17.1 C
New York
Thursday, September 23, 2021
Home US News ഫോമയുടെ കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയം: ശ്രീ ഇന്നസെൻറ് ഫോമാ കൾച്ചറൽ ഫെസ്റ്റ് 20-22 ഉൽഘാടനത്തിൽ

ഫോമയുടെ കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയം: ശ്രീ ഇന്നസെൻറ് ഫോമാ കൾച്ചറൽ ഫെസ്റ്റ് 20-22 ഉൽഘാടനത്തിൽ

എൺപതോളം അംഗ  സംഘടനകളുടെ വലിയ കൂട്ടായ്മയായ ഫോമാ കേരളീയ സമൂഹത്തിനും, പ്രവാസി മലയാളികൾക്കും ചെയ്യുന്ന  കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയവും, പ്രവാസി സംഘടനകൾക്കു മാതൃകയുമാണെന്ന് ശ്രീ’ ഇന്നസെന്റ്. ഫോമാ  സാംസ്കാരികോത്സവം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്തെ   നിരന്തരമായ സാന്നിദ്ധ്യമാകാനും, സമൂഹത്തിന്റെ മാറ്റത്തിന്റെ ഭാഗമാകാനും  ഫോമയുടെ സാംസ്കാരിക വിഭാഗത്തിന്  കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രശസ്ത  മലയാള ചലച്ചിത്ര  സംവിധായകൻ ശ്രീ ലാൽ ജോസ്,   ചലച്ചിത്ര താരം  ഇന്ദ്രജിത്ത്, സംവിധായകൻ ശ്രീ. ജോജു  എന്നിവർ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .

നാടൻ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ  പാലക്കാട് പ്രണവം  ശശി  നാടൻ പാട്ടുകൾ കൊണ്ട് ഉദ്ഘാടന വേദിയെ സംഗീത സാന്ദ്രമാക്കി.  ജനപ്രിയ  മിമിക്രി കലാകാരനും അഭിനേതാവുമായ ശ്രീ സാബു തിരുവല്ല ഏകാഭിനയ കലയിലൂടെ സദസ്സിനെ ചിരിപ്പിച്ചു.

ഫോമ, പ്രസിഡണ്ട് ശ്രീ അനിയൻ ജോർജ് ജനറൽ സെക്രട്ടറി ശ്രീ റ്റി ഉണ്ണികൃഷ്ണൻ ട്രഷറർ തോമസ് ടി ഉമ്മൻ ,വൈസ് പ്രസിഡണ്ട് പ്രദീപ് നായർ,ജോയിൻ സെക്രട്ടറി ജോസ് മണക്കാട്, ജോയിൻ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ  ആശംസകൾ അർപ്പിച്ചു. 

ഹോമ കൾച്ചറൽ കമ്മിറ്റി ചെയർമാൻ  ശ്രീ പൗലോസ് കുയിലാടൻ സ്വാഗതവും,സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യു. നന്ദിയും രേഖപ്പെടുത്തി. നാഷണൽ കൾച്ചറൽ കോർഡിനേറ്റർ  സണ്ണി കല്ലൂപ്പാറ അഭിവാദന പ്രസംഗവും നടത്തി. ചടങ്ങിന്റെ എം സി മാർ   ശ്രീ: മിനി നായർ ,ഡോ: ജിൻസി ഡിൽസ് എന്നിവരായിരുന്നു.

ഫോമാ സാംസ്കാരിക വിഭാഗം  ദേശീയ  തലത്തിൽ സംഘടിപ്പിക്കുന്ന ചെണ്ടമേളം മത്സരവും, തിരുവാതിര മത്സരവും വരുംദിവസങ്ങളിൽ  നടക്കും. കോവിഡാനന്തര കാലഘട്ടത്തെ  ആത്മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും, നോക്കിക്കാണുന്ന ജനതയെ പ്രചോദിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന സാംസ്കാരിക പ്രവർത്തനങ്ങളും കലാ പരിപാടികളും നടത്തുന്നതിനാണ് ഫോമാ സാംസ്കാരിക വിഭാഗം ലക്ഷ്യമിടുന്നത്.

അവശ കലാകാരന്മാരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പദ്ധതികളും  സാംസ്കാരിക വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ടെന്നും, എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും ഫോമാ സാംസ്കാരിക സമിതി വിഭാഗം ചെയർമാൻ പൗലോസ് കുയിലാടൻ , നാഷണൽ  കോർഡിനേറ്റർ  സണ്ണി കല്ലൂപ്പാറ  , ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ) ,  അച്ചൻകുഞ്ഞ് മാത്യു ( സെക്രട്ടറി), ജോയിൻ സെക്രട്ടറി_ ഡോ :ജിൻസി, അനു സ്കറിയ, ബിനൂപ് ശ്രീധരൻ , ജോൺസൺ കണ്ണൂക്കാടൻ, ഷൈജൻ , ഹരികുമാർ രാജൻ, നിതിൻ പിള്ള  എന്നിവർ അഭ്യർത്ഥിച്ചു.

(ഫോമാ ന്യൂസ് ടീം)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: