ന്യൂയോർക്ക്: ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം ‘സ്നേഹ സാന്ത്വനം’ നാളെ, ശനിയാഴ്ച രാത്രി ന്യൂയോർക്ക് സമയം 8 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പരിപാടി. സമൂഹത്തില്‍ നാനാവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും.
വനിത ദിനത്തോടനുബന്ധിച്ച് ഫൊക്കാന വിമെൻസ് ഫോറം നേരത്തെ രൂപീകരിച്ചിരുന്ന 101 അംഗ കമ്മിറ്റി വീണ്ടും 120 അംഗ കമ്മിറ്റിയായി വിപുലപ്പെടുത്തിയിരിക്കുകയാണ്. കലാ -സാംസ്ക്കാരിക- സന്നദ്ധപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഭാഗമാകുവാൻ താൽപ്പര്യപ്പെട്ട് ഈ വർഷം ഒരുപാട് വനിതകളാണ് മുന്നിട്ടിറങ്ങുന്നതെന്നും അതുകൊണ്ടാണ് കമ്മിറ്റി കൂടുതൽ വിപുലപ്പെടുത്തിയതെന്നും വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി പറഞ്ഞു.
മാധ്യമ പ്രവർത്തകയും നിയമസഭയിലെ ശക്തമായ സ്ത്രീസാന്നിധ്യവുമായ വീണാ ജോര്‍ജ് എംഎല്‍എ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രശസ്ത നടിയും മോഡലുമായ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.
മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ. ബി അരുന്ധതി, പ്രമുഖ സന്നദ്ധപ്രവർത്തകയും അവാർഡ് ജേതാവുമായ ഡോ. എംഎസ് സുനില്‍, ഡാന്‍സര്‍ കലാശ്രീ ഡോ. സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവൺമെന്റിന്റെ അസറ്റ് മാനേജ്‌മന്റ് ബ്യൂറോചീഫ് ഡോ. ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കൻ എഴുത്തുകാരിയും ‘ഗോസ്പൽ ഓഫ് മേരി മഗ്ദലന ആൻഡ് മി എന്ന പുസ്തകത്തിന്’ മാൻ ബുക്കർ പ്രൈസ് അവസാന റൗണ്ടിൽ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ എ രതീദേവി, നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള 5 കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഐ.ടി പ്രഫഷണൽ കൂടിയായ കാനഡയിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരിയും നിര്‍മ്മല തോമസ്, പന്തളം സബ് ഇന്‍സ്പെക്ടര്‍ മഞ്ജു നായര്‍, എന്‍വൈപിഡി (ന്യൂയോർക്ക് പോലീസ് ഡിപ്പാര്ട്ട്മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ഫൊക്കാന മുൻ പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് മെമ്പറുമായ മറിയാമ്മ പിള്ള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷഹിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന,എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വിമൻസ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് മെമ്പർമാർ തുടങ്ങിയവരുടെ സാന്നിധ്യയത്തിൽ വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 120 അംഗ കമ്മിറ്റി മെമ്പർമാർ ഉൾപ്പെടെ നൂറു കണക്കിന് വനിതകളാണ് നാളെ നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുന്നത്.
Topic: FOKANA Women’s Forum- International Women’s Day Celebration
Time: Saturday, Mar 13, 2021 08:00 PM Eastern Time; (Sunday, March 14 at 6.30 AM India Time)
Join Zoom Meeting
Join our Cloud HD Video Meeting
Meeting ID: 841 4645 1457
Passcode: 2021
One tap mobile
+13126266799,, 84146451457 US +16465588656,, 84146451457.
