17.1 C
New York
Saturday, August 13, 2022
Home US News ഫൊക്കാന- രാജഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് കാർഡ്-സ്റ്റുഡന്റ് എൻറീച്ച്മെന്റ് പ്രോഗ്രാം ഉദ്‌ഘാടനം നാളെ (ശനി) മന്ത്രി കെ.കെ....

ഫൊക്കാന- രാജഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് കാർഡ്-സ്റ്റുഡന്റ് എൻറീച്ച്മെന്റ് പ്രോഗ്രാം ഉദ്‌ഘാടനം നാളെ (ശനി) മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും

ഫ്രാൻസിസ് തടത്തിൽ

ഫൊക്കാനയ്ക്ക് തിലകക്കുറിയായി ഹെൽത്ത് കാർഡ്-സ്റ്റുഡന്റ് എൻറീച്ച്മെന്റ് പ്രോഗ്രാം

ന്യൂജേഴ്‌സി: ഫൊക്കാനയുടെ കർമ്മപദ്ധതികളിൽ തിലകക്കുറിയാകുന്ന ഫൊക്കാന ഹെൽത്ത് കാർഡ് ആൻഡ് സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഏപ്രിൽ 24 നു ശനിയാഴ്ച്ച (നാളെ) ന്യൂയോർക്ക് സമയം രാവിലെ 11.00 നു (8.30 PM IST) സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും.

കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റൽ ആൻഡ് രാജഗിരി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു നടപ്പിൽ വരുത്തുന്ന പദ്ധതിയുടെ പ്രവത്തനോട്‌ഘാടനത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷനായിരിക്കും. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറും മെജോറിറ്റി ലീഡറുമായഡോ. ആനി പോൾ എന്നിവർ മുഖ്യാതിഥികളായിരിക്കും. രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൻ വാഴപ്പള്ളി, ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി.ഒരാത്തേൽ, ഡോ.മാത്യു ജോൺ (രാജഗിരി ഹോസ്പിറ്റൽ ഇന്റർനാഷണൽ പേഷ്യന്റ് സർവീസസ്), ജോസ് പോൾ ( ജനറൽ മാനേജർ റിലേഷൻസ്) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

കേരളത്തിലെ സി.എം.ഐ സഭയുടെ എറണാകുളം പ്രോവിൻസിനു കീഴിലുള്ള കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലുമായും രാജഗിരി കോളേജുമായും സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഒട്ടേറെ നൂതനമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഫൊക്കാനയിലെ എല്ലാ അംഗ സംഘടനയിലെ അംഗങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകും. ഫൊക്കാന രാജഗിരി മെഡിക്കൽ കാർഡ് ലഭ്യമാകുന്ന അംഗങ്ങൾക്ക് കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിൽ ഇൻ പേഷ്യന്റ് ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലും റേഡിയോളജി സ്‌കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റിംഗുകൾക്കും 10 മുതൽ 50 ശതമാനം വരെ ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഫൊക്കാന ഗോൾഡ് ഹെൽത്ത് ചെക്ക് അപ്പ് പാക്കേജ്, ഫൊക്കാന റോയൽ ഹെൽത്ത് പാക്കേജ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ഡിസ്‌കൗണ്ട് ഹെൽത്ത് കാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇൻ പേഷ്യന്റ് വിഭാഗങ്ങളിൽ എത്തുന്ന ഇന്റർനാഷണൽ രോഗികൾക്ക് സൗകര്യപ്രദമാകുന്ന ഒട്ടേറെ മറ്റു സേവനങ്ങളും ഹെൽത്ത് കാർഡ് ഉള്ളവർക്കും ലഭ്യമായിരിക്കും. മരുന്ന്, ഭക്ഷണപാനീയങ്ങൾ ഒഴികെയുള്ള രാജഗിരി ഹോസ്പിറ്റലിലെ എല്ലാ സേവനങ്ങൾക്കും ഡിസ്‌കൗണ്ട് കാർഡ് പ്രകാരമുള്ള സേവനങ്ങൾ ലഭ്യമായിരിക്കും. സേവനം ലഭ്യമാക്കാൻ ഹെൽത്ത് കാർഡ് രാജഗിരി ഹോസ്പിറ്റലിലെ ഫ്രന്റ് ഡെസ്കിൽ കാണിച്ചാൽ മാത്രം മതിയാകും. ഫൊക്കാന- രാജഗിരി കാർഡ് കൈവശമുള്ളവർക്ക് ഹോസ്പിറ്റലിൽ പ്രത്യേക പരിഗണയും ലഭ്യമായിരിക്കുമെന്ന് രാജഗിരി ഹോസ്പിറ്റൽ മാനേജ്‍മെന്റ് അധികൃതർ വ്യക്തമാക്കി.

കേരളത്തിലെ ഏറ്റവും അത്യധിനിക സൗകര്യത്തോടെയുള്ള ഹോസ്പിറ്റലിനു പുറമെ എഞ്ചിനീയറിംഗ് കോളേജ്, എം.ബി.എ കോളേജ്, സോഷ്യൽ സയൻസ് കോളേജ് , പബ്ലിക്ക് സ്കൂൾസ് എന്നിവ ഉൾപ്പെടുന്ന ബാഹൃത്തായ സ്ഥാപനങ്ങളാണ് രാജഗിരി ഇൻസ്റ്റിട്യൂഷനുകൾക്ക് കീഴിലുള്ളത്. രാജഗിരിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ലോകോത്തര നിലവാരമുള്ളവയാണെന്ന്പ വിവിധ അന്തരാഷ്ട്ര ഏജൻസികൾ ഇതിനകം വിലയിരുത്തിയിട്ടുള്ളതാണ്. ജോയിന്റ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ച ഹോസ്പിറ്റൽ ആണ് രാജഗിരി ഹോസ്പിറ്റൽ. രജഗിരി സ്കൂളുകൾക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരവുമുണ്ട്.

ഫൊക്കാനയുടെ അമേരിക്കയിലും കാനഡയിലുമുള്ള അംഗംങ്ങളുടെ മക്കൾക്കുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ട് മുതൽ മൂന്ന് ആഴ്ച്ചവരെയുള്ള സ്റ്റുഡന്റ് എൻറിച്ചുമെന്റ് /ഇന്റേൺഷിപ് പ്രോഗ്രാമും നാളെ മന്ത്രി ഉദ്‌ഘാടനം ചെയ്യും. അമേരിക്കയിലും കാനഡയിലും പഠിക്കുന്ന കുട്ടികൾക്ക് ഈ കാലയളവിൽ രാജഗിരി ഹോസ്പിറ്റലിലെയും എഞ്ചിനീയറിംഗ് ആൻഡ് എം.ബി.എ കോളേജുകളിലെയും വിവിധ ഡിപ്പാർട്ടുമെന്റുകളിൽ റൊട്ടേഷൻ പരിശീലന സൗകര്യമേർപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതി. രാജഗിരിയിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലും കാനഡയിലും റൊട്ടേഷൻ പരിശീലനം ഏർപ്പെടുത്തുന്ന പദ്ധതിയും വിഭാവനം ചെയ്തു വരികയാണ്.

നാളെ രാവിലെ വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളിലെ അംഗങ്ങളും പങ്കുചേർന്ന് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മമാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ . കല ഷഹി, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിവർ അഭ്യർത്ഥിച്ചു.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ :

Fokana and Rajagiri jointly invite you for the inauguration of Fokana Rajagiri Medical Card & Fokana Student Enrichment program.

Time: Apr 24, 2021 11:00 AM Eastern Time (US and Canada)- (8.30 PM IST)

Join Zoom Meeting

https://us02web.zoom.us/j/82229339500?pwd=L0ZrcWNFRENadWZLbDJtckFpTG1OUT09
Join our Cloud HD Video Meeting
Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, conference, huddle, and training rooms, as well as executive offices and classrooms. Founded in 2011, Zoom helps businesses and organizations bring their teams together in a frictionless environment to get more done. Zoom is a publicly traded company headquartered in San Jose, CA.
us02web.zoom.us

Meeting ID: 822 2933 9500

Passcode: 2021

One tap mobile

+13126266799,,82229339500#,,,,*2021# US (Chicago)

Dial by your location

    +1 312 626 6799 US (Chicago)

    +1 301 715 8592 US (Washington DC)

    +1 646 558 8656 US (New York)
Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: