17.1 C
New York
Sunday, April 2, 2023
Home US News ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

ഫ്രാൻസിസ് തടത്തിൽ

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് നടക്കും. അഡ്രസ്: Mansun Fine Indian Cuisine 606 Kinderkamack rd, Riveredge, NJ-07661. ഫൊക്കാനയുടെ ഏറ്റവും കരുത്തുള്ള റീജിയണുകളിലൊന്നായ ന്യൂജേഴ്‌സിയിലായിരുന്നു കഴിഞ്ഞ തവണ കൺവെൻഷൻ നടക്കാനിരുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധി മൂലം കൺവെൻഷൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനാൽ ന്യൂജേഴ്‌സി റീജിയനിലെ ഒർലാൻഡോ കൺവെൻഷൻ റെജിസ്ട്രേഷൻ കിക്ക് ഓഫ് കൂടുതൽ പ്രാധാന്യം ആർഹിക്കുന്നതാണ്.

ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡണ്ട് ഷാജി വർഗീസിന്റെ അധ്യക്ഷതയിൽ ചേരുന്ന കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡീഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി. നായർ (നാമം), നാഷണൽ കമ്മിറ്റി മെമ്പർ ജോർജ് പണിക്കർ, ഫൊക്കാന കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിൻറ്റർ പോള്‍ കറുകപ്പിള്ളില്‍, നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട്, ഫൊക്കാന അഡ്വൈസറി ചെയർമാൻ ടിഎസ് ചാക്കോ, തുടങ്ങിയവർ കൺവെൻഷൻ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ സംബന്ധിക്കും.

കെ.സി.എഫ് പ്രസിഡണ്ടും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ കോശി കുരുവിള,സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട്, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രെട്ടറി ഫ്രാന്‍സിസ് തടത്തില്‍, ട്രഷറർ ഗിരീഷ് നായര്‍, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലക്കാവുങ്കൽ, ഫൊക്കാന മുൻ നാഷണൽ കമ്മിറ്റി (യൂത്ത്) മെമ്പർ ടോണി കല്ലക്കാവുങ്കൽ,ട്രസ്റ്റി ബോർഡ് മെമ്പർ ഉമ്മൻ ചാക്കോ, ഫൊക്കാന മുൻ ട്രഷറർ ഉണ്ണികൃഷ്‌ണൻ നായർ, ന്യൂജേഴ്‌സി മുൻ ആർ.വി.പി. എല്‍ദോ പോള്‍, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പന്‍, മുൻ നാഷണൽ കമ്മിറ്റി അംഗം ദേവസി പാലാട്ടി, ജീമോൻ വർഗീസ്, എബ്രഹാം പോത്തൻ, ചിന്നമ്മ പാലാട്ടി ( എല്ലാവരും കെ.സി.എഫ്), നാമം പ്രസിഡണ്ട് സജിത്ത് ഗോപിനാഥ്, നാമം സെക്രട്ടറി വിപി. വിജയകുമാർ, വിമൻസ് ഫോറം നേതാക്കളായ മോണിക്ക മാത്യു, ഷൈൻ ആൽബർട്ട് കണ്ണമ്പള്ളി, മരിയ തോട്ടുകടവിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.

ഫ്രാൻസിസ് തടത്തിൽ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: