17.1 C
New York
Sunday, October 1, 2023
Home US News ഫൊക്കാനാ യൂത്ത് ലീഡർഷിപ്പ് പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി-ജൂണ്‍ 12ന്

ഫൊക്കാനാ യൂത്ത് ലീഡർഷിപ്പ് പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി-ജൂണ്‍ 12ന്

റിപ്പോർട്ട്:ഫ്രാൻസിസ് തടത്തിൽ

ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സെറിമണി സംഘടിപ്പിക്കുന്നു. ജൂണ്‍ പന്ത്രണ്ടിന് ശനിയാഴ്ച അമേരിക്കന്‍ ടൈം രാവിലെ പത്ത് മണിക്ക് വെര്‍ച്വല്‍ മീറ്റിംഗിലൂടെയാണ് പരിപാടി നടക്കുക. കേരളാ ഉന്നത വിദ്യാഭ്യാസ വകുപ്പ്  പ്രഫ. ആര്‍ ബിന്ദു ചടങ്ങില്‍ മുഖ്യാതിഥിയാകും. കെയ്‌സര്‍ യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ വിജയന്‍ നായര്‍ പ്രോഗ്രാം നിയന്ത്രിക്കും. 20 വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സെറിമണിയാണ് നടക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് പ്രോഗ്രാം നടക്കുക. ആദ്യം ഗ്രാഡുവേഷന്‍ സെറിമണി നടക്കും. മുഖ്യാതിഥി മന്ത്രി  പ്രൊഫ. ആര്‍. ബിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. പ്രോഗ്രാമിന്റെ രണ്ടാം പകുതിയില്‍ പ്രസംഗ മത്സരം നടക്കും. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറായ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണൽ  ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും തയ്യാറാക്കിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെയ്ക്കും. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികള്‍ക്ക് ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ക്ലബ്ബ് ചെയര്‍ പേഴ്‌സണ്‍ രേഷ്മാ സുനില്‍ അറിയിച്ചു.

ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ്  ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ് എന്നിവർ പ്രസംഗിക്കും.
ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണിയിലേക്ക്  ഫൊക്കാനയുടെ എല്ലാ അംഗങ്ങളെയും അഭ്യുദയാകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ്  ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ് നേതാക്കളും   അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, യൂത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മാ സുനില്‍, യൂത്ത് കമ്മിറ്റി അംഗങ്ങളായ  സ്റ്റാന്‍ലി എത്തുനിക്കൽ, മഹേഷ് രവി, അബിജിത് ഹരികുമാര്‍, അഖില്‍ മോഹന്‍, ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്.ചാക്കോ എന്നിവർ 


സൂം മീറ്റിംഗ് വിശദാംശങ്ങൾ :
Topic: FOKANA Leadership Training Graduation
Time: Jun 12, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/83068917632?pwd=TDNQV0wxRk9wOXptWUN6eEpIejI4QT09

റിപ്പോർട്ട്:ഫ്രാൻസിസ് തടത്തിൽ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോകം പോയ വാരം ✍സ്റ്റെഫി ദിപിൻ

* ഹൃദയമാറ്റ ശസ്ത്രക്രിയ, അല്ലെങ്കിൽ മരണം എന്ന ഘട്ടത്തിലുള്ളവർക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള സാധ്യത കൂടുതൽ സജീവമാകുന്നു. യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിൽ നടത്തിയ ഇത്തരത്തിലെ രണ്ടാം...

പെരുംകാളിയാട്ടം പ്രദർശനത്തിനെത്തുന്നു.

കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുഴുതി നിർമ്മിക്കുന്ന, സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന പെരുംകാളിയാട്ടം പ്രദർശനത്തിനൊരുങ്ങുന്നു. എം എസ് നാസർ, ഉല്ലാസ് പന്തളം, അനഘ മധു എന്നിവരാണ് ഈ സിനിമയിലെ പ്രധാന...

അന്നമ്മ അലക്സാണ്ടർ ( 86) നിര്യാതയായി

കേരളാ കൗമുദി കൊല്ലം ജില്ലാ ലേഖകനും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ സാം ചെമ്പകത്തിലിന്‍റെ (തോമസ് അലക്സാണ്ടർ) മാതാവും പത്തനംതിട്ട ഇലന്തൂർ താഴയിൽ ചെമ്പകത്തിൽ പരേതനായ സി. വി. അലക്സാണ്ടറിന്‍റെ ഭാര്യയുമായ...

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...
WP2Social Auto Publish Powered By : XYZScripts.com
error: