റിപ്പോർട്ട്: നിരഞ്ജൻ അഭി.
വാഷിംഗ്ടൺ: ഫേസ്ബുക്കിലൂടെയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഫേസ്ബുക് സി ഇ ഒ മാർക്ക് സുക്കർ ബെർഗ് അറിയിച്ചു. രാഷ്ട്രീയ ഗ്രൂപ്പുകൾ പ്രോത്സാഹിപ്പിക്കില്ല, ഉപഭോക്താക്കളുടെ ന്യൂസ് ഫീഡിൽ വരുന്ന രാഷ്ട്രീയ പോസ്റ്റുകളുടെ എണ്ണവും പരിമിതപ്പെടുത്താൻ അലോഗരിതത്തിൽ മാറ്റം വരുത്തുമെന്നു അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ജനുവരി 6ന് നടന്ന ക്യാപിറ്റോൾ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനമെന്ന് അറിയിച്ചു..
ആഗോള വ്യാപകമായി ഈ തീരുമാനം നടപ്പിലാക്കാനും ഫേസ്ബുക് തീരുമാനമെടുത്തു.
എന്നാൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന പക്ഷം രാഷ്ട്രീയ ഗ്രൂപുകളിൽ അംഗമാകാൻ സാധിക്കും.പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതും അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഫേസ്ബുക് ഈ തീരുമാനം കൈക്കൊണ്ടേതെന്നും സുക്കർ ബെർഗ് പറഞ്ഞു..
കമ്പനിയുടെ നാലാം പാദ വരുമാനം സംബന്ധിച്ച യോഗത്തിൽ അനലിസ്റ്റുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം..
ക്യാപ്പിറ്റോൾ അക്രമണവും, ഇപ്പോൾ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിൽ നടന്ന കർഷക റാലിയിലെ അക്രമങ്ങൾക്കും ഇത്തരം രാഷ്ട്രീയ ഗ്രൂപ്പുകളും ചർച്ചകളും വഴിവെച്ചുവെന്ന കണ്ടെത്തലിൽ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് കരുതപ്പെടുന്നു..
നിരഞ്ജൻ അഭി.
