17.1 C
New York
Saturday, August 13, 2022
Home US News ഫോമയുടെ നേതൃത്വത്തിൽ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8...

ഫോമയുടെ നേതൃത്വത്തിൽ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

സലിം അയിഷ ( ഫോമാ ന്യൂസ് ടീം)

മാർത്തോമാ സഭ മുൻ അധ്യക്ഷൻ പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്ത വാർത്ത ലോകമെമ്പാടുമുള്ള മലയാളികളും, വിശ്വാസികളും, അദ്ദേഹത്തെ അറിയുകയും, സ്നേഹിക്കുകയും ചെയ്യുന്നവരും, വളരെ വേദനയോടെയാണ്  ശ്രവിച്ചത്.   ജന്മസിദ്ധമായ നർമവാസന കൊണ്ടും, ജീവിതത്തിലുടനീളം പുലർത്തിയ ലാളിത്യം കൊണ്ടും, ജാതി-മതഭേദമന്യേ എല്ലാ  ജനഹൃദയങ്ങളിലും  ഇടം നേടിയ ക്രിസോസ്റ്റമിന്റെ വേർപാട് മലയാളികൾക്കെല്ലാം തീരാ നഷ്ടമാണ്.  ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ക്രിസോസ്റ്റം തിരുമേനി,പ്രമുഖ ആത്മീയ പ്രഭാഷകനും, രാഷ്ട്രീയ,സാമൂഹ്യ  സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്നു.

അശരണരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം പകരാനുമായി  ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനായ  ക്രിസോസ്റ്റം തിരുമേനിയുടെ വേർപാടിൽ എല്ലാ മലയാളികളോടോപ്പവും, വിശ്വാസ സമൂഹത്തോടൊപ്പവും ഫോമയും പങ്കു ചേരുന്നു. അഭിവന്ദ്യ തിരുമേനിയെ അനുസ്മരിക്കുന്നതിനും അനുശോചനം രേഖപ്പെടുത്താനും ഫോമയുടെ നേതൃത്വത്തിൽ മെയ് 11 ചൊവ്വാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ യോഗത്തിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരും, വിവിധ മത മേലദ്ധ്യക്ഷന്മാരും അഭിവന്ദ്യരുമായ സിറിയക് ഓർത്തഡോക്സ്  മെത്രോപ്പൊലീത്ത അയൂബ് മാർ സിൽവാനിയോസ്, റൈറ്റ് റെവറന്റ് ഡോക്ടർ ഐസക് മാർ ഫിലോക്‌സിനോസ് , ഓക്സിലിയറി ബിഷപ് മാർ ജോയ് ആലപ്പാട്ട്, സക്കറിയ മാർ നിക്കോളോവാസ് മെത്രോപ്പോലീത്ത എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.

മുൻ രാജ്യസഭാംഗവും , എം എൽ എ യും, പത്രപ്രവർത്തകനുമായ പി രാജീവ് എം എൽ എ , പ്രശസ്ത സിനിമാ സംവിധായകൻ ബ്ലെസി , വര്ഗീസ് മാമ്മൻ തുടങ്ങിയവർ കേരളത്തിൽ നിന്നും സംസാരിക്കും.

എ കെ എം ജി പ്രസിഡന്റ്  ഡോ സുബ്രമണ്യ ഭട്ട് , നൈന പ്രസിഡന്റ് ഡോ ആഗ്നസ് തേർഡി , കെ എഛ് എൻ എ പ്രസിഡന്റ് സതീശൻ അമ്പാടി , നന്മ പ്രസിഡന്റ് ഫിറോസ് മുസ്തഫ തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിക്കും .

എല്ലാ നല്ലവരായ മലയാളികളും, അനുസ്മരണ സമ്മേളനത്തിൽ സൂം ഐ.ഡി. 958 0353 7253 എന്ന ലിങ്കു വഴി പങ്കെടുക്കണമെന്ന്  ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: