17.1 C
New York
Monday, September 20, 2021
Home US News ഫൊക്കാന: സത്യം മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുന്നവര്‍ക്കുള്ള അവസാന മറുപടി (രാജൻ പടവത്തിൽ)

ഫൊക്കാന: സത്യം മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുന്നവര്‍ക്കുള്ള അവസാന മറുപടി (രാജൻ പടവത്തിൽ)

ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിപരീതമായി ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി (BOT) യിലെ അഞ്ചംഗങ്ങള്‍ ചേര്‍ന്നു നടത്തിയ തിരഞ്ഞെടുപ്പു നാടകത്തിലൂടെ അരങ്ങേറിയ ജോര്‍ജി വര്‍ഗീസ് ടീമിന്റെ സ്ഥാനാര്‍ത്ഥിത്വവും, കഥ അറിയാതെ ആട്ടം കാണുന്ന ചില നിരപരാധികളും എന്നാതാണ് വിഷയം.

ഭരണഘടനയുടെ എവിടെയെങ്കിലും പറയുന്നുണ്ടോ ഫൊക്കാനയുടെ തിരഞ്ഞെടുപ്പ് സൂം മീറ്റിംഗിലൂടെ നടത്താമെന്ന്. കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിച്ചതു പോലെ ജനറല്‍ കൗണ്‍സില്‍ വിളിക്കാനുള്ള അധികാരം ജനറല്‍ സെക്രട്ടറിയ്ക്കു മാത്രമേയുള്ളൂ. എക്‌സിക്യൂട്ടീവ് കമ്മറ്റി, നാഷ്ണല്‍ കമ്മറ്റി, BOT ഇവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ജനറല്‍ സെക്രട്ടറിയാണ് ജനറല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടേണ്ടത്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല (Violation ഒന്ന്) Article 6 Section A, 4.

ജനറല്‍ കൗണ്‍സിലിന്റെ അജണ്ഡ തീരുമാനിക്കേണ്ടത് ഫൊക്കാനയുടെ ഡയറക്ടര്‍ ബോര്‍ഡ് മാത്രമാണ്. ഡയറക്ടര്‍ ബോര്‍ഡ് എന്നു പറയുന്നവര്‍, ഫൊക്കാന എക്‌സിക്യൂട്ടീവ്, നാഷ്ണല്‍ കമ്മറ്റി, BOT, മുന്‍ പ്രസിഡന്റുമാര്‍, അംഗസംഘടനകളുടെ കറന്റ് ആന്റ് പാസ്റ്റ് പ്രസിഡന്റ്‌സ്.

ഏതെങ്കിലും കാരണത്താല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ മീറ്റിംഗ് നടക്കാതെ വന്നാല്‍ അതേ അധികാരം ഫൊക്കാന നാഷ്ണല്‍ കമ്മിറ്റിക്ക് ഉണ്ടെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 7, എ 3 ല്‍ വ്യക്തമായി ഉണ്ട്.

അതനുസരിച്ച് നിലവിലുള്ള ഭരണസമിതി ഒരു നാഷ്ണല്‍ കമ്മറ്റി മീറ്റിങ്ങ് കൂടി ഒരു റെസലൂഷന്‍ പാസാക്കി. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ജൂലൈ 31, 2021 ല്‍ ജനറല്‍ കൗണ്‍സിലും കണ്‍വെൻഷനും ഇലക്ഷനും നടത്തുവാന്‍ തീരുമാനിച്ചു. ഈ മീറ്റിംഗില്‍ BOT യുടെ ചെയര്‍മാനും സെക്രട്ടറിയും പങ്കെടുത്തിരുന്നു.

എന്നാല്‍ പിന്നീട് BOT ചെയര്‍മാന്‍ നിലപാട് മാറ്റി. അതനുസരിച്ച് BOT ചെയര്‍ തന്നെ അംഗസംഘടനകള്‍ക്ക് നോട്ടീസ് അയച്ചതും നോമിനേഷന്‍ അയച്ചതും ജനറല്‍ സെക്രട്ടറിയെ മറികടന്ന് (Violation-2).

ജൂലൈ മാസത്തില്‍ നടത്തുമെന്ന് നോട്ടീസ് അയച്ചിട്ട് ജൂണ്‍ മാസത്തില്‍ തന്നെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇതിനെ അനുകൂലിക്കാതെ BOT യിലെ സെക്രട്ടറി അടക്കം നാലുപേര്‍ ഈ തിരഞ്ഞെടുപ്പിനെ എതിർത്തു.

ഇനി കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഉല്‍ഭവം. 2002 ല്‍ ജോര്‍ജ് കൊരുത് എന്ന നല്ല മനുഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തിനു സൗത്ത് ഫ്‌ളോറിഡായില്‍ സര്‍പ്പോര്‍ട്ടു കിട്ടുന്നതിന് വേണ്ടി രാജന്‍ പടവത്തില്‍, മാത്യു തോട്ടം, ജോര്‍ജി വര്‍ഗീസ്, ലിബി ഇടിക്കുള, ജോസഫ് ചാക്കോ എന്നീ അഞ്ചു കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്റുമാരും മാമ്മന്‍ ജേക്കബ്, രാജന്‍ കുട്ടി എന്നിവരും തട്ടികൂട്ടി ഉണ്ടാക്കിയതാണ്. പിന്നീട് വ്യക്തിഹത്യയില്‍ മനംനൊന്ത് മാത്യൂ തോട്ടം, രാജന്‍കുട്ടി, ജോസഫ് ചാക്കോ എന്നിവര്‍ കൈരളി വിട്ടു. കേവലം മൂന്നുപേര്‍ മാത്രമായി അവശേഷിച്ച കൈരളിയിലെ നേതാക്കള്‍ ഫൊക്കാനയുടെ തലപ്പത്തുതന്നെ കയറിപ്പറ്റി. 2018 ആയപ്പോള്‍ കൈരളി വീണ്ടും വളർന്നപ്പോള്‍ വ്യക്തിഹത്യക്കു പഞ്ഞമില്ലാതെ വന്നപ്പോൾ വീണ്ടും കുറെ പേര്‍ വിട്ടു പോയി. ആ കൂട്ടത്തില്‍ രാജന്‍ പടവത്തിലും 2020 ഒക്ടോബറില്‍ പടിയിറങ്ങി.

എന്നാല്‍ കഴിഞ്ഞദിവസം ഒരു പത്രവാര്‍ത്ത കാണുവാന്‍ ഇടയായി. രാജന്‍ പടവത്തിലിനെ കൈരളി പുറത്താക്കി എന്ന്. എന്തൊരു വിരോധാഭാസം. മരിച്ചവനെ വീണ്ടും തല്ലിക്കൊല്ലുന്ന രീതി. ഇങ്ങനെ ഒക്കെയാണ് കലാപ്രകടനങ്ങള്‍. ഇരുകാലിലും മന്തുള്ള മന്തന്മാര്‍ രണ്ടുകാലും മണ്ണില്‍
കുഴിച്ചിട്ടതിനുശേഷം ഒരു കാലില്‍ മന്തുള്ളവന്‍ നടന്നു വരുമ്പോള്‍ മന്താ, മന്താ എന്ന് വിളിച്ചധിക്ഷേപിക്കുന്നതിനു തുല്യം.

ഇനി 2020 ജൂലൈ മാസം ലീലാ മാരേട്ട് ഉള്‍പ്പെടെ മൂന്നു വ്യക്തികള്‍ BOTയിലെ കേവലം അഞ്ചു പേര്‍ നടത്തിയ തിരഞ്ഞെടുപ്പിന് എതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. നിലവിലുളള തിരഞ്ഞെടുപ്പ് അസാധുവാക്കുകയും യാതൊരു പ്രവര്‍ത്തനങ്ങളും മേലില്‍ നടത്തരുതെന്നും. എന്നാല്‍ നിലവിലുള്ള ഭരണസമിതിക്ക് ഭരണഘടന അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് അനുവദിച്ചുകൊണ്ടുള്ള വിധി ആയിരുന്നു.

ഇതിനെ മറികടക്കുവാൻ , ഫൊക്കാനയുടെ ജൂറിസ്ടിക്ഷൻ ന്യൂയോര്‍ക്കിലല്ലെന്നും മെരിലാന്റ് കോടതിയിലാണെന്നും (ഫെഡറല്‍ കോര്‍ട്ട്) പറഞ്ഞ് അവിടെ കേസ് ഫയല്‍ ചെയ്തു. ഫെഡറല്‍ കോര്‍ട്ട് (Upper Court) ല്‍ കേസുളളപ്പോള്‍ ന്യൂയോര്‍ക്കിലെ (Lower Court) കേസ് പെൻഡിംഗിൽ വെച്ചു. നീണ്ട നാലു മാസത്തെ ഇടവേളയ്ക്കുശേഷം മെറിലാന്റ് കോര്‍ട്ടില്‍ വന്ന വിധി ജോര്‍ജി ഗ്രൂപ്പ് കൊടുത്ത കേസ് തള്ളികളയുകയും തിരിച്ച് ന്യൂയോര്‍ക്കിലെ കോര്‍ട്ടില്‍ പോകുവാനും വിധിച്ചു.

ഇതിനിടെ പല അന്തര്‍നാടകങ്ങളും അരങ്ങേറി. നിലവിലുള്ള പ്രസിഡന്റ് മാധവന്‍ നായരെ ഇരുഗ്രൂപ്പുകളും സസ്‌പെന്റു ചെസ്തു. ലീലാമാരേട്ട് എതിർഗ്രൂപ്പിൽ ചേർന്നു.

നിലവിലുള്ള ഭരണസമിതി ഭരണഘടനാ പ്രകാരം 2020 ഒക്ടോബര്‍ 31ന് ന്യൂയോര്‍ക്കില്‍ വെച്ചു വീണ്ടും ഫൊക്കാനയുടെ ജനറല്‍ കൗണ്‍സില്‍ മുഖാമുഖം കൂടി എടുത്ത തീരുമാനങ്ങളുടെ ഭാഗമായി ഫിലാഡല്‍ഫിയായില്‍ നിന്നും ശ്രീ.സുധാകര്‍ത്തായെ ജനറല്‍ ബോഡിയില്‍ നിന്നും ഐക്യകണ്‌ഠേന
പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫൊക്കാന എൽ.എൽ.സി എന്ന സമാന്തര സംഘടന ഉണ്ടാക്കിയ മുൻ പ്രസിഡന്റിനെ നീക്കം ചെയ്‌തു

കൂടാതെ മാമ്മന്‍ ജയ്ക്കബ്, ഫീലിപ്പോസ് ഫിലിപ്പ്, ബെന്‍പോള്‍, ജോണ്‍ പി ജോണ്‍, കുര്യന്‍ പ്രാക്കാനം എന്നിവരുടെ ഒഴിവുകളില്‍ പുതിയ ഭാരവാഹികളെ ജനറല്‍ ബോഡിയില്‍ നിന്നും എടുത്ത് ബോര്‍ഡ് ഓഫ് ട്രസ്റ്റിയും പുനര്‍സംഘടിപ്പിച്ചു.

ഭരണഘടന അനുസരിച്ചു സുപ്രീം ബോഡിയായ ജനറല്‍ കൗണ്‍സിലില്‍ വെച്ചു തന്നെയാണ്
പുനസംഘടനയുണ്ടായത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. സത്യത്തിന് പുകമറ സൃഷ്ടിച്ചു കൊണ്ട് ഒരു വിഭാഗം നടത്തുന്ന വെപ്രാളങ്ങള്‍ക്ക് കുടപിടിക്കുവാന്‍ ഒരു പറ്റം നിരപരാധികളും. 2021, മെയ് 1- ന് ഫിലാഡല്‍ഫിയായില്‍ വെച്ചു ജനറല്‍ കൗണ്‍സിലും ഇലക്ഷനും നടത്തുന്നതിന്റെ ഭാഗമായി ഫിലാഡല്‍ഫിയായിലുള്ള ഹോട്ടലും ബുക്കു ചെയ്ത് അംഗസംഘടനകള്‍ക്ക് നോട്ടീസ് അയച്ചു. ഈ ജനറല്‍ കൗണ്‍സില്‍ നടത്താതിരിക്കുവാന്‍ വേണ്ടി എതിർ വിഭാഗം മെരിലാണ്ടിലെ ലോവര്‍കോര്‍ട്ടില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു. അതനുസരിച്ച് ജനറല്‍ കൗണ്‍സില്‍ നടക്കുന്നതിന് തലേദിവസമായ ഏപ്രില്‍ 30ന് ഇരു കൂട്ടരുടെയും വാദം കേട്ടതിനു ശേഷം ജഡ്ജി ജോണ്‍ ഫെന്‍ലി അവരുടെ കേസ് നിരുപാധികം തള്ളികളയുകയുണ്ടായി. അതോടൊപ്പം മെരിലാന്‍ഡിലെ രണ്ടു കേസും തള്ളികളഞ്ഞു.

ഗത്യന്തരമില്ലാതെ ഓടിനടക്കുന്ന ഇക്കൂട്ടര്‍ എതിര്‍ഗ്രൂപ്പില്‍ നുഴഞ്ഞു കയറി ഭാരവാഹികളാകാന്‍ മുന്നോട്ടു വന്നവരെ നിരുല്‍സാഹപ്പെടുത്തുവാനും പീഢിപ്പിക്കുവാനും പ്രീണിപ്പിക്കുവാനും ശ്രമിക്കുന്നു.

ഇതൊന്നും ഫലിക്കാതെ വന്നപ്പോള്‍ പത്രമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തി തേജോവധം ചെയ്യുവാന്‍ പണിപ്പെടുകയാണ്. നിലവിലുള്ള ഭരണസമിതി നാളിതുവരെ ഒരു വ്യക്തിയെപോലും വിളിക്കുകയോ നിരുത്സാഹപ്പെടുകയോ ചെയ്തിട്ടില്ല. ഇക്കൂട്ടര്‍ക്കു വേണ്ടി യേശുക്രിസ്തു ക്രൂശില്‍ മരിക്കുന്നതിന് തൊട്ടു മുമ്പ് നടത്തിയ പ്രാര്‍ത്ഥന മാത്രമേ ചൊല്ലുവാനുള്ളൂ. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ.

ഇനി ഫൊക്കാനയുടെ ട്രേഡ് മാര്‍ക്കും പേറ്റന്റും ലോഗോയും ഇക്കൂട്ടര്‍ക്ക് നഷ്ടപ്പെട്ടാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് കാത്തിരുന്നു കാണാം. സത്യസന്ധവും യഥാര്‍ത്ഥവുമായ വാര്‍ത്തകള്‍ക്ക് കൂലി എഴുത്തുകാരുടെ പ്രതികരണങ്ങള്‍ എ്തു തന്നെയാണെങ്കിലും ഇനി ഒരു മറുപടി ഉണ്ടാവില്ല. അതോടൊപ്പം ഫൊക്കാനയുടെ പുതിയ ഭരണഘടന വായിയ്ക്കുന്നതും നന്നായിരിക്കും.
രാജൻ പടവത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: