17.1 C
New York
Sunday, June 4, 2023
Home US News ഫൊക്കാന വിമൻസ് ഫോറത്തിന്റെ വനിതാ ദിനാഘോഷം വെർച്വൽ പരിമിതികളെ മറികടന്ന വിസമയക്കാഴ്ചകളായ്

ഫൊക്കാന വിമൻസ് ഫോറത്തിന്റെ വനിതാ ദിനാഘോഷം വെർച്വൽ പരിമിതികളെ മറികടന്ന വിസമയക്കാഴ്ചകളായ്

ആഷാ മാത്യു

ന്യൂയോര്‍ക്ക്: ഏറെ വ്യത്യസ്തമായ പരിപാടികളോടെ നടന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം ‘സ്നേഹ സാന്ത്വനം’ എല്ലാ അർത്ഥം കൊണ്ടും അവസമരണീയമായി. കഴിഞ്ഞയാഴ്ച്ച വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന സ്നേഹസാന്ത്വനം വനിതാദിനാഘോഷപരിപാടിയിൽ വെർച്ച്വൽ കലാപരിപാടികളുടെ രസക്കൂട്ടുകൾതന്നെയായിരുന്നു ഫൊക്കാന വിമൻസ് ഫോറം ഒരുക്കിയത്.

ഫൊക്കാന വിമൻസ് ഫോറം ഭാരവാഹികൾ അവതരിപ്പിച്ച വുമൺഹുഡ് അഥവാ സ്ത്രീത്വം എന്ന വെർച്വൽ ഷോർട്ട് ഫിലിം, ലോകം മുഴുവൻ സുഖം പകരാനായ് എന്ന ഗാനത്തിൽ നടത്തിയ നടന ആവിഷ്കാരവും, സുഗത കുമാരിയുടെ കവിത ആലാപനം മുതൽ ഗാന നൃത്താവിഷ്‌ക്കാരങ്ങളും കോവിഡ് മഹാമാരി മൂലം പരിമിതമായ സാഹചര്യങ്ങളിൽ നവ മാധ്യമങ്ങളിലൂടെ ആവിഷ്ക്കാരങ്ങൾക്ക് പുതിയ വാതായാനങ്ങൾ തുറക്കുന്നതായിരുന്നു.

സമൂഹത്തില്‍ നാനാവിധമേഖലകളില്‍ നേട്ടം കൈവരിച്ച11 വനിതകളെ ചടങ്ങില്‍ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകയും നിയമസഭയിലെ ശക്തമായ സ്ത്രീസാന്നിധ്യവുമായ വീണാ ജോര്‍ജ് എംഎല്‍എ, മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത നടിയും മോഡലുമായ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

സമൂഹത്തിലെ ഏറ്റവും മികച്ച നേതാക്കന്മാർ സ്ത്രീകളാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എംഎല്‍എ വീണാ ജോര്‍ജ് പറഞ്ഞു. ‘ഒരു ലീഡര്‍ക്കുണ്ടാകേണ്ട ഏറ്റവും മികച്ച ഗുണം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവാണ്. അത് കുടുംബത്തിനകത്താകാം ജോലി സ്ഥലത്താകാം അതല്ലെങ്കില്‍ പൊതുപ്രവര്‍ത്തന രംഗത്താകാം. അങ്ങനെയെങ്കില്‍ ഏറ്റവും മികച്ച ലീഡേഴ്‌സ് സ്ത്രീകളാണെന്ന് പറയാതെ വയ്യ. വീടിനകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ മനോഹരമായി പരിഹരിക്കാൻ കൂടുതലും കഴിയുന്നത് സ്ത്രീകള്‍ക്കാണ്, അമ്മമാര്‍ക്കാണ്. നമ്മള്‍ തിരിച്ചറിയാത്ത നല്ല ലീഡേഴ്‌സ് നമ്മുടെയൊക്കെ വീടുകളില്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ ഈ മീറ്റിംഗില്‍ പങ്കെടുക്കുന്ന സ്ത്രീകളോരോരുത്തരും ശാക്തീകരിക്കപ്പെട്ട സ്ത്രീ രത്‌നങ്ങളാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ. ബി അരുന്ധതി, പ്രമുഖ നർത്തകി പെർഫോർമാരുമായ സുശീല അമ്മ, പ്രമുഖ സന്നദ്ധപ്രവര്‍ത്തകയും അവാര്‍ഡ് ജേതാവുമായ ഡോ. എംഎസ് സുനില്‍, റോക്കലാൻഡ് കൗണ്ടി മജോറിറ്റി ലീഡർ ആനി പോൾ, ഡാന്‍സര്‍ കലാശ്രീ ഡോ. സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവണ്‍മെന്റിന്റെ അസറ്റ് മാനേജ്മന്റ് ബ്യൂറോചീഫ് ഡോ.ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും ‘ഗോസ്പല്‍ ഓഫ് മേരി മഗ്ദലന ആന്‍ഡ് മി എന്ന പുസ്തകത്തിന്’ മാന്‍ ബുക്കര്‍ പ്രൈസ് അവസാന റൗണ്ടില്‍ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ എ.രതീദേവി, നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള 5 കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രഫഷണല്‍ കൂടിയായ കാനഡയില്‍ നിന്നുള്ള പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസ്, പന്തളം സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജു നായര്‍, എന്‍വൈപിഡി (ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്ട്ട്‌മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ഫൊക്കാന മുന്‍ പ്രസിഡണ്ടും ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ മറിയാമ്മ പിള്ള, സിനിമ തരാം ഇന്ദ്രാണി, ഡോ. ബേബി ഷെറി, തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ,വിമന്‍സ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹി സ്വാഗതവും ഫൊക്കാന ജനറൽ സെക്രെട്ടറി ഡോ. സജിമോൻ ആന്റണി നന്ദിയും പറഞ്ഞു.

ഡോ. കല ഷഹി, എം ലത പോൾ, അബ്ജ, അരുൺ,ലീല ജോസഫ്, ബിലു കുര്യൻ, സൂസൻ ചാക്കോ, ഡോ. മഞ്ജുഷ ഗിരീഷ്,ഡോ. ബ്രിജിത്ത് ജോർജ്, മരിയ തൊട്ടുകടവിൽ, രേവതി പിള്ള, മേരി ഫിലിപ്പ്, അഞ്ജന രാജേഷ്, ഡെയ്സി തോമസ്, ഷീല വവർഗീസ്, ബീന ഋഷികാന്ത്‌, ദീപ്തി കൊച്ചി, മഞ്ജു ഭാസ്‌ക്കർ, സുനിത ഫ്ലവർഹിൽ, മഞ്ജു ദിലീപ്, സൂസൻ ഇടമല തുടങ്ങിയവരാണ് വിവിധ അതിഥികളെ പരിചയപ്പെടുത്തിയത്.വിമന്‍സ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 131 അംഗ കമ്മിറ്റി മെമ്പര്‍മാര്‍ ഉള്‍പ്പെടെ നൂറു കണക്കിന് വനിതകളാണ് വനിതാ ദിനാഘോഷപരിപാടിയില്‍ പങ്കെടുത്തത്.

അക്ഷര ഗിരീഷ് സുഗതകുമാരിയുടെ സ്മരണക്കായി അവർ രചിച്ച കവിത ആലപിച്ചു. പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ കുട്ടികളുടെ മാജിക്ക് ഷോയും ഉണ്ടായിരുന്നു.മീര നായർ അവതരിപ്പിച്ച കുച്ചുപ്പിടിയും സുനന്ദ നായരുടെ മോഹിനിയാട്ടവും മാലിനി നായരും സംഘവും അവതരിപ്പിച്ച സംഘനൃത്തവും ലക്ഷ്മിയുടെ ഗാനാലാപനവും അഞ്ജന ജോസിന്റെ വാട്ടർ കളർ പെർഫോമൻസും ടീൻ ജോസിന്റെ ബോളിവുഡ് ഡാൻസ് പെർഫോമൻസും ഉണ്ടായിരുന്നു. വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിത വിജയം നേടിയ കേരളത്തിൽ നിന്നുള്ള അഞ്ജു ഉണ്ണിയെക്കുറിച്ചുള്ള വീഡിയോ അവതരണവും ഉണ്ടായിരുന്നു. ബീന ഡേവിഡ് അമേരിക്കൻ ദേശീയ ഗാനവും പ്രിയ നായർ ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...

🌞ശുഭദിനം🌞 | 2023 | ജൂൺ 04 | ഞായർ ✍അർച്ചന കൃഷ്ണൻ

" നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " ബൈബിൾ ഇന്ന് അന്യം നിന്നുപോയതും,ഇപ്പോൾ പഴയ കാല സിനിമകളിൽ മാത്രം കാണുന്നതുമായ സംസ്കാരമായിരുന്നു കൂട്ടുകുടുംബം. എന്നാൽ ഇന്ന് ആ കാഴ്ചകളൊക്കെ മണ്മറഞ്ഞു പോയി...

🙋🏻‍♂️🤷🏻‍♂️Quiz time🙋🏻‍♂️🤷🏻‍♂️ ✍Abel Joseph Thekkethala

SCIENCE DEFINITIONS QUIZ🤷🏻‍♂️🙋🏻‍♂️ 1. What is the study of heart called? A: Cardiology 2. What is the study of handwriting? A: Graphology 3.What is the study of art of...
WP2Social Auto Publish Powered By : XYZScripts.com
error: