ബോസ്റ്റൺ: ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും സോളിസ് ചാരിറ്റി ഈവന്റും ഡിസംബര്‍ നാലിന് വൈകുന്നേരം ആറ് മണിക്ക് നടക്കും. അഡ്രസ്: ASHLAND VFW HALL 311 Pleasant, St. Ashland, MA 0172.
ന്യൂ ഇംഗ്ളണ്ട് ആർ.വി.പി രേവതി പിള്ളയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രോഗ്രാമില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് മുഖ്യാഥിതിയായിരിക്കും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യന്‍, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോള്‍ കറുകപ്പിള്ളില്‍, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സോളിസ് ചാരിറ്റി ഫൗണ്ടര്‍ ഷീബ അമീര്‍, ധീരജ് പ്രസാദ്, നാഷണൽ കമ്മിറ്റി മെമ്പർ സോണി അമ്പൂക്കന്‍, , മനോജ് പണിക്കര്‍, വര്‍ഗ്ഗീസ് പാപ്പച്ചന്‍, ശ്രീവിദ്യാ ശ്രീനിവാസന്‍, ഷിനി പുരുഷോത്തമന്‍, ശ്രീവിദ്യാ രാമചന്ദ്രന്‍, ചാക്കോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, സജി പോത്തന്‍, ജോള്‍സണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവരും പ്രോഗ്രാമില്‍ പങ്കെടുക്കും.
കാൻസർ ഉൾപ്പെടെ മാരക രോഗങ്ങൾക്ക് അടിമകളായ കുട്ടികൾക്ക് ചികിത്സാ സഹായവും കുടുംബത്തിന് വേണ്ടുന്ന ധന സഹായവും
തൊഴിൽ പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതികളും നൽകികൊടുക്കുന്ന ബഹ്രദ് പദ്ധതിയാണ് 2017-ൽ ആരംഭിച്ച സോളസ് ചാരിറ്റി പദ്ധതി. ഈ പദ്ധതിയിലേക്ക് നേരിട്ട് സംഭാവനകൾ നൽകുന്നത് കൂടാത് ഗോഫണ്ട് മീ യിൽ കൂടെയും ഈ പദ്ധതിയിൽ പങ്കാളികളാകാം .
ഫ്രാൻസിസ് തടത്തിൽ