റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ അമേരിക്കൻ മലയാളികൾക്കായി കോവിഡ് വാക്സീൻ സംബന്ധിച്ച് ബോധവൽക്കരണ വെർച്ച്വൽ സെമിനാര്‍ സംഗഢിപ്പിക്കുന്നു. ഫെബ്രുവരി 6 നു ശനിയാഴ്ച്ച ന്യൂയോർക്ക് സമയം രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ ഫൈസർ വാക്സീൻ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത മലയാളിയായ ശാസ്ത്രജ്ഞൻ ബിനു സാമുവൽ കൊപ്പാറ, ന്യൂജേഴ്സിയിലെ പ്രമുഖ ഹോസ്പിറ്റലിൽ ഐ. സി.യുവിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ കോവിഡ് ബാധിച്ച ഡോ.ജൂലി ജോൺ എന്നിവരാണ് കോവിഡ് വാക്‌സിൻ സംബന്ധമായ വിഷയത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്നത്. നോർത്ത് കരോലിനയിലെ ബ്ലൂ ക്രോസ് ബ്ലൂ ഷീൽഡ് ഇൻഷുറൻസ് കമ്പനിയിൽ സീനിയർ ഹെൽത്ത് അഡ്വൈസർ ആയ മെറിൽ പോത്തൻ ആയിരിക്കും മോഡറേറ്റർ.
കോവിഡ് വാക്സീൻ പോതുജനങ്ങളിലേക്ക് എത്തിയതിനു ശേഷം വാക്സീൻ സ്വീകരിക്കുന്നതു സംബന്ധിച്ച് നിരവധി സംശയങ്ങളാണ് സമൂഹത്തിൽ പൊതുവെ നിലനിൽക്കുന്നത്. വാക്സീൻ ആർക്കൊക്കെ സ്വീകരിക്കാം ,എപ്പോൾ സ്വീകരിക്കാം, വാക്‌സിന് ലഭ്യമാക്കാൻ ആരെ സമീപിക്കണം, മറ്റു രോഗങ്ങൾ ഉള്ളവർക്ക് വാക്സീൻ സ്വീകരിക്കാൻ കഴിയുമോ, വാക്സീന്റെ പാർശ്യ ഫലങ്ങൾ എന്തൊക്കെ തുടങ്ങിയ പൊതു ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ എന്തുകൊണ്ടും യോഗ്യരായ പാനലിസ്റ്റുകളാണ് ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്നത്.
ലോകത്ത് ആദ്യം നിലവിൽ വന്ന ഫൈസർ വാക്‌സിന്റെ നിർമ്മാണത്തിൽ ഭാഗഭാക്കായ അമേരിക്കൻ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ ബിനു സാമുവേൽ കോപ്പറാ എന്ന റീസേർച്ച് സയന്റിസ്റ്റ് ഫൈസർ വാക്‌സിൻ നിർമാണത്തിലെ അവസാന ഘട്ടത്തിലെ ക്ലിനിക്കൽ ട്രെയ്ൽസിൽ പങ്കെടുത്ത അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. വാക്സീൻ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനു മുൻപായി മനുഷ്യരിൽ നടത്തുന്ന പരീക്ഷണമാണ് ക്ലിനിക്കൽ ട്രെയ്ൽസ്. ഇതിൽ പങ്കെടുത്ത ഫെയ്‌സറിലെ മുതിർന്ന ഗവേഷകൻ കൂടിയായ ബിനു ഉൾപ്പെടെയുള്ള നിരവധി പേരിൽ പരീക്ഷണം നടത്തിയ ശേഷമാണ് വാക്‌സിന് അംഗീകാരം ലഭിച്ചത്.
വാക്സീന്റെ ഗവേഷണത്തിലും ക്ലിനിക്കൽ ട്രെയ്ൽസിലും പങ്കെടുത്ത ബിനുവിന് ഫെയ്‌സറിന്റെ കോവിഡ് വാക്സീനെകുറച്ച് ആഴമായ അറിവും ഇതു സംബന്ധിച്ച സംശയങ്ങൾക്ക് ആധികാരികമായി മറുപടി പറയാനും കഴിയുന്ന ശാസ്ത്രജ്ഞനാണ്. ഫൈസറിനു പുറമെ മെർക്കിൽ അസോസിയേറ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഫ്രണ്ടേജ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സയന്റിഫിക്ക് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആണ്. കഴിഞ്ഞ 25 വർഷമായി അമേരിക്കയിൽ റിസേർച്ച് സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന ബിനു കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദാന്തരബിരുദം നേടിയ ശേഷം ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ബീന സാമുവേൽ ന്യൂയോർക്കിൽ ഫർമസിസ്റ്റാണ്. രണ്ടു മക്കളുണ്ട്.
കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി അമേരിക്കയിൽ പടർന്നു പിടിച്ച സമയത്ത് ന്യൂജേഴ്സിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സ്വന്തം സുരക്ഷ പോലും കണക്കിലെടുക്കാതെ എല്ലാ ദിവസവും മണിക്കൂറുകളോളം ഐ സി യു കളിൽ മരണവുമായി മല്ലടിച്ചു കഴിയുന്ന രോഗികളെ പരിചരിച്ച യുവ ഡോക്ടർ ജൂലി ജോണിനെ അറിയാത്തവർ ചുരുക്കമാണ്. കോവിഡ് രോഗികൾ മാത്രമുള്ള ഐ സി യു വിൽ ഉറ്റവരും ഉടയവരുമില്ലാതെ ദയനീയ അവസ്ഥയിലായി കോവിഡ് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച ഈ യുവഡോക്ടർക്ക് ഒടുവിൽ കോവിഡ് ബാധിച്ച് തീരെ അവശതയിലായിരുന്നു. ഡോ. ജൂലിയുടെ നിസ്വാർത്ഥ സേവനങ്ങളെക്കുറിച്ചു സി എൻ.എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അക്കാലത്ത് വാർത്തകൾ നിറഞ്ഞിരുന്നു. കോവിഡിനെ അതിജീവിച്ച് ശേഷം ഡോ.ജൂലി തിരികെ കോവിഡ് രോഗികളെ പരിചരിക്കാൻ മടങ്ങിയെത്തിയതും ശ്രദ്ധേയമായ വാർത്തയായിരുന്നു. ഒരു ഡോക്ടർ എന്ന നിലയിലും കോവിദഃ രോഗി എന്ന നിലയിലും ഡോ ജൂലി തന്റെ അനുഭവങ്ങൾ ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കു വയ്ക്കും.
ബ്ലൂ ക്രോസ് ബ്ലൂ ഷീൽഡ് ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയിൽ സീനിയർ ഹെൽത്ത് അഡ്വൈസർ ആയ മെറിൽ പോത്തൻ നോർത്ത് കരോലിനയിലെ ഡ്യൂക്ക് യൂനിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക്ക് പോളിസിയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.
ഫെബ്രുവരി 6 നു രാവിലെ 10 നു സൂം മീറ്റിംഗിലൂടെ ആരംഭിക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ഫൊക്കാന ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡണ്ട് തോമസ് കൂവള്ളൂർ അധ്യക്ഷനായിരിക്കും . കോവിഡ് ബോധവൽക്കരണപരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്ററും ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറിയുമായ സജി എം. പോത്തൻ പാനലിസ്റ്റുകളെ പരിചയപ്പെടുത്തും. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ ആശംസ നേരും.
ന്യൂയോർക്കിലെയും ട്രൈസ്റ്റേറ്റ് മേഖലയിലിയും എല്ലാ മലയാളികളും ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ഓഡിറ്റർ വർഗീസ് ഉലഹന്നാൻ, നാഷണൽ കമ്മിറ്റി മെമ്പർ അപ്പുക്കുട്ടൻ പിള്ള, ഫൌണ്ടേഷൻ സെക്രട്ടറി റെനിൽ ശശീന്ദ്രൻ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട്, ന്യൂയോർക്ക് റീജിയണൽ ട്രഷറർ ജോർജ്കുട്ടി ഉമ്മൻ, ജോയിന്റ് ട്രഷറർ മത്തായി പി ദാസ്, ജോയിന്റ് സെക്രെട്ടറി മാത്യു ജോഷ്വ, ,കേരള സമാജം പ്രസിഡണ്ട് വിൻസെന്റ് സിറിയക്ക്, കെ.സി.സി.എൻ.എ. പ്രസിഡണ്ട് റെജി കുര്യൻ, ലിംകാ പ്രസിഡണ്ട് ബോബൻ തോട്ടം, ഐ.എ.എൻ.സി.വൈ. പ്രസിഡണ്ട് അജിത്ത് നായർ, എച്ച്. വി.എം.എ പ്രസിഡണ്ട് ജിജി ടോം,നവരംഗ് റോചെസ്റ്റർ പ്രസിഡണ്ട് മാത്യു വർഗീസ്, എൻ.വൈ.എം.എ പ്രസിഡണ്ട് ജയ്ക്ക് കുര്യൻ, ഫൊക്കാന വിമൻസ് ഫോറം നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ ലത പോൾ, മേരി ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഉഷ ചാക്കോ, ഡെയ്‌സി തോമസ്,മേരിക്കുട്ടി മൈക്കിൾ എന്നിവർ അഭ്യർത്ഥിച്ചു.