17.1 C
New York
Sunday, April 2, 2023
Home US News ഫൊക്കാന ടെക്സാസ് റീജിയണൽ പ്രെവർത്തന ഉൽഘാടനം ചരിത്ര വിജയമായി

ഫൊക്കാന ടെക്സാസ് റീജിയണൽ പ്രെവർത്തന ഉൽഘാടനം ചരിത്ര വിജയമായി

സുമോദ് നെല്ലിക്കാല

ഡാളസ്: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ടെക്‌സസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ നാലാം തീയതി ഗാര്‍ലന്റിലുള്ള ഡാലസ് മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു നടന്നു

ടെക്‌സസ് ആര്‍.വി.പി ഷൈജു ഏബ്രഹാം യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജോര്‍ജ് വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്തു. നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ബെന്‍സന്‍ പാലമലയിലിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ നിലവിളക്ക് തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. 2023-ല്‍ ഫ്‌ളോറിഡയില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷനിലേക്ക്പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുര്യപ്പുറം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത, എഴുത്തുകാരന്‍ പി.പി. ചെറിയാന്‍, തോമസ് ചെല്ലേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മാത്യു മത്തായി, മാത്യു കോശി എന്നിവരുടെ ഗാനങ്ങള്‍ കര്‍ണാനന്ദകരമായിരുന്നു. ജെയ്‌സി ജോര്‍ജ് യോഗത്തില്‍ എംസിയായിരുന്നു. ബെന്‍സന്‍ പാലമലയില്‍ യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.

സുമോദ് നെല്ലിക്കാല

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: