17.1 C
New York
Saturday, December 4, 2021
Home US News ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്നേഹിയായ സംരംഭകനുള്ള അവാർഡ് സാബു എം. ജേക്കബിന്

ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്നേഹിയായ സംരംഭകനുള്ള അവാർഡ് സാബു എം. ജേക്കബിന്

വാർത്ത:ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്സി: സമൂഹത്തിൽ നൽകുന്ന വിവിധ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗ്രാമെന്റ്സ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറുമായാ സാബു എം. ജേക്കബിന് ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്നേഹിയായ സംരംഭകൻ (
Humanitarian entrepreneurs of the decade award)
അവാർഡ് നൽകി ആദരിക്കും. അടുത്ത വർഷം ആദ്യം നടക്കുന്ന ഫൊക്കാനയുടെ കേരള കൺവെൻഷനിൽ വച്ച് അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുമെന്ന് ശനിയാഴ്ച്ച നടന്ന ഫൊക്കാന ബിസിനസ് മീറ്റിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ട്ടിച്ച ട്വൻറി 20 എന്ന സംഘടനയിലൂടെ കേരളത്തിന്റെ വികസന സ്വാപ്നങ്ങൾക്ക് ഒരു പുതിയ ചരിത്രം എഴുതിച്ചേർത്ത സാബു ജേക്കബ് എന്ന മനുഷ്യസ്നേഹി തന്റെ വ്യവസായ സംരംഭത്തിനൊപ്പം തന്നെ സാമൂഹിക മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ലോകം മുഴുവൻ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി അവാർഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: