17.1 C
New York
Tuesday, March 28, 2023
Home US News ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഇന്ന് രാവിലെ 10 മുതൽ

ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഇന്ന് രാവിലെ 10 മുതൽ

റിപ്പോർട്: ഫ്രാൻസിസ് തടത്തിൽ.

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കർമ്മ പദ്ധതികളുടെ ഭാഗമായ ഫൊക്കാന ബിസിനസ് മീറ്റിന്റെ ഉദ്‌ഘാടനം ജനുവരി 16 നു ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30) പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗാർമെൻറ്സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന വികസന പുരോഗന പുരോഗമന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ്‌ നിർവ്വഹിക്കും.

യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിക്കും

വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രവാസി മലയാളി വ്യവസായികളെ പരിചയപ്പെടുത്തുന്നതിനും ഇത്തരം വ്യവസായ സംരഭകരുമായി നോർത്ത് അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും കേരളത്തിലേയും ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.

സൂം മീറ്റിംഗിലൂടെ വെർച്ച്വൽ ആയി സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിൽ അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകൻ രാജി തോമസ് (സ്പ്രിംഗ്ലർ സി ഇ ഒ), മറൈൻ കൺസൽറ്റൻറ് ആന്റണി പ്രിൻസ് (ജി.വി .ആർ ക്യാംപ്ബെൽ) , സുനിൽകുമാർ വാസുദേവൻ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയർമാൻ, പി.എം. മാത്യു (ലോറൈൻ സ്റ്റുവർട്ട് ഗ്രൂപ്പ് , ലണ്ടൻ), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടൽ പ്രസിഡൻസി), സാജൻ വറുഗീസ് ( ഡയറക്ടർ, സാജ് ഹോൾഡിങ്ങ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധൻ ( സി.ഇ.ഒ., എസ്സൻ ന്യൂട്രിഷൻ ഗ്രൂപ്പ് ആൻഡ് ഫൊക്കാന മുൻ പ്രസിഡണ്ട്),ജോൺ ടൈറ്റ്‌സ് (പ്രസിഡന്റ് എയ്റോ സിസ്റ്റംസ് ഏവിയേഷൻസ്), ഡോ. വിൻസെന്റ് കുട്ടംപേരൂർ (സി.ഇ.ഓ., വി.കെ.ഡെവലപ്പ്മെന്റ് കോർപ്പറേഷൻസ്),ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റൽ),അനു ടി. ജോർജ് (എം.ഡി. വടക്കേമുറിയിൽ ഗ്രൂപ്പ്), വർക്കി എബ്രഹാം (ഫൗണ്ടിങ്ങ് ഡയറക്ടർ , ഹാനോവർ ബാങ്ക്), ഡോ.ബാബു സ്റ്റീഫൻ (സി.ഇ.ഒ, ഡി.സി ഹെൽത്ത്കെയർ, പ്രസിഡണ്ട്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്‌ടൺ ഡി.സി. ആർ.വി.പി), ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ മാധവൻ ബി. നായർ, ജോൺ പി. ജോൺ, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അഭിസംബോധന ചെയ്യും.

ഫൊക്കാനയുടെ ബിസിനസ് മീറ്റിൽ എല്ലാ അമേരിക്കൻ മലയാളികളുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ.മാത്യു വർഗീസ്,അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ മാമ്മൻ സി.ജേക്കബ് എന്നിവരും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളും ട്രസ്റ്റി ബോർഡ് മെമ്പർമാരും അറിയിച്ചു.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:

Topic: FOKANA Business Forum
Time: Jan 16, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/89963495423

Meeting ID: 899 6349 5423
One tap mobile
+13126266799,,89963495423# US (Chicago)
+19292056099,,89963495423# US (New York)

Dial by your location
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 301 715 8592 US (Washington D.C)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
Meeting ID: 899 6349 5423

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന...

സിപിഎം പുറത്താക്കിയ ലോക്കൽ കമ്മിറ്റിയംഗം മരിച്ച നിലയിൽ.

കണ്ണൂർ: സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത്...

അഴിയൂരില്‍ ഒന്നരേക്കര്‍ അടിക്കാടിന് തീപിടിച്ചു; കെട്ടിടത്തിലേക്കും തീ ഭാഗികമായി പടര്‍ന്നു.

കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്ക് സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്‍റെ ഭൂമിയിലാണ് തീപിടുത്തം. ഒരേക്കറോളം സ്ഥലത്തെ അടിക്കാട് കത്തി. മാഹി, വടകര എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ്...
WP2Social Auto Publish Powered By : XYZScripts.com
error: