17.1 C
New York
Wednesday, November 29, 2023
Home US News ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പ് ഏപ്രിൽ 13 മുതൽ

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പ് ഏപ്രിൽ 13 മുതൽ

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ

8 ആഴ്ച്ച നീണ്ടു നിൽക്കുന്ന വർക്ക് ഷോപ്പ് ജഡ്‌ജി ജൂലി മാത്യു 13 നു ഉദ്ഘാടനം ചെയ്യും

ന്യൂജേഴ്‌സി: ഫോക്കാന യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പ് ടെക്‌സാസിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഉദ്‌ഘാടനം ചെയ്യും. ഏപ്രിൽ 13 നു വൈകുന്നേരം 6 നു ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, യൂത്ത് കോർഡിനേറ്ററും നാഷണൽ കമ്മിറ്റി മെമ്പറുമായ രേഷ്മ സുനിൽ എന്നിവർ പ്രസംഗിക്കും.

ഏപ്രിൽ 13 മുതൽ 8 ആഴ്ചത്തേക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6 മുതൽ 7 വരെ വെർച്ച്വൽ ആയി നടക്കുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പിന് കെയ്സര്‍ യൂണിവേഴ്സിറ്റിയിലെ ഡീനും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായർ ആയിരിക്കും മേൽനോട്ടം വഹിക്കുക.

യുവജനങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫഷണല്‍, അക്കാദമിക്‌ കരിയറില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് ഈ വര്‍ക്‌ഷോപ്പ്. ഇനിയും രെജിസ്റ്റർ ചെയ്യാത്ത പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ https://forms.gle/WpkFdX95PRHN9kx2A എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യുക.
വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യൂത്ത് എക്‌സിക്യൂട്ടീവുകളുമായി നേരിട്ട് ഫോണിൽ ബന്ധപ്പെടുകയോ fokanayouthcommittee@gmail.com എന്ന ഇമെയിൽ അഡ്രസ്സിലോ മെയിലയക്കുകയോ ചെയ്യേണ്ടതാണെന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി (യൂത്ത്) അംഗവും യൂത്ത് ക്ലബ്ബ് ചെയർപേഴ്സനുമായ രേഷ്മ സുനിൽ, യൂത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ്റ്റാൻലി എത്തുനിക്കൽ, മഹേഷ് രവി, അഭിജിത്ത് ഹരികുമാർ,അഖിൽ മോഹൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

ഫൊക്കാന യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വർക്ക്ഷോപ്പിൽ പങ്കെടുത്ത് അതിന്റെ ഗുണഭോക്താക്കളാകുവാൻ അമേരിക്കയിലെയും കാനഡയിലെയും എല്ലാ യുവാക്കളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റിണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

സൂം മീറ്റിംഗിലെ വിശദാംശങ്ങൾ.

FOKANA Youth Committee proudly presents our first event…The Leadership & Public Speaking Workshop. This workshop is directed by Dr. Vijayn Nair a well renowned dean of Keiser Univeristy and Governor and District Director with Toastmasters International.

This is a great opportunity for our youth community to build skills that will propel them in their professional and academic careers.

Please share this flyer and encourage the youth in your community and household to attend. Please have them register through this link: https://forms.gle/WpkFdX95PRHN9kx2A.
If you have any questions please contact any of the youth executives or email us at fokanayouthcommittee@gmail.com

Thank you and we really appreciate all your support!

Reshma Sunil
FOKANA Youth Club Chairperson

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

പത്തനംതിട്ട --ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള 'ഉണര്‍വ് 2023' സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ...

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ...

നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നിമ്രോദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന...

ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിനുള്ളിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാലസ്): താങ്ക്സ് ഗിവിംഗിന് പിറ്റേന്ന് ഫാർമേഴ്‌സ് ബ്രാഞ്ച് ഹോമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല ഡാലസ്...
WP2Social Auto Publish Powered By : XYZScripts.com
error: