(റിപ്പോർട്ട്:ജോർജ്ജ് ഓലിക്കൽ)
ന്യൂയോർക്ക്: ഇന്ത്യ സ്വതന്ത്ര ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി ഭരണഘടന നിലവിൽ വന്നതിന്റെ 72ാം വാർഷികം നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂർവ്വം കൊണ്ടാടുന്നു. .ജനുവരി 23ാം തീയതി ശനിയാഴ്ച രാവിലെ 11-മണിക്ക് സൂം ഫ്ളാറ്റ്ഫോമിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
നോർത്ത് അമേരിക്കയിലെ ഫൊക്കാന പ്രവർത്തകരെയും അഭ്യുദയകാംഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ആഘോഷ പരിപാടികളിൽ ഇന്ത്യയിലെയും അമേരിക്കയിലെയും സാമൂഹിക സാംസ്രിക്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. പൊതുസമ്മേളത്തിൽ കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ വ്യക്തിത്വങ്ങളെ അനുസ്മരിക്കും. റിപ്പബ്ലിക്ക് ദിനത്തെ അനുസ്മരിപ്പിക്കുന്ന കലാസാംസ്ക്കാരിക പരിപാടികളും. ദേശഭക്തി ഗാനങ്ങളും ആഘോഷങ്ങൾക്ക് മികവേകും. പ്രസിഡന്റ് സുധ കർത്തായുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും സൂം സംബന്ധമായ അറിയിപ്പുകൾക്കും ബന്ധപ്പെടുക:- സുധ കർത്ത: 267 575 7333, രാജൻ പടവത്തിൽ: 954 701 3200 , ഷിബു വെൺമണി: 224 419 1311, രാജു സക്കറിയ: 914 403 7017, പ്രസാദ് ജേൺ: 407 401 1441, ജോർജ്ജ് ഒലിക്കൽ: 215 873 4365, ടോമി കോക്കാട്ട്: 647 892 7200, സുജ ജോസ്: 973 632 1172, ഷീല ജോസഫ്: 845 548 4179 അലക്സ് മുറിക്കനാനി: 914 473 0142
