17.1 C
New York
Tuesday, August 3, 2021
Home US News ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ്പ് തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു.

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ്പ് തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു.

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവർത്തിക്കാനുമുള്ള   മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു.

ഫിലാഡൽഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയിൽ മടങ്ങി എത്തുന്നതോടെ ഫൊക്കാനയുടെ വളർച്ചയും ഫിലാഡൽഫിയ മേഖലയിൽ കരുത്താർജ്ജിച്ചതായും ഫൊക്കാന നേതാക്കൾ പറഞ്ഞു. മാപ്പിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മാപ്പ് കൂടി ഭാഗമാകുന്നതോടെ സംഘടന കൂടുതൽ കരുത്താർജ്ജിക്കുമെന്നു പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. മാപ്പിന് അർഹമായ പ്രതിനിധ്യം നൽകി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു തീരുമാനമെടുത്ത മാപ്പ് പ്രസിഡണ്ട് ശാലു പുന്നൂസിനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും  ട്രസ്റ്റി ബോർഡിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചർത്തു.

മാപ്പിന്റെ വരവോടെ ഫൊക്കാനയുടെ കരുത്ത് ഒരു പടികൂടി ഉയർന്നതായി ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാപ്പ് ഉൾപ്പെടെ 15 പരം സംഘടനകളാണ് ഫൊക്കാനയ്ക്ക് കീഴിൽ പുതുതായി അണിനിരന്നത്. ഫൊക്കാനയുടെ കരുത്ത് ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരമൊരു ധീരമായ തീരുമാനമെടുത്ത മാപ്പ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും സജിമോൻ കൂട്ടിച്ചേർത്തു.

ഫൊക്കാനയുമായി സഹകരിക്കാൻ താൽപ്പര്യപ്പെട്ട് ഇനിയും ഒട്ടേറെ സംഘടനകൾ മുന്നോട്ടു വരുന്നുണ്ടെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫ്‌ലോറിഡയിൽ നടക്കുന്ന അടുത്ത കൺവെൻഷന് മുൻപായി ചെറുതും വലുതുമായ നിരവധി പുതിയ സംഘടനകൾ ഫൊക്കാനയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്റെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യന്നതായി ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ എന്നിവർ അറിയിച്ചു.

ഫ്രാൻസിസ് തടത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com