ഒക്‌ലഹോമ: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരനും പാസ്റ്ററുമായ റവ.ഡോ. ജോൺ വർഗീസിന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമയിൽ നിര്യാതയായി. സംസ്ക്കാരം പിന്നീട്.
ഏകമകൾ ഫെബി മാത്യു. മരുമകൻ: ബോബി മാത്യു.
ജോർജി വർഗീസിന്റെ സഹോദരൻ റവ.ഡോ. ജോൺ വർഗീസിന്റെ ഭാര്യ ലില്ലി വർഗീസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി അറിയിച്ചു. പരേതയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തോടൊപ്പം മുഴുവൻ ഫൊക്കാന അംഗങ്ങളും പങ്കു ചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായും ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ . കല ഷഹി, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.