17.1 C
New York
Tuesday, August 3, 2021
Home US News ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: ഫൊക്കാന ബി.ഒ.ടി. ചെയർമാൻ ഫിലിപ്പോസ്...

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: ഫൊക്കാന ബി.ഒ.ടി. ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്

ഫ്രാൻസിസ് തടത്തിൽ

അംഗസംഘടനകൾ കള്ള നാണയങ്ങളെ തിരിച്ചറിയണമെന്ന് ഫൊക്കാന നേതൃത്വം

ന്യൂയോർക്ക്: ഫൊക്കാനയുടെ പേരിൽ വ്യാജ പ്രസ്താവനകൾ ഇറക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫൊക്കാനയുടെ പേരില്‍ സുധാ കര്‍ത്താ എന്ന വ്യക്തി തെറ്റായ പ്രസ്താവനകള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ അംഗസംഘടനകളും ഫൊക്കാന സ്‌നേഹിതരും യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നും ഫൊക്കാന നേതൃത്വം സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക, കാനഡ ഉൾപ്പെടുന്ന നോർത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഒന്നേയുള്ളൂവെന്നും 2020 ജൂലൈ മാസത്തില്‍ നിയമാനുസൃതം തെരഞ്ഞടുക്കപ്പെട്ട ജോര്‍ജി വര്‍ഗ്ഗീസ് പ്രസിഡന്റും സജിമോന്‍ ആന്റണി സെക്രട്ടറിയുമായ ടീമാണ് ഇപ്പോള്‍ ഭരണത്തിലുള്ളതെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഫിലിപ്പോസ് ഫിലിപ്പ് അസന്നിഗ്ധമായി പ്രസ്‌താവിച്ചു. ഫൊക്കാനയുടെ പ്രസിഡണ്ട് ആണെന്ന വ്യാജ പ്രസ്‌താവനകൾ നടത്തുന്ന സുധാ കർത്തയുടെ നടപടികൾ നിയമ വിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. – ഫിലിപ്പോസ് കൂട്ടിച്ചേർത്തു.

2020 നവംബറിൽ നടന്ന അധികാര കൈമാറ്റചടങ്ങിൽ വച്ച് 2018-2020 ഭരണ സമിതിയിലെ പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ തന്റെ കമ്മിറ്റിയുടെ ചുമതല പുതിയ ഭരണസമിതിയുടെ പ്രസിഡണ്ട് ജോർജി വര്ഗീസിന് കൈമാറിയിട്ടുള്ളതാണെന്ന വിവരം ഏവര്‍ക്കും അറിവുള്ളതാണ്. ഫൊക്കാനയില്‍ 2018-2020 വരെ ഉണ്ടായിരുന്ന മൂന്ന് സംഘടനകള്‍ ഒഴികെ മുഴുവൻ സംഘടനകളുടെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പും സെക്രെട്ടറി സജി പോത്തനും വൈസ് ചെയർമാൻ ബെൻ പോളും വ്യകത്മാക്കി.അതിനു പുറമെ പുതുതായി അനവധി സംഘടകൾ കൂടി അംഗത്വമെടുത്തതോടെ ഫൊക്കാനയുടെ പ്രവർത്തനം കൂടുതൽ ഊർജ്വസലമായതായി അവർ കൂട്ടിച്ചേർത്തു.

ഫൊക്കാനയെ നശിപ്പിക്കാന്‍ വര്‍ഷങ്ങളായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടനാ പിന്‍ബലം ഇല്ലാത്ത ചില വ്യക്തികള്‍ സ്വന്തം പേരിലും ഭാര്യയുടെ പേരിലും സംഘടനയുണ്ടാക്കി നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഈ വ്യക്തികളെക്കുറിച്ചുളള ചരിത്രവും അവര്‍ സമൂഹത്തില്‍ നടത്തിയിട്ടുള്ള ദുഷ്പ്രവൃത്തികളും പൊതുജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഇത്തരം വ്യാജന്മാരെ തിരിച്ചറിയാനുള്ള വിവേകം ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാരവാഹികൾക്കും അംഗങ്ങൾക്കും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഫൊക്കാനയുടെ അംഗ സംഘടനകൾക്കിടയിൽ തെറ്റിദ്ധാരണ പുലർത്തുന്ന വിധം ഇത്തരം വ്യാജ പ്രസ്താവനകൾ നടത്തുന്ന കള്ള നാണയങ്ങളെ തിരിച്ചറിയനുള്ള വിവേകം അംഗ സംഘടനകൾക്കുണ്ടെന്നും അതിനാൽ ഇത്തരം വ്യാജ പ്രസ്താവനകൾ നടത്തുന്നവരുടെ ലക്‌ഷ്യം വൃഥാവിലാണെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും സെക്രെട്ടറി സജിമോൻ ആന്റണിയും ട്രഷറർ സണ്ണി മറ്റമനയും കൂട്ടിച്ചേർത്തു.

കുട്ടികള്‍, യുവാക്കള്‍, വനിതകള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ള പൊതുജനങ്ങളുടെ താല്‍പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ആദ്യത്തെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക -അഥവാ ഫൊക്കാന ( federation of kerala association in north america -FOKANA) ശക്തമായി മുന്നേറുകയാണ്. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലയളവില്‍ 42ൽപരം പ്രോഗ്രാമുകള്‍ നടത്തി അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇതിന് തുരങ്കം വെയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ ശ്രമം വിഫലമായിപ്പോകുമെന്ന് മാത്രം സൂചിപ്പിക്കുകയാണെന്നും അവർ വ്യക്തമാക്കി.

പ്രതിലോമകാരികളുടെ കൺവെൻഷൻ, അനുമോദനം എന്നിങ്ങനെ വിവിധ പേരുകളില്‍ വരുന്ന പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നു വ്യകത്മാക്കിയ ഫൊക്കാന നേതൃത്വം അനുരഞ്ജനത്തിനുള്ള വാതിൽ എന്നും തുറന്നിട്ടിട്ടു തന്നെയാണുള്ളതെന്നും സൂചിപ്പിച്ചു. തെറ്റുകള്‍ തിരുത്തി ഫൊക്കാനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ ഫൊക്കാന എന്നും സ്വാഗതം ചെയ്യുന്നതായും അവർ ആഹ്വാനം ചെയ്തു.

ഫൊക്കാനയുടെ ദൈവാർഷിക കണ്‍വെന്‍ഷന്‍ 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ വെച്ച് നടക്കുകയാണെന്നും അതിനുള്ള വിപുലമായ ഒരുക്കങ്ങൾ ഫൊക്കാനയുടെ കൺവെൻഷൻ കമ്മിറ്റികൾ നടത്തി വരികയാണെന്നും അറിയിച്ചു.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...
WP2Social Auto Publish Powered By : XYZScripts.com