17.1 C
New York
Wednesday, January 19, 2022
Home US News ഫൊക്കാന ട്രഷറർ സ്ഥാനാർത്ഥിയായി മാധ്യമ പ്രവർത്തകൻ ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നു

ഫൊക്കാന ട്രഷറർ സ്ഥാനാർത്ഥിയായി മാധ്യമ പ്രവർത്തകൻ ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നു

ഫ്രാൻസിസ് തടത്തിൽ

ന്യൂയോർക്ക്: ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ ട്രഷറർ സ്ഥാനാർത്ഥിയായി ഫൊക്കാനയിലെ യുവ നേതാവും മാധ്യമ പ്രവർത്തകനുമായ ബിജു ജോൺ കൊട്ടാരക്കര മത്സരിക്കുന്നു. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ സാമൂഹ്യ പ്രവർത്തകനും സംഘാടകനുമായ ബിജു നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആണ്. ലോങ്ങ് ഐലൻഡിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ ബിജു, ലീലാ മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ നിന്നാണ് മത്സര രംഗത്തേക്ക് വരുന്നത്.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യം തെളിയിച്ച ബിജു ജോൺ കൊട്ടാരക്കര വിവിധ സ്റ്റേറ്റുകളിൽ യാത്ര ചെയ്ത് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഒർലാണ്ടോ കൺവെൻഷന്റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾ നേരീട്ട് പങ്കെടുത്തിട്ടുള്ള ബിജു ജോൺ, ജോർജി വർഗീസ് – സജിമോൻ ആന്റണി ടീമിലെ നെടും തൂണായി നിന്നു പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ഒരാളാണ്. അതുകൊണ്ട് തന്നെ ബിജുവിന്റെ സ്ഥാർത്ഥിത്വം താൻ നേതൃത്വം നൽകുന്ന ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ലീല മാരേട്ട് പറഞ്ഞു.

ഏറെ സൗമ്യനും മികച്ച സംഘടനാ പ്രവണ്യവുമുള്ള ബിജു മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു അടുത്തയിടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ കൂടിയായ ബിജുവിന്റെ നേതൃത്വത്തിൽ 3 ലക്കങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു.

സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ ചെറുപ്പത്തിൽ തന്നെ ആകൃഷ്ടനായി സ്കൂൾ കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയനിൽ പ്രവർത്തനം തുടങ്ങിയ ബിജുവിനു അതോടൊപ്പം തന്നെ സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ്, തുടങ്ങിയ മേഖലകളിൽ ലഭിച്ച പരിശീലനം പൊതുജീവിതത്തിൽ സമൂഹത്തോടു നന്മചെയ്യാനുള്ള പ്രതിബദ്ധത നന്നേ ചെറുപ്പത്തിൽ തന്നെ വളർന്നു രൂപപ്പെട്ടിരുന്നു. ചെറുപ്പത്തിൽ സായത്തമാക്കിയ പൊതുപ്രവർത്തനത്തോടുള്ള അഭിവാഞ്ജയും ചാരിറ്റി പ്രവർത്തനങ്ങളും അമേരിക്കയിൽ എത്തിയ ശേഷവും തുടരുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഫൊക്കാനയിൽ സജീവമായതോടെയാണ് തന്റെ പ്രവർത്തനമേഖലയ്ക്ക് ഒരു പുതിയ ദിശാ ബോധം തന്നെ കൈവരിച്ചരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലേ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. നാട്ടിലും ദുബായിയിലും ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു തന്റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള ഇടപെടലുകളും കൂടുതൽ സജീവമാക്കാൻ ബിജുവിനു കഴിഞ്ഞു. അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് കൊടിയുടെ നിറം നോക്കാതെ കക്ഷി രാക്ഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകിയിട്ടുള്ള അദ്ദേഹം നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.

കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (കീൻ) ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ. സി ) ചാപ്റ്ററിന്റെ ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൽ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജിയൻ പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിക്കുന്നുണ്ട്.

പന്തളം എൻ എസ് എസ് പോളിടെക്‌നിക്കലിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എഞ്ചിനീയർ ആയിരുന്ന ബിജു 2005-ൽ അമേരിക്കയിൽ കുടിയേറി. ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം മെക്കാനിക്കൽ എഞ്ചിനീറിഗും മാനേജ്മെന്റിൽ എം ബി എ ബിരുദവും നേടി. കഴിഞ്ഞ പതിമൂന്നു കൊല്ലമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.

ഭാര്യ: ഷിജി ജോൺ (രെജിസ്റ്ററെഡ് നേഴ്സ്), മക്കൾ: ക്രിസ്റ്റീനാ ജോൺ, ജൊയാന ജോൺ.

ഫ്രാൻസിസ് തടത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: