലേക്ക് രചനകൾ ക്ഷണിക്കുന്നു.ഓൺലൈൻ മാസികയായി ആരംഭിക്കുന്ന മാസികയുടെ ആദ്യ പതിപ്പ് മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.
നിങ്ങളുടെ രചനകൾ, മലയാളത്തിൽ ടൈപ്പ് ചെയ്ത് പി.ഡി.എഫിലോ, മൈക്രോസോഫ്ട് വേർഡിലോ: fomaamagazine@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാൻ അഭ്യർത്ഥിക്കുന്നു.