17.1 C
New York
Saturday, April 1, 2023
Home US News ഫൊക്കാനയുടെ തിലകക്കുറിയായി 'മലയാളം അക്കാഡമി' , അമേരിക്കൻ മലയാളിയുടെ അഭിമാനമായി 'അക്ഷരജ്വാല'

ഫൊക്കാനയുടെ തിലകക്കുറിയായി ‘മലയാളം അക്കാഡമി’ , അമേരിക്കൻ മലയാളിയുടെ അഭിമാനമായി ‘അക്ഷരജ്വാല’

റിപ്പോർട്ട്:ഫ്രാൻസിസ് തടത്തിൽ

ഫ്ലോറിഡ: മലയാളിക്കും, മലയാള നാടിനും അഭിമാനമായി അമേരിക്കയിൽ അക്ഷരജ്വാലയുടെ പ്രവർത്തനം സജീവമാവുന്നു. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്‌കാരിക സംഘടനയുമായ ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല നിരവധി യുവാക്കളെ മലയാള ഭാഷയുടെയും കേരളത്തിന്റെ തനതായ സംസ്‌കാരത്തേയും അടുത്തറിയാൻ സജ്ജരാക്കുകയാണ്.

പവിത്രമായ നമ്മുടെ സംസ്‌കാരത്തിന്റെ സംരക്ഷകരും പ്രചാരകരുമായി ഓരോ മലയാളിയുടെയും മനമറിഞ്ഞ് പ്രവർത്തിക്കുന്ന ഫൊക്കാന ദീർഘവീക്ഷണത്തോടുകൂടി ആരംഭിച്ച അക്ഷരജ്വാല ക്രിയാത്മക പ്രവർത്തന ശൈലിയോടും കൂടി അതിന്റെ പുതിയ കർമ്മ പദ്ധതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

മലയാള ഭാഷ സംരക്ഷിക്കുക, വളർത്തുക, വിപുലീകരിക്കുക എന്നത് ലക്ഷ്യമായികാണുന്ന ഫൊക്കാന യുവതലമുറയിലേക്ക് ഭാഷാജ്ഞാനവും സാംസ്‌കാരിക പൈതൃകങ്ങളും എത്തിച്ചുകൊടുക്കാൻ നടത്തുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണ് അക്ഷര ജ്വാല. ലോകത്തെവിടെയായാലും ”മലയാളം വളരണം, മനസും വളരണം” എന്ന നിശ്ചയ ദാർഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്. അതിന്റെ ഭാഗമായാണ് അമേരിക്കയിൽ മലയാളം അക്കാദമി എന്ന ആശയം പ്രാവർത്തികമാവുന്നത്. ” അക്ഷരജ്വാല” യുടെ പ്രവർത്തനം ഫൊക്കാനയുടെ ഏറ്റവും വലിയ ജനകീയ പദ്ധതിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ.

കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ‘ മലയാളം എന്റെ മലയാളം’, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്. പരിചയ സമ്പന്നരായ അധ്യാപകരുടെ കീഴിൽ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഘട്ടം ഒന്ന് : അക്ഷര ജ്വാല

പുതു തലമുറയിലെ ഓരോ മലയാളിക്കും അടിസ്ഥാനപരമായി മലയാള ഭാഷ പറയാനും എഴുതാനും വായിക്കാനും അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ഒന്നാം ഘട്ടം. വെർച്ച്വൽ ലേർണിംഗ് പരിപാടിയിലൂടയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. അമേരിക്കയിലും കാനഡയിലുമുള്ള ഏതൊരാൾക്കും ഈ പരിപാടിയുടെ ഭാഗഭാക്കാകാം. ഈ ഘട്ടത്തിന്റെ പ്രവർത്തന നേതൃത്വം നൽകുന്നത് (പ്രോഗ്രാം ഡയറക്ടർ) ജെസ്സി സെബാസ്റ്റ്യൻ (എം.എ, ബിഎഡ്, എം.ഫിൽ) ആണ്. കേരളത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായിരുന്നു. ജേർണലിസത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.

ഘട്ടം രണ്ട് : ഭാഷാപഠന ക്രമീകരണം

മിഡിൽ സ്കൂൾ മുതൽ കുട്ടികൾക്ക് തങ്ങളുടെ മാതൃഭാഷ ഉപവിഷയമായി പഠിക്കാൻ സഹായകരമാകുന്ന വിധത്തിലുള്ള പഠന ക്രമീകരണം. ഈ പഠന പരിപാടിയിലൂടെ കോളേജ് പ്രവശനത്തിനു സഹായകരമാകുന്ന അഡിഷണൽ ക്രെഡൻഷ്യൽസ് ലഭ്യമാകും. മലയാളം ഐച്ഛിക വിഷമായി തുടർ പഠനം നടത്താൻ ആഗ്രഹമുള്ളവർക്ക് ഈ പഠന പദ്ധതിയിലൂടെ ലഭ്യമാകുന്ന അഡിഷണൽ ക്രെഡിറ്റ് പോയിന്റുകൾ ഉപയോഗിക്കാവുന്നതാണ്. ഭാഷയുടെ പരിജ്ഞാനത്തിനൊപ്പം തുടർവിദ്യാഭ്യാസത്തിന് സഹായകരമാകുന്ന തരത്തിൽ പോയിന്റുകൾ ലഭ്യമാക്കുന്നു എന്നതുമാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഈ പരിപാടിയുടെ പ്രോഗ്രാം ഡയറക്ടർ ഡോ. ദർശന മനയത്ത് ശശി ആണ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് -ഓസ്റ്റിനിൽ മലയാളം വിഭാഗത്തിൽ അധ്യാപികയായി സേവനം ചെയ്യുന്നു.

ഘട്ടം മൂന്ന്: മലയാളം ഭാഷാ മിഷൻ

കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചുകൊണ്ട് ആധുനിക രീതിയിൽ മലയാളം ഭാഷ സായത്തമാകുന്നതിനുള്ള ഒരു പഠന ക്രമീകരണം. ഭാഷ മിഷന്റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധിതി പ്രകാരം സിറ്റിമാറ്റിക്ക് ആയി മലയാളം ഭാഷയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ സഹായകരമാക്കുന്നു. ഈ പരിപാടിയുടെ പ്രോഗ്രാം ഡയറക്ടർ:നിഷ ഏഴാച്ചേരിയാണ്. കേരള സർക്കാരിന്റെ മലയാളം മിഷൻ പ്രോഗ്രാം ഡയറക്ടർകൂടിയാണ് നിഷ എഴാച്ചേരി. ചരിത്രത്തിൽ ബിരുദവും മലയാളത്തിലും ജേര്ണലിസത്തിലും ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്. കൈരളി ടി വി, ഏഷ്യാനെറ്റ് , സൂര്യാ ടി. വി. എന്നി ചാനലുകളിൽ ന്യൂസ് ആങ്കർ ആയിരുന്നു.

ഘട്ടം നാല്: മലയാളം എന്റെ മലയാളം

ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന എന്നിവയുമായി ചേർന്ന് വിപുലമായ പ്രവർത്തങ്ങൾ. ഈ പരിപാടിയുടെ പ്രോഗ്രാം ഡയറക്ടർ സജ്‌ന നിഷാദ്.ആണ്. റ്റാമ്പായിൽ ഐ.ടി പ്രൊഫഷണൽ ആയ സജ്‌ന ഇൻഫർമേഷൻ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. മിയാമിയിൽ നിന്നുള്ള അനു അവിനാഷ് ആണ് സഹ പ്രോഗ്രാം കോർഡിനേറ്റർ.

ഘട്ടം അഞ്ച്: മലയാള ഭാഷയിൽ ഉപരിപഠനം

മാതൃഭാഷ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് സര്വകലാശാലബന്ധിതമായ പ്രവർത്തനം. ഓസ്റ്റിൻ ടെക്സസ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മലയാള ഭാഷയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡൻസും ഈ പ്രോഗ്രാമിയിലൂടെ ലഭ്യമാകും.
ഡോ. ദർശന മനയത്ത് ശശിയാണ് പ്രോഗ്രാം ഡയറക്ടർ (ലെച്ചററർ ആൻഡ് ലാംഗ്വേജ് – യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് -ഓസ്റ്റിൻ).

പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ് കോർഡിനേറ്റർ സണ്ണി മറ്റമനയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 813-334-1293.

ഫൊക്കാന മലയാളം അക്കാഡമിയുടെ നടത്തിപ്പിനായി ഡയറക്ടർ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ഡയറക്ടർ ബോർഡ് മെമ്പർമാർ:സണ്ണി മറ്റമന ( ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആൻഡ് ഫൊക്കാന ട്രഷറർ), ജോർജി വർഗീസ് ( ഫൊക്കാന പ്രസിഡണ്ട്), ഡോ.സജിമോൻ ആന്റണി (ഫൊക്കാന ജനറൽ സെക്രെട്ടറി), ഡോ. മാത്യു വർഗീസ് (ഫൊക്കാന അഡിഷണൽ സെക്രട്ടറി), ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , സോണി അമ്പൂക്കൻ ( ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ), ജോൺസൺ തങ്കച്ചൻ (ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ), ഫിലിപ്പ് കറുകപ്പറമ്പിൽ.

ഫൊക്കാനയുടെ മലയാളം അക്കാഡമിയുടെയും ഔപചാരിക ഉദ്ഘാടനം മാർച്ച് അവസാനത്തോടെ നടത്തുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന ( ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘Autism’ – ✍George Joseph

April 2 is observed as World Autism Awareness Day in order to emphasise the significance of supporting people with autism and to improve the...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഏപ്രിൽ 01 | ശനി

◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കോഴിക്കോട് നടക്കാവ് പൊലീസാണു കേസെടുത്തത്. രാജീവ്...

ബ്രഹ്മപുരം തീപിടുത്തം; മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ...

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം:മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍...
WP2Social Auto Publish Powered By : XYZScripts.com
error: