17.1 C
New York
Tuesday, December 5, 2023
Home US News ഫൊക്കാന പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ഫോറം രൂപീകരിച്ചു; കുര്യൻ പ്രക്കാനം (കാനഡ) ചെയർമാൻ; സാജൻ കുര്യൻ...

ഫൊക്കാന പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ഫോറം രൂപീകരിച്ചു; കുര്യൻ പ്രക്കാനം (കാനഡ) ചെയർമാൻ; സാജൻ കുര്യൻ (ഫ്ലോറിഡ) കോ.ചെയർ

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ഫോറം ചെയർമാൻ ആയി കാനഡയിൽ നിന്നുള്ള പ്രമുഖ നേതാവ് കുര്യൻ പ്രക്കാനത്തെ നിയമിച്ചു. സാജൻ കുര്യൻ (ഫ്ലോറിഡ) യാണ് കോ.ചെയർ. പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കോർഡിനേറ്ററാമാരായി ഡോ. ജേക്കബ് ഈപ്പൻ (കാലിഫോർണിയ), ടോം നൈനാൻ (ന്യൂയോർക്ക്), സതീശൻ നായർ (ചിക്കാഗോ), എന്നിവരെയും നിയമിച്ചതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ ബ്രാംപ്ടൺ മലയാളി അസോസിയേഷന്റെ തുടർച്ചയായി പന്ത്രണ്ടാം തവണ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കുര്യൻ കാനഡ മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന സംഘടനാ പ്രവർത്തകനാണ്. ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞടുപ്പ് പ്രക്രിയയുടെ ചുക്കാൻ പിടിച്ച തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന കുര്യൻ പ്രക്കാനം ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് മെമ്പർ കൂടിയായിരുന്നു. കേരള ലോക് സഭ മെമ്പർ കൂടിയായ അദ്ദേഹം നോർക്ക കാനഡ ഹെൽപ്ല് ലൈൻ കോഓർഡിനേറ്റർ കൂടിയാണ്.

മലയാള മയൂരം എന്ന നോർത്ത് അമേരിക്കയിലെ ആദ്യ ഓൺലൈൻ ചാനൽ സ്ഥാപകൻ. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളെ കൂട്ടിയിണക്കി നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ , പ്രവാസിയുടെ അവകാശം സംരക്ഷിക്കാനൻ ചരിത്രത്തിൽ ആദ്യമായി നോർത്തമേരിക്കയിൽ നിന്നും ആറന്മുളയിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നോമിനേഷൻ നൽകി അങ്കപ്പുറപ്പാട് നടത്തി ചരിത്രം കുറിച്ച നേതാവുകൂടിയാണ് കുര്യൻ പ്രക്കാനം. പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ‍ നെഹ്രു ട്രോഫി വള്ളംകളിയെ ഇക്കഴിഞ്ഞ 11 വർഷമായി കുര്യന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.

ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കമ്മിറ്റി കൺവീനർ ആയി നിയമിക്കപ്പെട്ട സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള സാജൻ കുര്യൻ അമേരിക്കൻ രാഷ്ട്രീയ രംഗത്തും സാമൂഹിക സംഘടനാ തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ വ്യക്തിയാണ്. ഗോവയിൽ ജനിച്ചു വളർന്ന സാജൻ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി 1991 ലാണ് അമേരിക്കയിൽ എത്തിയത്.ഫിലാഡൽഫിയയിലെ ആൽബർട്ട് ഐൻസ്റ്റീൻ സ്ക്കൂൾ ഓഫ് റേഡിയോളജിയിൽ നിന്നും കാത്ത് സ്കാൻ ടെക്നോളോജിസ്റ്റ് ബിരുദം നേടിയ ശേഷം ആരോഗ്യരംഗത്ത് പ്രവർത്തിച്ചുവരികയാണ്.

സിറ്റി ചാർട്ടർ മെമ്പർ ആയി സ്തുത്യർഹമായ സേവനം ചെയ്തുവരുന്ന സാജൻ കോക്കനട്ട് ക്രീക്ക് സിറ്റി റിവ്യൂ ബോർഡ്, കൗണ്ടി സ്ക്കൂൾ ബോർഡ് ഫസിലിറ്റി ടാസ്ക്ക് ഫോഴ്സ്,പേർക്ക്സ് ആൻഡ് റേക്രീയേഷൻ അഡ്വൈസറി ബോർഡ്,ഹോം ഓണേഴ്‌സ് അസോസിയേഷൻ ബോർഡ്,(HOA),ഡിയർഫീൽഡ് ഡെമോക്രറ്റിക്ക് ക്ലബ് പ്രസിഡണ്ട്,ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ്ഓ ർഗനൈസഷൻ ബോർഡിന്റെ ചാപ്റ്റർ പ്രസിഡണ്ട്, ബ്രോവാർഡ് കൗണ്ടി കോക്കസ് ബോർഡ്, കരീബിയൻ കോക്കസ് ഡെമോക്രറ്റിക്ക് ബോർഡ്, സൗത്ത് ഏഷ്യൻ അമേരിക്കൻ ഡെമോക്രറ്റിക്ക് കോക്കസ് -സ്ഥാപകൻ, ഹോളിവുഡ് കൊളംബിയൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ ബോർഡ് തുടങ്ങിയ നിരവധി പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയാണ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: