17.1 C
New York
Monday, May 29, 2023
Home US News ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച (നാളെ)

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച (നാളെ)

റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ

ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക വനിതാദിനം കൊണ്ടാടുന്നു. മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച രാത്രി (ഈസ്റ്റേണ്‍ സമയം 8:00 മണിക്ക്) സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

“സ്ത്രീ ഒരു ബാദ്ധ്യതയല്ല ഭാഗ്യമാണ്’ എന്ന തീംമാണ് 2021 വനിതാദിനത്തിന്റെ സവിശേഷത, അര്‍ദ്ധനാരീശ്വര സങ്കല്പം പോലെ സ്ത്രീയും പുരുഷനും ഒരടിമുന്നിലും പിന്നിലുമല്ലാതെ തോളോടുതോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണം അങ്ങനെ പരസ്പരം ബഹുമാനിക്കുന്ന, സമത്വം എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷങ്ങളില്‍ മുമ്പോട്ട് വയ്ക്കുക എന്ന് ആഘോഷങ്ങളുടെ കോഡിനേറ്ററും ഫൊക്കാന വിമന്‍സ് ഫോറംചെയര്‍പേഴ്‌സണുമായ ലൈസി അലക്‌സ് പറഞ്ഞു.

അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സ്ത്രീരത്‌നങ്ങളെ ആദരിക്കുവാനും അവരുടെ ജീവിത വിജയഗാഥകള്‍ പങ്കുവയ്ക്കുവാനുള്ള വേദികൂടിയാണ് ഈ സംഗമമെന്ന് പ്രസിഡന്റ് സുധ കര്‍ത്ത പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333, ലൈസി അലക്‌സ് 845 300 6339, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, ഷീല ജോസഫ്, 845 548 4179, രാജന്‍ പടവത്തില്‍ 954 701 3200, അലക്‌സ് മുരിക്കനാനി 914 473 0142.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: