17.1 C
New York
Monday, August 8, 2022
Home US News ഫൊക്കാനയുടെ സംഗീത സായാഹ്നം ഫെബ്രുവരി 14, ഞായറാഴ്ച

ഫൊക്കാനയുടെ സംഗീത സായാഹ്നം ഫെബ്രുവരി 14, ഞായറാഴ്ച

(റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ)

ന്യൂയോര്‍ക്ക്: ഫൊക്കാന സംഘടിപ്പിക്കുന്ന സംഗീത സായാഹ്നവും കലാസന്ധ്യയും ഫെബ്രവരി 14 ഞായറാഴ്ച രാത്രി ഏഴിനു (Est) വലെന്റന്‍സ് ദിന പ്രത്യേക പരിപാടിയായി നടത്തുന്നു. സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.

സൗത്ത് ഇന്ത്യയിലെ പ്രമുഖ പിന്നണി ഗായകന്‍ സുനില്‍കുമാറും വോയിസ് ഓഫ് കാലിക്കറ്റ് ഓര്‍ക്കസ്ട്രയും ചേരുന്ന ലൈവ് സംഗീത യാത്രയില്‍ ഏഷ്യനെറ്റ് മ്യൂസിക് ലൈവ് ഫ്രെയിം മേഘന ലാലും, സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍ 2020 ആര്യനന്ദയും ഗാനങ്ങള്‍ ആലപിക്കുന്നു.

ഈ പരിപാടി വാലെന്റന്‍സ് ദിനത്തില്‍ നോര്‍ത്തമ്മേരിക്കയിലെ സംഗീതാസ്വാദകര്‍ക്കായാണ് ഫൊക്കാന സമര്‍പ്പിക്കുന്നത്. ഇതോടൊപ്പം ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ സംഘടിപ്പിച്ച സിംഗ് ആന്‍ വിന്‍ റിയാലിറ്റി ഷോ ഫൈനലിസ്റ്റായ ആതിര ബാലുവിന്റെ ഗാനാലാപനവും ഫൊക്കാനയിലെ കലാകാരന്മാരും, കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വലെന്റന്‍സ് ദിന സന്ധ്യക്ക് മികവേകും.

കൂടുതല്‍ വിവരങ്ങള്‍ക്കും സൂം സംബന്ധമായ അറിയിപ്പുകള്‍ക്കും ബന്ധപ്പെടുക: സുധ കര്‍ത്ത 267 575 7333, റ്റോമി കൊക്കാട്ട് 647 892 7200, സുജ ജോസ് 973 632 1172, സൂരജ് ദിനമണി 215 939 7166, റജി ജേക്കബ് 215 904 2547, രാജന്‍ പടവത്തില്‍ 954 701 3200, ഷീല ജോസഫ്, 845 548 4179, അലക്‌സ് മുരിക്കനാനി 914 473 0142

Facebook Comments

COMMENTS

- Advertisment -

Most Popular

നാലു നക്ഷത്ര പദവി ലഭിക്കുന്ന അമേരിക്കയിലെ ആദ്യ കറുത്തവർഗ്ഗക്കാരനായ മറീൻ-മൈക്കിൾ ഇ.ലൻഗ്ളി

വാഷിംഗ്ടൺ ഡി.സി.:  അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്തവർഗ്ഗക്കാരനായ ജനറൽ മൈക്കിൾ ഇ.ലാഗ്ലിക്ക് നാലു നക്ഷത്ര പദവി നൽകി. വാഷിംഗ്ടൺ ഡി.സി. മറീൻ ബാരക്കിൽ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ...

വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക് (എം.പി. ഷീല)

(ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും എം.പി. ഷീല എഴുതുന്നു. ) ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്‍... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും...

കാലാവധി നാളെ തീരുന്ന 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ.

ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി. അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ...

സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണം; നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തോട് മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: