17.1 C
New York
Wednesday, November 29, 2023
Home US News ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയൻ പ്രഥമ മീറ്റിംഗ്‌ അവിസ്മരണീയമായി

ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയൻ പ്രഥമ മീറ്റിംഗ്‌ അവിസ്മരണീയമായി

വാർത്ത: തോമസ് കൂവള്ളൂർ

ന്യൂയോര്‍ക്ക്: 2020-2022 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ ഒദ്യോഗിക ഉദ്ഘാടനം 2021 ജനുവരി 31ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡന്റ് തോമസ് കൂവള്ളൂരിന്റെ അധ്യക്ഷതയില്‍ നടത്തി. പ്രസ്തുത മീറ്റിംഗില്‍ ഫൊക്കാനയുടെ നാഷണല്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ കലാ ഷഹി , വൈസ് പ്രസിഡന്റ് തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജൂ ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പീലിപ്പോസ് ഫിലിപ്പ്, മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി സജി എം പോത്തന്‍, നാഷണല്‍ കമ്മറ്റി അംഗം അപ്പുക്കുട്ടന്‍ പിള്ള, ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ഓഡിറ്റര്‍ വര്‍ഗ്ഗീസ് ഉലഹന്നാന്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ലീലാ മാരോട്ട്, ഫൊക്കാനാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഇന്നസെന്റ് ഉലഹന്നാന്‍, പോള്‍ കറുകപ്പിള്ളില്‍ തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.

ഇവര്‍ക്കു പുറമേ ഫൊക്കാന റീജിയന്റെ കീഴിലുള്ള വിവിധ സംഘടനാ പ്രസിഡന്റുമാരും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. സമൂഹത്തില്‍ അറിയപ്പെടുന്ന നേതാവും മുന്‍ യുഎന്‍ ടെക്‌നോളജി ഓഫീസറും ഐഎന്‍ഒസിയുടെ സ്ഥാപക നേതാവുമായ ജോര്‍ജ് എബ്രഹാം, കേരളാ ടൈംസ് ന ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍ എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളായിരുന്നു.

ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ച ഫൊക്കാന കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നൂറ് പോകുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വാർഗീസ് പറഞ്ഞു. ന്യൂയോർക്ക് റീജിയൻ നടത്തിയതുപോലെ എല്ലാ റീജിയനുകളിലും പ്രവർത്തനോദഘാടനങ്ങൾ ഉടൻ ആർമഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ സമൂഹത്തെ ബാധിക്കുന്ന മറ്റ് പ്രശ്‌നങ്ങളിലും ശ്രദ്ധ പതിപ്പിക്കണമെന്നും അമേരിക്കയിലും ഇന്ത്യയിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ മുമ്പോട്ടുവരണമെന്ന് ജോര്‍ജ് എബ്രഹാം അഭിപ്രായപ്പെട്ടു. കാലിഫോര്‍ണിയയില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ അദ്ദേഹത്തിന്റെ രക്ത സാക്ഷി ദിനത്തില്‍ നശിപ്പിച്ചത് ഇന്ത്യക്കാരുടെ മേലുള്ള ഒരു കടന്നാക്രമണമായി കരുതേണ്ടതാണെന്നും മറ്റ് സംഘടനകളുമായി യോജിച്ച് ഇത്തരത്തിലുള്ള വിഭാഗീയ ചിന്താഗതികള്‍ക്കെതിരെ ശബ്ദിക്കാനും ഫൊക്കാനയുടെ നേതൃത്വം തയയാറാകേണ്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഫൊക്കാനയുടെ ഈ ഭരണ സമിതിയുടെ പ്രവർത്തനം തുടക്കം മുതൽ വേറിട്ട ഒരു അനുഭവമായായിരുന്നുവെന്ന് ഫ്രാന്‍സിസ് തടത്തില്‍ പറഞ്ഞു. സാധാരണ ഒരു ഭരണ സമിതി ചുമതലയേറ്റുകഴിഞ്ഞാൽ അടുത്ത കോൺവെൻഷനെ കുറിച്ചായിരിക്കും ചർച്ചയും ചിന്തയുമൊക്കെ. എന്നാൽ ഔദ്യോഗിക പ്രവർത്തനോട്‌ഘാടനത്തിനു മുൻപുതന്നെപ്രവർത്തനങ്ങൾ ആരംഭിച്ച ഫൊക്കാന ഒരു പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നുവെന്ന് ഫ്രാൻസിസ് കൂട്ടിച്ചേർത്തു.

വളരെ ഭംഗിയായ രീതിയില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ എംസി ആയി പ്രവര്‍ത്തിച്ചത് കവി, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ തന്റെ മികവ് തെളിയിച്ച ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡന്റ് കൂടിയായ ശ്രീ അജിത് എന്‍ നായര്‍ ആയിരുന്നു.

കോവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്ക് റീജിയനില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഫൊക്കാനയുടെ ന്യൂയോര്‍ക്ക് ആര്‍ വി പി തോമസ് കൂവള്ളൂര്‍ പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയ്ക്ക് ന്യൂയോര്‍ക്ക് റീജിയന്റെ എല്ലാ പിന്‍തുണയും പങ്കെടുത്ത സംഘടനാ നേതാക്കള്‍ പറയുകയുണ്ടായി. ഐഎഎംസിവൈ ഹഡ്‌സണ്‍ വാലി മലയാളി അസോസ്സിയേഷന്‍ കെസിഎഎന്‍എ ന്യൂയോര്‍ക്ക് മലയാളി അസോസ്സിയേഷന്‍ ഓഫ് സ്റ്റാരന്‍ ഐലന്റ്, കെഎസ്ജിഎന്‍വൈ, ഐഎഎംഎഐ, എല്‍ഐഎംസിഎ എന്നീ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.

വര്‍ഗ്ഗീസ് പോത്താനിക്കാട്, ജിജി ടോം, ജേക്ക് കുര്യന്‍, ഡെയ്‌സി തോമസ്, മത്തായി പി ദാസ്, ജോര്‍ജ്കുട്ടി ഉമ്മന്‍, സുധേഷ് പടിപ്പുരയ്ക്കല്‍, മാത്യു ജോഷ്വാ, ജോര്‍ജ് കൊട്ടാരം തുടങ്ങിയവര്‍ സംഘടനയ്ക്ക് കരുത്തേകാന്‍ വന്നവരില്‍ ചിലരാണ്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഡേവിസ് സിറ്റിയില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിന് അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിച്ച സംഭവത്തെ ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിയന്‍ അതിശക്തമായി അപലപിച്ചു. അതു സംബന്ധിച്ച പ്രമേയം ചടങ്ങില്‍ പാസാക്കുകയും ചെയ്തു.

ഫൊക്കാന റീജിയന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് RVP തോമസ് കൂവള്ളൂര്‍, എക്സിക്യട്ടീവ് വൈസ് പ്രസിഡന്റ് മിസിസ്സ് ഡെയ്സി തോമസ്, സെക്രട്ടറി ജേയക്ക് കുര്യന്‍, ട്രഷറര്‍ ജോര്‍ജ് കുട്ടി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ മത്തായി പി ദാസ്, ജോയിന്റ് സെക്രട്ടറി മാത്യു ജോഷ്വാ, കമ്മിറ്റി മെമ്പര്‍മാരായി ഏഴ് പേരെയും തെരഞ്ഞെടുത്തു. ഫൊക്കാന ഫൗണ്ടേഷന്‍ സെക്രട്ടറി റെനില്‍ ശശീന്ദ്രന്‍ യോഗത്തില്‍ നന്ദി പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

  1. Dear Editor,
    Malayali Manasu.com,
    I read the news already came in other media. I am really impressed by your presentation of the news. The success of the media, big or small, depends on the presentation, correctness, and clarity of the news. I really appreciate Malayalimanasu.com for correcting, proofreading, and presenting the news already published in other media in a different way either few mistakes.
    Congratulations for the good work. As an American Malayali reader I can tell one thing that you are the best , even if you are in the begging stage, like a new born child. Proof reading and Presentation are the key to success.
    Best wishes from the bottom of my heart.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 29/11/2023)

പത്തനംതിട്ട --ഭിന്നശേഷിദിനാഘോഷം- കലാകായികമേള ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള 'ഉണര്‍വ് 2023' സംഘടിപ്പിക്കും. കായികമേള ഡിസംബര്‍ ഒന്നിനും കലാമേള മൂന്നിനും രാവിലെ...

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ...

നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'നിമ്രോദ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന...

ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിനുള്ളിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി അറസ്റ്റിൽ

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാലസ്): താങ്ക്സ് ഗിവിംഗിന് പിറ്റേന്ന് ഫാർമേഴ്‌സ് ബ്രാഞ്ച് ഹോമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.എന്നാൽ വിശദാംശങ്ങൾ പോലീസ് വെളിപ്പടുത്തിയിട്ടില്ല ഡാലസ്...
WP2Social Auto Publish Powered By : XYZScripts.com
error: